Last Updated 9 min 14 sec ago
Ads by Google
05
Wednesday
August 2015

ഏക്കറുകണക്കിന്‌ പുല്‍മേടുകള്‍ കത്തി; ഫയര്‍ലൈന്‍ എവിടെ

ചെറുതോണി: കാട്ടുതീ തടയുന്നതിനായി ഫയര്‍ െലെന്‍ തെളിക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ വനം വകുപ്പ്‌ സജീവമാക്കുമ്പോഴും ഇടുക്കി മേഖലയില്‍ പുല്‍മേടുകളും ചെറുവനങ്ങളും കത്തിനശിക്കുന്നതിന്‌ കണക്കില്ല.

വേനല്‍ ആരംഭിച്ചതോടെ ഇടുക്കി റെയ്‌ഞ്ച്‌ ഓഫീസിനും െവെല്‍ഡ്‌ െലെഫ്‌ ഡിവിഷനും കീഴില്‍പെട്ട വനമേഖലയിലെ നൂറുകണക്കിന്‌ ഏക്കര്‍ സ്‌ഥലത്തെ പുല്‍മേടുകള്‍ കൂട്ടത്തോടെ കത്തിനശിച്ചു. ഇവിടങ്ങളിലെല്ലാം നിലനിന്നിരുന്ന ചെറുമരങ്ങളും ഉണങ്ങി നശിച്ചു. കാട്ടുതീ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ്‌ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമ്പോഴും വനമേഖലയില്‍ നാശനഷ്‌ടം എങ്ങനെയുണ്ടാകുന്നുവെന്ന സംശയം ഇപ്പോഴും ബാക്കിയാണ്‌. വര്‍ഷങ്ങള്‍ തോറും ഫയര്‍െലെനുകള്‍ തെളിക്കുന്നതിനായി വനം വകുപ്പ്‌ ലക്ഷങ്ങളാണ്‌ ചെലവഴിക്കുന്നത്‌. ജനവാസ മേഖലകളും റോഡുകളും കടന്നുപോകുന്ന പ്രദേശങ്ങളില്‍ നിന്ന്‌ തീപിടിത്തം ഉണ്ടാകാതിരിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ അടിക്കാടുകള്‍ പൂര്‍ണമായും വെട്ടിമാറ്റുന്ന നടപടിയാണ്‌ ഫയര്‍െലെന്‍ തെളിക്കലിലൂടെ ലക്ഷ്യമിടുന്നത്‌. ജനങ്ങള്‍ നേരിട്ട്‌ ബന്ധപ്പെടുന്ന പാതയോരങ്ങള്‍ക്ക്‌ സമീപമുള്ള പുല്‍മേടുകള്‍ ഒന്നരമീറ്റര്‍ വീതിയില്‍ വെട്ടിമാറ്റുകയാണ്‌ ചെയ്യുന്നത്‌.

അബദ്ധത്തില്‍ ജനങ്ങളില്‍ നിന്ന്‌ ഉണ്ടാകുന്ന ഇടപെടല്‍ മൂലം തീപിടിത്തം ഒഴിവാക്കുകയാണ്‌ ലക്ഷ്യം. വര്‍ഷങ്ങളായി അനുവര്‍ത്തിക്കുന്ന ഈ നടപടി ഇപ്പോഴും നിര്‍ബാധം തുടരുന്നു. ഇത്തരം പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും വേനലിന്റെ തുടക്കത്തില്‍ തന്നെ ഈവര്‍ഷം പുല്‍മേടുകള്‍ വ്യാപകമായി കത്തിനശിച്ചു.
ഇടുക്കി ഫോറസ്‌റ്റ്‌ ഡിവിഷന്‌ കീഴില്‍പെട്ട മീന്‍മുട്ടി, ചേരി മേഖലകളിലാണ്‌ പുല്‍മേടുകള്‍ കത്തിനശിച്ചത്‌. തീപിടിത്തം തടയാന്‍ കഴിയാത്തപ്പോഴും ഇതിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്‌ എന്തിനെന്ന ചോദ്യവും ബാക്കിയാകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top
session_write_close(); mysql_close();