പേരാമ്പ്ര: പുഞ്ചക്കൃഷിയിറക്കേണ്ട മകരമാസത്തില്‍ പാടശേഖരങ്ങള്‍ വറ്റിവരണ്ടതിനാല്‍ ഇത്തവണ കൃഷിയിറക്കല്‍ അവതാളത്തിലാവും. ജില്ലയിലെ പ്രധാന നെല്ലറകളായി അറിയപ്പെടുന്ന ആവള പാണ്ടി, കല്ലൂര്‍പാണ്ടി, ചാമക്കുന്ന്‌താഴ പാടശേഖരം, ഗണപതികണ്ടിതാഴ പാടശേഖരം, കവിലിശേരിതാഴ, കൊമ്പത്തത്ത് താഴ, നാറാണത്ത് താഴ, പുറ്റാടവയല്‍, ചേനോളിതാഴ ഭാഗങ്ങളില്‍ കൃഷിയിറക്കാന്‍ നിലം ഒരുക്കാന്‍ സാധിച്ചിട്ടില്ല. ആവള പാണ്ടിയിലും കല്ലൂര്‍ പാണ്ടിയിലും ഒറ്റപ്പെട്ട നിലയില്‍ ചെറിയ തോടുകള്‍ വഴി വെള്ളമെത്തിച്ച് കൃഷിയിറക്കാന്‍
ചില സ്വയം സഹായസംഘങ്ങള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. കടുത്ത വേനല്‍ ചൂട് മൂലം പാടശേഖരങ്ങള്‍ വറ്റി വരണ്ടിരിക്കുകയാണ് പലഭാഗത്തും. സാധാരണയായി മകരം കൊയ്‌ത്ത് നടത്തുന്നതിന് മുമ്പ് തന്നെ വിത്ത് വിതച്ച് ഞാറുകള്‍ ശേഖരിച്ച് കൃഷിക്ക് അനുയോജ്യമാക്കിയിരുന്നു. എന്നാല്‍ വെള്ളം തീരെ ലഭിക്കാത്ത സാഹചര്യത്തില്‍ വിത്ത് വിതയ്‌ക്കാന്‍ കൃഷിക്കാര്‍ക്ക് ഇത്തവണ സാധിച്ചിട്ടില്ല. ഇടത്തരം കൃഷിക്കാരാണ് കൃഷിയിറക്കാന്‍ കഴിയാതെ ഏറെ പ്രയാസപ്പെടുന്നത്. നെല്‍ കൃഷിയെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഇതുമൂലം പ്രതിസന്ധിയിലാണ്. ചില ഭാഗങ്ങളില്‍ കൊയ്‌ത്തിനും നടാനും ആളെ കിട്ടുന്നില്ലെന്ന പരാതിയും ഇതിനിടെ നിലനില്‍ക്കുന്നുണ്ട്. പ്രതികൂല സാഹചര്യത്തിലും കൃഷിയിറക്കി നൂറുമേനി കൈവരിച്ച കര്‍ഷകരുമുണ്ട്. സാധാരണ ഗതിയില്‍ മകരം കൃഷി കൊയ്‌തു കഴിയുമ്പോഴേക്കും പ്രധാന പാടശേഖരങ്ങള്‍ക്ക് ആശ്വാസമെന്നോണം ഇറിഗേഷന്‍ കനാല്‍ തുറന്നു വിടുന്നതോടെ കൃഷിക്കാര്‍ക്ക് ഏറെ സഹായകരമായ രീതിയില്‍ കൃഷിയിറക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ കനാല്‍ തുറന്നു വിടാന്‍ വൈകിയതും നേരത്തെ കൊയേ്ണ്ടിേയിരുന്ന മകരം കൃഷി മൂപ്പെത്താന്‍ വൈകിയതും കൃഷിക്കാര്‍ക്ക് പുഞ്ചക്കൃഷിയില്‍ താല്‍പ്പര്യമെടുക്കുന്നതിന് കഴിയാതെ വന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്
2000
ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക