1f37  ലാവ്‌ലിന്‍ വിവാദം: സി.പി.എം. സെക്രട്ടേറിയറ്റ്‌ തിങ്കളാഴ്‌ച | mangalam.com
Last Updated 1 min 37 sec ago
20
Thursday
June 2013

ലാവ്‌ലിന്‍ വിവാദം: സി.പി.എം. സെക്രട്ടേറിയറ്റ്‌ തിങ്കളാഴ്‌ച

mangalam malayalam online newspaper

തിരുവനന്തപുരം: ഈ മാസം 11നു നടത്താനിരുന്ന സി.പി.എം സെക്രട്ടേറിയറ്റ്‌ യോഗം വി.എസിന്റെ വിവാദപരാമര്‍ശങ്ങളുടെ പശ്‌ചാത്തലത്തില്‍ നേരത്തേയാക്കി. തിങ്കളാഴ്‌ചയാണു യോഗം. വി.എസിന്റെ പരാമര്‍ശങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കാനാണ്‌ ഔദ്യോഗികപക്ഷത്തിന്റെ നീക്കം.
വി.എസിനെതിരേ കടുത്ത നടപടി വേണമെന്ന ആവശ്യം യോഗത്തില്‍ ഉയരുമെന്നുറപ്പാണ്‌. വി.എസിനെ അനുകൂലിക്കാന്‍ പി.കെ ഗുരുദാസനൊഴികെ മറ്റാരും സെക്രട്ടേറിയറ്റിലില്ലാത്തതിനാല്‍ പുറത്താക്കണമെന്ന്‌ ഔദ്യോഗികപക്ഷം ശക്‌തമായി ആവശ്യപ്പെടും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ വി.എസ്‌ വെല്ലുവിളിച്ചതും ഔദ്യോഗികപക്ഷം ഉയര്‍ത്തിക്കാട്ടും.
ലാവ്‌ലിന്‍ കേസില്‍ പിണറായി നിരപരാധിയാണെന്നും കേസ്‌ രാഷ്ര്‌ടീയമായും നിയമപരമായും നേരിടുമെന്നും പി.ബിയും കേന്ദ്ര കമ്മിറ്റിയും വ്യക്‌തമാക്കിയിരുന്നതാണ്‌. ഇതിനു വിരുദ്ധമായാണു വി.എസ്‌ ചാനല്‍ അഭിമുഖത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന്‌ഔദ്യോഗികപക്ഷം ചൂണ്ടിക്കാട്ടും. നേരത്തെ വി.എസിനെതിരെ നടപടിയെടുത്തതു പാര്‍ട്ടിക്കുളളില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായിസംസാരിച്ചതിനാണ്‌. ഇപ്പോള്‍ പാര്‍ട്ടിക്കു പുറത്തു പാര്‍ട്ടി നിലപാടിനെ വി.എസ്‌ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്‌. ഇതു ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ്‌ ഔദ്യോഗികപക്ഷത്തിന്റെ നിലപാട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0