1f37  സൂര്യനെല്ലിക്കേസ്‌ പ്രതികള്‍ വീണ്ടും നീതിയുടെ തുലാസില്‍ | mangalam.com
Last Updated 5 hours 5 min ago
20
Thursday
June 2013

സൂര്യനെല്ലിക്കേസ്‌ പ്രതികള്‍ വീണ്ടും നീതിയുടെ തുലാസില്‍

mangalam malayalam online newspaper

ന്യൂഡല്‍ഹി : കേരളത്തിന്റെ മന:സാക്ഷിയെ പിടിച്ചുലച്ച സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ വിവാദമായ െഹെക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഒരാളൊഴികെ എല്ലാ പ്രതികളേയും വെറുതേവിട്ട െഹെക്കോടതി വിധിയില്‍ പിഴവുണ്ടെന്നു വിലയിരുത്തിയ സുപ്രീം കോടതി മുഴുവന്‍ പ്രതികളും മൂന്നാഴ്‌ചയ്‌ക്കകം കീഴടങ്ങാന്‍ ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണു പീഡനം നടന്നതെന്ന െഹെക്കോടതി വ്യാഖ്യാനം ഞെട്ടിക്കുന്നതാണെന്നു നിരീക്ഷിച്ച ജസ്‌റ്റിസുമാരായ എ.കെ.പട്‌നായികും ഗ്യാന്‍ സുധ മിശ്രയും കേസ്‌ വീണ്ടും പരിഗണിച്ച്‌ ആറു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാന്‍ െഹെക്കോടതിയോടു നിര്‍ദേശിച്ചു.

35 പേരെ വെറുതെ വിടുകയും മുഖ്യ പ്രതി ധര്‍മരാജന്റെ ജീവപര്യന്തം ശിക്ഷ ഇളവു ചെയ്യുകയും ചെയ്‌ത െഹെക്കോടതി വിധിന്യായത്തിലെ ഇരയായ പെണ്‍കുട്ടിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അസ്വസ്‌ഥതയോടെയാണു പരമോന്നത നീതിപീഠം വിലയിരുത്തിയത്‌. കേസ്‌ പരിഗണിച്ചതില്‍ െഹെക്കോടതിക്കു സാങ്കേതിക പിഴവുണ്ടായിട്ടുണ്ട്‌. കൃത്യമായ തെളിവുകള്‍ പരിഗണിച്ചില്ല. കണക്കിലെടുത്ത തെളിവുകളാകട്ടെ നിയമാനുസൃതമല്ലാത്തവയുമായിരുന്നു. കേസില്‍ ക്രിമിനല്‍ നടപടിക്രമം പോലും പാലിച്ചിട്ടില്ല. ഇക്കാരണത്താല്‍ െഹെക്കോടതിയുടെ വിധി അപ്പാടെ തള്ളുന്നതായി സുപ്രീം കോടതി വ്യക്‌തമാക്കി. വസ്‌തുതകള്‍ കണക്കിലെടുത്തു മാത്രമേ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്നും സുപ്രീം കോടതി െഹെക്കോടതി നിര്‍ദേശം നല്‍കി.

1996ലായിരുന്നു കേസിനാസ്‌പദമായ സംഭവം. നാല്‍പതു പേര്‍ നാല്‍പതു ദിവസം പതിനാറുകാരി പെണ്‍കുട്ടിയെ വിവിധ സ്‌ഥലങ്ങളില്‍ കൊണ്ടു നടന്നു പീഡിപ്പിക്കുകയും പലര്‍ക്കും പണം വാങ്ങി കാഴ്‌ച വയ്‌ക്കുകയും ചെയ്‌തുവെന്നായിരുന്നു കേസ്‌.

