1f37  നഷ്‌ടം പെരുപ്പിച്ച്‌ കാട്ടി കെ.എസ്‌. ആര്‍.ടി.സിയെ സ്വകാര്യവത്‌കരിക്കാന്‍ നീക്കം:വൈക്കം വിശ്വന്‍ | mangalam.com

നഷ്‌ടം പെരുപ്പിച്ച്‌ കാട്ടി കെ.എസ്‌. ആര്‍.ടി.സിയെ സ്വകാര്യവത്‌കരിക്കാന്‍ നീക്കം:വൈക്കം വിശ്വന്‍

mangalam malayalam online newspaper

കോട്ടയം: നഷ്‌ടത്തിന്റെ കണക്കുകള്‍ പെരുപ്പിച്ച്‌ കാട്ടി കെ.എസ്‌. ആര്‍.ടി.സിയെ സ്വകാര്യവല്‍കരിക്കാന്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്‌ എല്‍.ഡി .എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍, ഈ നീക്കത്തിന്റെ തുടക്കമായിട്ടാണ്‌ ദീര്‍ഘദൂര, ഹ്രസ്വദൂര സര്‍വീസുകള്‍ സ്വകാര്യ വ്യക്‌തികള്‍ക്ക്‌ നടത്താന്‍ പെര്‍മിറ്റ്‌ നല്‍കിയിരിക്കുന്നത്‌ സി.ഐ.ടി.യു.ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സേവ്‌ കെ.എസ്‌.ആര്‍.ടി.സി. മനുഷ്യചങ്ങല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ്‌ കോര്‍പ്പറേഷനെ തര്‍ക്കാര്‍ ഗൂഢാലോചന ആരംഭിച്ചിരിക്കുന്നത്‌.
എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ പ്രതിവര്‍ഷം ആയിരത്തോളം ബസുകളാണ്‌ കെ.എസ്‌.ആര്‍.ടി.സി. പുതുതായി വാങ്ങിയിരുന്നത്‌.
എന്നാല്‍ യു. ഡി.എഫ്‌. സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത്‌ രണ്ടുവര്‍ഷം കഴിയുമ്പോള്‍ പുതിയ ബസുകള്‍ വാങ്ങുന്നതിന്‌ പകരം രണ്ടായിരത്തോളം ബസുകള്‍ കട്ടപ്പുറത്തിരുത്താനാണ്‌ കഴിഞ്ഞത്‌. സാധനങ്ങളുടെ വില വര്‍ധിപ്പിച്ചും, സബ്‌സിഡി വെട്ടിക്കുറച്ചും കേന്ദ്ര സര്‍ക്കാര്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്‌. ഈ ദുരിതങ്ങള്‍ക്ക്‌ നടുവിലാണ്‌ കെ.എസ്‌.ആര്‍.ടി.സി. സ്വകാര്യവത്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയിരിക്കുന്നത്‌.
സ്വകാര്യ മുതലാളിമാര്‍ക്ക്‌ പാദസേവ ചെയ്‌തു നാടിനെ പട്ടിണിയിലാക്കുന്ന നയങ്ങളില്‍ നിന്നും കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ പിന്തിരിയണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.
തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ നിന്നും കെ.എസ്‌.ആര്‍.ടി.സി.ബസ്‌ സ്‌റ്റാന്‍ഡ്‌ വരെ കൈകോര്‍ത്ത മനുഷ്യചങ്ങലയില്‍ നിരവധി തൊഴിലാളികള്‍ പങ്കാളികളായി. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ്‌ വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. സി.പി. എം. ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്‌, വി.ആര്‍. ഭാസ്‌കരന്‍, അഡ്വ. കെ. അനില്‍കുമാര്‍, പ്രഫ.എം.ജെ. ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവ 2000 ടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0