ഗര്‍ഭധാരണത്തിനു മുന്നോടിയായി എന്താണ് ഗര്‍ഭധാരണമെന്നും എങ്ങനെയാണ്
ഇത് സംഭവിക്കുന്നതെന്നും അറിഞ്ഞിരിക്കുന്നത് പിന്നീടുണ്ടാകുന്ന പല സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.
വിവാഹ ശേഷം എണ്ണിപ്പറഞ്ഞ് പത്താം മാസം നോക്കിയിരിക്കുന്ന ദമ്പതികളാണ് അധികവും. ഇങ്ങനെ യാതൊരു നിര്‍ബന്ധവുമില്ല. ഇവിടെയാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ സമന്വയത്തിന്റെ പ്രാധാന്യം. ആദ്യത്തെ കുഞ്ഞ് എപ്പോള്‍ വേണമെന്ന് തീരുമാനിക്കേണ്ടത് ഭാര്യയും ഭര്‍ത്താവും കൂടിയാണ്. അതിനായി പ്ലാനിംഗ് നടത്താം. എന്നാല്‍ പ്ലാനിംഗ് അതിരു കടക്കാതെയും നോക്കണം. വിവാഹ ശേഷം ഒരു വര്‍ഷം കഴിഞ്ഞ് ഭാര്യ ഗര്‍ഭിണിയാവുന്നതാണ് നല്ലത്. അതുവരെ മധുവിധു ആഘോഷത്തിനുള്ള സമയമായി മാറ്റിവയ്‌ക്കുക. ഈ സമയത്തിനുള്ളില്‍ ഇരുവരും തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടാകുന്നു. എന്നാല്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ യാദൃച്‌ഛികമായി ഭാര്യ ഗര്‍ഭിണിയായാല്‍ ഒരുകാരണവശാലും അബോര്‍ഷനെക്കുറിച്ച് ചിന്തിക്കരുത്.
അനാവശ്യചിന്തകള്‍ അരുത്
പ്ലാനിംഗിന്റെ സമയത്ത് ഗര്‍ഭം ധരിച്ചാലും അത് സന്തോഷത്തോടെ സ്വീകരിക്കാന്‍ ഭാര്യയും ഭര്‍ത്താവും മാനസികമായി തയാറാകണം. അത് അനാവശ്യ ഗര്‍ഭമായി ചിന്തിക്കരുത്. അനാവശ്യ ഗര്‍ഭമാണെന്ന അമ്മയുടെ ചിന്ത കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. ഇങ്ങനെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ പലപ്പോഴും അനാരോഗ്യരായി കാണാറുണ്ട്. വിവാഹം കഴിഞ്ഞ് ആദ്യമായി ഗര്‍ഭംധരിക്കാന്‍ രണ്ടുവര്‍ഷംവരെ കാത്തിരിക്കുന്നത് നല്ലതല്ല. സ്‌ത്രീകളില്‍ ആദ്യപ്രസവം മുപ്പത്തിയഞ്ച് വയസ് കഴിയുന്നതിനുമുമ്പ് നടക്കുന്നതാണ് നല്ലത്. ടൈം ടേബിള്‍ വച്ച് ഗര്‍ഭധാരണം എപ്പോള്‍ വേണമെന്ന് കണക്കു കൂട്ടുന്നവരുണ്ട്. മറ്റ് ശാരീരിക പ്രശ്‌നമൊന്നുമില്ലെങ്കില്‍ കുട്ടി ഏതു സമയത്തും ജനിക്കട്ടെ. വളരെ നേരത്തേയും താമസിച്ുചമുള്ള ഗര്‍ഭധാരണം അനുവദനീയമാണെങ്കിലും 20-30 വയസിനിടയ്‌ക്കുള്ള പ്രായമാണ് ഒരു സ്‌ത്രീയെ സംബന്ധിച്ച് ഗര്‍ഭം ധരിച്ചു പ്രസവിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. 