പെണ്‍കുട്ടിയുടെ സമ്മതത്തോടും അറിവോടും കൂടിയാണ്‌ ഇടപാടുകള്‍ നടന്നതെന്നായിരുന്നു െഹെക്കോടതി ജഡ്‌ജിമാരുടെ പരാമര്‍ശം. പെണ്‍കുട്ടിക്കു രക്ഷപ്പെടാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നെന്നും വിധിന്യായത്തില്‍ െഹെക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവയെല്ലാം സുപ്രീം കോടതി നിരാകരിച്ചു. ധര്‍മരാജനുമായി സമ്മതത്തോടെയാണു െലെംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന്‌ അംഗീകരിച്ചാല്‍ പോലും മറ്റുള്ളവരുമായി ഇതേരീതിയിലാണു ബന്ധപ്പെട്ടതെന്ന്‌ എന്തു നിഗമനത്തിന്റെ അടിസ്‌ഥാനത്തിലാണു െഹെക്കോടതി എത്തിച്ചേര്‍ന്നതെന്നു സുപ്രീം കോടതി ചോദിച്ചു.

സൂര്യനെല്ലി പെണ്‍വാണിഭവുമായി ബന്ധപ്പെട്ടു രണ്ടു കേസുകളാണുണ്ടായിരുന്നത്‌. ആദ്യ കേസില്‍ 40 പേരും രണ്ടാമത്തെ കേസില്‍ ധര്‍മരാജനുമായിരുന്നു പ്രതി. ഒളിവില്‍ പോയ മുഖ്യപ്രതി ധര്‍മരാജന്റെ വിചാരണ 2000ല്‍ അയാള്‍ പിടിയിലായ ശേഷമാണു നടന്നത്‌.

40 പ്രതികളില്‍ നാലുപേരെ കോട്ടയത്തെ വിചാരണക്കോടതി വെറുതേ വിട്ടു. വിചാരണ കാലയളവില്‍ ഒരാള്‍ മരിച്ചു. ബാക്കി 35 പേര്‍ക്കു വിചാരണക്കോടതി വിധിച്ച ശിക്ഷയാണ്‌ 2005ല്‍ അപ്പീലില്‍ െഹെക്കോടതി റദ്ദാക്കിയത്‌. പെണ്‍കുട്ടി സ്വയം വീട 2000 വിട്ടുപോയതാണെന്നും കുട്ടിയുടെ സ്വഭാവം മോശമാണെന്നും കാട്ടി ഒന്നാം പ്രതി ധര്‍മരാജന്‍ ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചായിരുന്നു െഹെക്കോടതി ഉത്തരവ്‌.
െഹെക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും എട്ടു വര്‍ഷമായി കേസ്‌ പരിഗണന കാത്തു കിടക്കുകയായിരുന്നു. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണു സൂര്യനെല്ലി കേസിനും അനക്കംവച്ചത്‌. എട്ടു വര്‍ഷമായി കേസ്‌ പരിഗണിക്കപ്പെടാതെ കിടക്കുന്നതില്‍ ചീഫ്‌ ജസ്‌റ്റിസ്‌ അല്‍ത്തമാസ്‌ കബീര്‍ നടുക്കം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നു കേസ്‌ ഉടന്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച്‌ രൂപീകരിക്കുകയായിരുന്നു.

സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പത്മനാഭന്‍ നായരും പെണ്‍കുട്ടിക്കു വേണ്ടി അഡ്വ. ചന്ദ്ര ഉദയ്‌ സിംഗും ഹാജരായി. കേസിലെ മുഴുവന്‍ ഘടകങ്ങളും പരിഗണിക്കാതെയാണു െഹെക്കോടതി വിധി പറഞ്ഞതെന്നും തെളിവുകള്‍ വെവേറെ പരിഗണിക്കണമെന്നും സി.ആര്‍.പി.സി.യിലെ 385-2, 386 വകുപ്പുകള്‍ക്ക്‌ വിരുദ്ധമാണെന്നും പത്മനാഭന്‍ നായര്‍ വാദിച്ചു.

ജാമ്യം നിലനിലനില്‍ക്കുമെന്ന പ്രതികളുടെ വാദത്തെ ജനാധിപത്യ മഹിളാ അസോസിയേഷനു വേണ്ടി ഹാജരായ അഡ്വ.വി.ഗിരി എതിര്‍ത്തു. ഗിരിയുടെ വാദം കോടതി ശരിവച്ചു. ധര്‍മരാജന്റെ ശിക്ഷ കൂട്ടണമെന്ന്‌ സര്‍ക്കാരും ആവശ്യപ്പെട്ടു. പ്രതി ജോസഫിനെ(ബേബി) ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ നല്‍കിയ അപ്പീലും കോടതിക്കു മുന്നിലുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0