1f37  ആയൂരില്‍ വ്യാപാരസ്‌ഥാപനത്തിന്‌ തീപിടിച്ചു | mangalam.com

ആയൂരില്‍ വ്യാപാരസ്‌ഥാപനത്തിന്‌ തീപിടിച്ചു

mangalam malayalam online newspaper

ആയൂര്‍: വ്യാപാരസ്‌ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു ലക്ഷത്തിലേറെ രൂപയുടെ നഷ്‌ടം. ആയൂര്‍ ജംഗ്‌ഷനില്‍ എം.സി. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന 'ബൂട്ട്‌സ് ആന്‍ഡ്‌ ബാഗ്‌സ്' എന്ന സ്‌ഥാപനത്തിനാണു തീപിടിച്ചത്‌. ബുധനാഴ്‌ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. പുക ഉയരുന്നതുകണ്ട്‌ സമീപത്തെ കടയിലെ സെക്യൂരിറ്റി ജീവനക്കാരനാണു പോലീസില്‍ വിവരമറിയിച്ചത്‌.
കടയ്‌ക്കല്‍, പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങലില്‍നിന്ന്‌ എത്തിയ ഫയര്‍ഫോഴ്‌സും ചടയമംഗലം, കടയ്‌ക്കല്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ പോലീസും നാട്ടുകാരുടെ സഹായത്തോടെ തീ കെടുത്തി. വെളിച്ചിക്കാല സ്വദേശി സക്കീര്‍ ഹുസൈന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ സ്‌ഥാപനം. വൈദ്യുതി സംബന്ധമായ തകരാറാണു തീപിടിത്തത്തിനു കാരണമെന്നാണ്‌ പ്രാഥമികനിഗമനം. ചടയമംഗലം പോലീസ്‌ കേസെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0