1f37  അധികാരത്തിന്‌ വേണ്ടിയുള്ള പക്കം പാച്ചില്‍ ജനാധിപത്യത്തെ ദുഷിപ്പിക്കും: രമേശ്‌ ചെന്നിത്തല | mangalam.com

അധികാരത്തിന്‌ വേണ്ടിയുള്ള പക്കം പാച്ചില്‍ ജനാധിപത്യത്തെ ദുഷിപ്പിക്കും: രമേശ്‌ ചെന്നിത്തല

mangalam malayalam online newspaper

കണ്ണൂര്‍: മഹാത്മാഗാന്ധി ഭൂതകാലത്തിന്റെ ഓര്‍മയല്ല, ഇന്നിന്റെയും നാളെയുടെയും പ്രത്യാശയാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ ഡി.സി.സിയുടെ ആഭമുഖ്യത്തില്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന ഗാന്ധി സ്‌മൃതിസംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യമനസില്‍ പരിവര്‍ത്തനമുണ്ടാക്കി സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോട്‌ അഹിംസ ആയുധമാക്കി ഇന്ത്യ സ്വതന്ത്രമാക്കിയ മഹാത്മാവിനെ വിമര്‍ശിക്കാനും വാര്‍ദയിലെ കള്ളനെന്ന്‌ വിളിച്ച്‌ കൂവാനും മുന്‍പന്തിയില്‍ നിന്നവരുടെ പിന്‍തലമുറക്കാര്‍ ഇന്ന്‌ ഗാന്ധിജിയെ ആദരിക്കാനും സ്‌മരിക്കാനും കാണിക്കുന്ന മത്സരം കോണ്‍ഗ്രസ്‌ സന്തോഷത്തോടെയാണ്‌ കാണുന്നത്‌. ലോകത്തിന്‌ മുന്നില്‍ സത്യഗ്രഹം എന്ന വാക്കുകൊണ്ട്‌ അത്ഭുതം സൃഷ്‌ടിച്ച പ്രതിഭാസമാണ്‌ ഗാന്ധിജി. അധികാരത്തിന്റെ ഇടനാഴികയില്‍ എത്തിനോക്കാത്ത ഗാന്ധി അധികാരം ഇല്ലെങ്കിലും ജനമനസില്‍ ജീവിക്കാന്‍ കഴിവുണ്ടെന്ന്‌ തെളിയിച്ചു. ഇന്നത്തെ തലമുറ അധികാരത്തിന്‌ വേണ്ടി പരക്കം പായുകയാണ്‌. ഈ പരക്കം പാച്ചില്‍ ജനാധിപത്യത്തെ ദുഷിപ്പിക്കും. പൊതു പ്രവര്‍ത്തനമെന്നത്‌ അധികാരം മാത്രമല്ലയെന്നത്‌ പുതു തലമുറ മനസിലാക്കണമെന്നും ഇവിടെയാണ്‌ ഗാന്ധിജിയുടെ പ്രസക്‌തി വര്‍ധിക്കുന്നതെന്ന്‌ രമേശ്‌ ചെന്നിത്തല ചൂണ്ടിക്കാട്ടി. രാജ്യം വികസനത്തിന്റെ പാതയിലാണ്‌. എന്നാല്‍ വികസനം ഒരുപിടി ആളുകള്‍ക്ക്‌ വേണ്ടി മാത്രമാകരുതെന്ന്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത് 2000 ിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0