20 വയസിനു മുമ്പ് അമ്മയാകാന്‍ തയാറെടുക്കുമ്പോള്‍ അവള്‍ക്കു പലപ്പോഴും വൈകാരികമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ അമ്മയാവാന്‍ അവള്‍ മനസുകൊണ്ടു തയാറായിരിക്കില്ല. നേരത്തെയുള്ള പ്രസവം അമ്മയേയും കുഞ്ഞിനേയും അപകടകരമാംവിധം ബാധിചേ്േക്കാം. വിറ്റാമിന്‍െറ കുറവ്, ഭാരം കുറവുള്ള കുഞ്ഞ്, മാസം തികയാതെയുള്ള പ്രസവം, അമ്മയ്‌ക്കും കുഞ്ഞിനും പ്രസവസമയത്തുണ്ടാകുന്ന അപകടങ്ങള്‍, മുറിവുകള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ നേരത്തെയുള്ള പ്രസവത്തിന്‍െറ ഫലമായി ഉണ്ടാകാം. മറ്റൊരു പ്രശ്‌നം പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ അമ്മയായി പരിഗണിക്കാന്‍ സമൂഹം മടി കാണിചേ്േക്കാം, ഒരു കൊച്ചു കുട്ടിയോടുള്ള സമീപനം സമൂഹം ഇവരോടുവച്ചു പുലര്‍ത്തുമ്പോള്‍ അവളുടെ ആത്മവിശ്വാസത്തെ ആ ധാരണ തകര്‍ത്തേക്കാം.
താമസിച്ചുള്ള ഗര്‍ഭധാരണം
വിവാഹപ്രാ
2000
ം മുപ്പതു കഴിയുന്നതും ഗര്‍ഭധാരണത്തിനും പ്രസവത്തിനും ബുദ്ധിമുട്ടുകള്‍ സഷ്‌ടിക്കുന്നു. താമസിച്ചുള്ള വിവാഹം, ജീവിത സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഗര്‍ഭധാരണം താമസിക്കുന്നതിനു കാരണമാകാം. ഇത്തരം സന്ദര്‍ഭത്തില്‍ വൈകാരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ക്കുള്ള (മെഡിക്കല്‍ കോപ്ലിക്കേഷന്‍) സാധ്യത വര്‍ധിക്കുന്നു. ഗര്‍ഭം അലസല്‍, കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുക, മാനസിക പ്രശ്‌നങ്ങള്‍, അംഗവൈകല്യം, ക്രോമസോമില്‍ വരുന്ന മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കുഞ്ഞിനു സംഭവിക്കാം. 35 വയസിനു ശേഷം ഗര്‍ഭം ധരിക്കുന്നവരില്‍ ഇതു കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭധാരണം വൈകുന്നതു കുഞ്ഞില്‍ മനോവൈകല്യം, പഠനവൈകല്യം, പെരുമാറ്റ വൈകല്യങ്ങള്‍ ഇവ പ്രകടമാകുന്നതിനും കാരണമാകാം. പ്രായം കൂടി ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ് ഒറ്റക്കുട്ടിയില്‍ എത്തുന്നു. പ്രായം പിന്നീടുള്ള ഗര്‍ഭധാരണത്തിന് തടസം നില്‌ക്കുമ്പോള്‍ മിക്കവരും ആദ്യ കുട്ടിയുടെ ജനനത്തോടെ പ്രസവം നിര്‍ത്താം. ഒറ്റ കുട്ടിയായി വളരേണ്ടി വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും ഗൗരവമായി കാണേണ്ടതാണ്. 20-നും 30-നും ഇടയ്‌ക്കുള്ള പ്രായമാണു ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമെന്നു പറഞ്ഞുവലേ്ലാ. ഒരുകാര്യം ഓര്‍ക്കുക. ഒരു പ്രസവം കഴിഞ്ഞ് അടുത്ത പ്രസവത്തിനുള്ള സ്വീകാര്യമായ ഇടവേള മൂന്നുമുതല്‍ നാലുവര്‍ഷം വരെയാണ്. എന്നാല്‍, ഇതിനു പ്രത്യേകിച്ചു നിയമമൊന്നുമില്ല. ഗര്‍ഭത്തിന്‍െറ ആദ്യ മൂന്നുമാസം ഗര്‍ഭിണിക്കു നിരവധി അവസ്‌ഥകളിലൂടെ കടന്നുപോകേണ്ടി വരാം. വിശപ്പില്ലായ്‌മ, ഓക്കാനം, ഛര്‍ദി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അവള്‍ക്കുണ്ടാകാം. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്‍െറ സ്‌നേഹവും പരിചരണവും ഗര്‍ഭിണിക്ക് ആശ്വാസം നല്‍കും.
