1f37  പി.ജെ.കുര്യനെതിരായ മൊഴിയില്‍ ഉറച്ച്‌ പെണ്‍കുട്ടി | mangalam.com
Last Updated 56 min 27 sec ago
20
Thursday
June 2013

പി.ജെ.കുര്യനെതിരായ മൊഴിയില്‍ ഉറച്ച്‌ പെണ്‍കുട്ടി

mangalam malayalam online newspaper

ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനും മുന്‍മന്ത്രിയുമായ പി.ജെ.കുര്യന്‍ തന്നെ പീഡിപ്പിച്ചെന്ന മൊഴിയില്‍ സൂര്യനെല്ലി പെണ്‍കുട്ടി ഉറച്ച്‌ നില്‍ക്കുന്നു. കുമളി പഞ്ചായത്തിലെ ഗസ്‌റ്റ് ഹൗസില്‍്‌ പി.ജെ.കുര്യന്‍ തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്ന്‌ പെണ്‍കുട്ടി കഴിഞ്ഞ ദിവസം അഡ്വേക്കേറ്റിന്‌ എഴുതി നല്‍കി. ഈ കത്തിന്റെ പകര്‍പ്പ്‌' മംഗള'ത്തിന്‌ ലഭിച്ചു.

കേസ്‌ അന്വേഷിച്ച ഓരോ ഉദ്യോഗസ്‌ഥനോടും ഈ വസ്‌തുത താന്‍ പറഞ്ഞതാണ്‌. പരാതിയ്‌ക്ക് ശേഷം അന്വേഷണം നടന്നെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്‌തില്ലെന്ന്‌ പെണ്‍കുട്ടി പറയുന്നു. പി.ജെ.കുര്യനെതിരായി പീരുമേട്‌ ജുഡിഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തന്റെ മൊഴി രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാകാന്‍ കുര്യന്‌ നോട്ടീസ്‌ അയക്കുകയും ചെയ്‌തിരുന്നു. കോടതി നടപടികള്‍ റദ്ദ്‌ ചെയ്യിക്കാനായി പി.ജെ.കുര്യന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ സുപ്രീംകോടതിയില്‍ നിന്ന്‌ അനുകൂല ഉത്തരവ്‌ സമ്പാദിച്ചു. പീരുമേട്‌ ജുഡിഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കുര്യനെതിരായ എല്ലാ നടപടികളും സുപ്രീംകോടതി ഇല്ലാതാക്കി.

കുര്യനെതിരായുളള പരാതിയുമായി സുപ്രീംകോടതിയില്‍ നേരിട്ട്‌ എത്താന്‍ തനിക്ക്‌ അവസരം കിട്ടിയില്ല. കേസില്‍ നിന്ന്‌ രക്ഷപെടാന്‍ പോലീസ്‌ കുര്യനെ സഹായിച്ചു എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നു. ഇതിനായി രാഷ്‌ട്രീയ സ്വാധീനം കുര്യന്‍ ഉപയോഗപ്പെടുത്തി. ഈ സംഭവം വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. പീരുമേട്‌ ജുഡിഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നടന്നിരുന്ന കേസിന്റെ തുടര്‍ നടപടി റദ്ദാക്കി കുര്യനെ കേസില്‍ നിന്ന്‌ ഒഴിവാക്കിയ സുപ്രീംകോടതി വിധി പുന:പരിശോധിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന്‌ പെണ്‍കുട്ടി അപേക്ഷിക്കുന്നുണ്ട്‌.

ഡി.ധനസുമോദ്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2000
Back to Top
0