നിങ്ങള്‍ മദ്യത്തിന് അടിമയാണോ? രക്ഷകനായി 'ഹാംഗോവര്‍ വാക്‌സിന്‍' ഉടന്‍ അവതരിക്കും! മദ്യപാനം മൂലം വ്യക്‌തിബന്ധങ്ങളും കുടുംബ സമാധാനവും ശിഥിലമായവര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം.
ഹാംഗോവര്‍ വാക്‌സിന്‍ എടുത്ത ശേഷം ചെറിയ അളവ് മദ്യം അകത്ത് ചെന്നാല്‍ പോലും കടുത്ത ഹാംഗോവറായിരിക്കും അനുഭവപ്പെടുക. വാക്‌സിന്‍ എടുത്ത ശേഷം വീണ്ടും മദ്യപിക്കാന്‍ ശ്രമിച്ചാല്‍ അത്ര നല്ല അനുഭവമായിരിക്കില്ല നിങ്ങളെ കാത്തിരിക്കുന്നത്. ഛര്‍ദ്ദി, വര്‍ധിച്ച ഹൃദയമിടിപ്പ്, പൊതുവേയുളള ശാരീരിക അസ്വസ്‌ഥതകള്‍ എന്നിവയെ അതിജീവിച്ചു വേണം വീണ്ടും മദ്യം അകത്താക്കേണ്ടത്.
ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ വാക്‌സിന്റെ ഫലം നിലനില്‍ക്കും. എന്നാല്‍, ഒരിക്കല്‍ വാക്‌സിനെടുത്ത ശേഷം അതിന്റെ ഫലം ഇല്ലാതാക്കണം എന്ന് വിചാരിച്ചാല്‍ അതു നടപ്പില്ല. അതായത,് പിന്നേയും കുടി തുടരണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും. വാക്‌സിന്‍ ആദ്യമായി മനുഷ്യരില്‍ പരീക്ഷിക്കുന്നത് ഇന്ത്യയിലായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക