1f37  സ്‌ട്രോക്ക്‌ തിരിച്ചറിയാന്‍ അഞ്ച് കാര്യങ്ങള്‍ | mangalam.com
Last Updated 1 min 42 sec ago
21
Tuesday
May 2013

സ്‌ട്രോക്ക്‌ തിരിച്ചറിയാന്‍ അഞ്ച് കാര്യങ്ങള്‍

mangalam malayalam online newspaper

ഒരു വ്യക്‌തിക്ക്‌ സ്‌ട്രോക്ക്‌ ഉണ്ടായിട്ടുണ്ടോ എന്ന്‌ തിരിച്ചറിയാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍. രോഗിയോട്‌ ഇക്കാര്യങ്ങള്‍ ചോദിച്ചറിയുകയോ കൂടെയുള്ളയാള്‍ പരിശോധിക്കുകയോവേണം.

നിശബ്‌ദ കൊലയാളി എന്നു സ്‌ട്രോക്കിനെ വിശേഷിപ്പിക്കാം. പ്രത്യേകിച്ച്‌ യാതൊരു മുന്നറിയിപ്പോ ലക്ഷണമോ ഇല്ലാതെതന്നെ സ്‌ട്രോക്ക്‌ കടന്നുവരാം. ഒരു വ്യക്‌തിക്ക്‌ സ്‌ട്രോക്ക്‌ ഉണ്ടായിട്ടുണ്ടോ എന്ന്‌ തിരിച്ചറിയാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍. രോഗിയോട്‌ ഇക്കാര്യങ്ങള്‍ ചോദിച്ചറിയുകയോ കൂടെയുള്ളയാള്‍ പരിശോധിക്കുകയോ വേണം.

വാക്ക്‌

* പരസഹായം കൂടാതെ കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്നുണ്ടോ?
* നില്‍ക്കുമ്പോള്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞു പോകുന്നുണ്ടോ?
* നടക്കുമ്പോള്‍ വശത്തേക്ക്‌ വീഴാന്‍ പോകുന്നുണ്ടോ?
* നടക്കുമ്പോള്‍ ശരീരം ചരിയുന്ന ഭാഗത്തെ കാലുകള്‍ നിലത്ത്‌ ഇഴയുന്നുണ്ടോ?

ടോക്ക്‌

* സംസാരിക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നുണ്ടോ?
*സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതെ വരുന്നുണ്ടോ?
* സംസാരിക്കുന്നതുപോലെ ശബ്‌ദം പുറപ്പെടുവിക്കുന്നുണ്ടോ?
* ശരിയായ അര്‍ഥത്തിലുള്ള അനുയോജ്യമായ വാക്കുകളാണോ ഉപയോഗിക്കുന്നത്‌?
* വായ ഒരുവശത്തേക്ക്‌ കോടിപ്പോകുന്നതായി അനുഭവപ്പെടുന്നുണ്ടോ?

റിയാക്ട്

* ഇരുകരങ്ങളും ഒരേസമയം ഉയര്‍ത്തുമ്പോള്‍ ഒരു കൈ തളര്‍ന്നുവീഴുന്നുണ്ടോ?
* ഇരുകരങ്ങളും കൂട്ടിഞെരിക്കുമ്പോള്‍ ഒരു കൈക്ക്‌ ബലക്കുറവ്‌ അനുഭവപ്പെടുന്നുണ്ടോ?
* പേനപിടിച്ച്‌ എഴുതാന്‍ ആവശ്യപ്പെട്ടാന്‍ എഴുതാന്‍ ബുദ്ധിമുട്ട്‌ ഉണ്ടോ?
* ശരീരത്ത്‌ സ്‌പര്‍ശിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ?
* ശരീരത്തിന്റെ എല്ലാഭാഗത്തും ഒരേപോലെ സ്‌പര്‍ശനം അനുഭവപ്പെടുന്നുണ്ടോ?

സീ

* കാഴ്‌ചയ്‌ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടോ?
* വസ്‌തുക്കള്‍ വ്യക്‌തമായി കാണാന്‍ കഴിയുന്നുണ്ടോ?
* കാഴ്‌ച പെട്ടെന്ന്‌ മങ്ങിയതുപോലെ അനുഭവപ്പെടുന്നുണ്ടോ?
* കാഴചയുടെ പരിധിയിലുള്ള എല്ലാ വസ്‌തുക്കളും കാണാന്‍ കഴിയുന്നുണ്ടോ?
* വസ്‌തുകളെ ഇരട്ടിച്ച്‌ കാണാന്‍ കഴിയുന്നുണ്ടോ?

ഫീല്‍

* പ്രത്യേക കാരണമൊന്നും കൂടാതെ പെട്ടെന്ന്‌ തലവേദനയുണ്ടായോ?
* സാധാരണ തലവേദന ഉണ്ടാകാറുള്ള ആളാണെങ്കില്‍ മുമ്പ്‌ ഉണ്ടായ തലവേദനയില്‍നിന്നും ഇപ്പോഴുള്ള തലവേദനയ്‌ക്ക് പ്രത്യേകതയുണ്ടോ?
* ഇത്രയും കഠിനമായ തലവേദന ജീവിതത്തില്‍ ആദ്യമാണോ?
* വെളിച്ചം കണ്ണുകള്‍ക്ക്‌ അസ്വസ്‌ഥതയുണ്ടാക്കുന്നുണ്ടോ?
* അസാധാരണമാം വിധം ഉയര്‍ന്ന ശബ്‌ദം തലവേദനയുണ്ടാക്കുന്നുണ്ടോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
2000 അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0