ഗര്‍ഭിണികളിലെ അണുബാധ
ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന അണുബാധ കുഞ്ഞിന്‍െറ അംഗവൈകല്യത്തിനു കാരണമാകാം. റൂബെല്ല വൈറല്‍ അവസ്‌ഥ ഗര്‍ഭിണികള്‍ക്കുണ്ടായാല്‍ കുഞ്ഞിന് അംഗവൈകല്യം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും കേള്‍വിക്കുറവ്. അതിനാല്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പ് ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വൈറല്‍ വാക്‌സിന്‍ എടുക്കുക. പ്രകൃതി ഒരു പെണ്‍കുട്ടിയെ അമ്മയാക്കാന്‍ ഒരുക്കുന്നത് ആര്‍ത്തവത്തോടെയാണ്. ഏകദേശം 12, 14 വയസാകുന്നതോടെ ഈ തയാറെടുപ്പു തുടങ്ങുന്നു. ഗര്‍ഭിണിയായി കഴിഞ്ഞുള്ള ശ്രദ്ധയും പരിചരണവും പോലെതന്നെ പ്രധാനമാണ് അമ്മയാകാന്‍ ഒരുങ്ങുക എന്നുള്ളതും. മുന്‍കരുതലുകളോടെയുള്ള ഗര്‍ഭധാരണം ആകുലതകളെ അകറ്റിനിര്‍ത്തുന്നു.
നല്ല അച്‌ഛനാവാം
അമ്മയാവാന്‍ ഒരുങ്ങുന്നതുപോലെതന്നെ പ്രധാനമാണ് അച്‌ഛനാവാനുള്ള തയാറെടുപ്പും വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍തന്നെ അച്‌ഛനാകാനും മാനസിക സന്നദ്ധത കൈവരിക്കുക. വിവാഹം കഴിഞ്ഞാല്‍ കുഞ്ഞാവും. കുഞ്ഞിനെയും ഭാര്യയേയും പോറ്റാന്‍തക്ക സാമ്പത്തികസ്‌ഥിതി ഉറപ്പായ ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലത്. ദാരിദ്ര്യത്തിലേക്കും കഷ്‌ടപ്പാടിലേക്കും ഒരു കുഞ്ഞു പിറന്നുവീഴുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കണം. എന്നുകരുതി ധനാഢ്യനായ ശേഷം വിവാഹം എന്നല്ല. ഭാര്യ ഗര്‍ഭിണിയായാല്‍ അതില്‍ അങ്ങേയറ്റം അഭിമാനിക്കാനും സന്തോഷിക്കാനും തയാറാവുക. ആ സന്തോഷം ഭാര്യയുമായി പങ്കുവയ്‌ക്കുക. തന്റെ രക്‌തത്തില്‍ പിറന്ന കുഞ്ഞിനെ തരാനൊരുങ്ങുന്ന ഭാര്യയെ സ്‌നേഹംകൊണ്ട് പൊതിയാന്‍ ഭര്‍ത്താവിനാവണം. ആ സ്‌നേഹവും സന്തോഷവും ഗര്‍ഭസ്‌ഥശിശു തിരിച്ചറിയും. കുഞ്ഞു പിറക്കുമ്പോള്‍ ആ സ്‌നേഹം അവന്‍ തിരിച്ചും നല്‍കും. ഗര്‍ഭിണിയാകുന്നതോടെ സ്‌ത്രീയില്‍ ശാരീരീക വ്യതിയാനം കണ്ടുതുടങ്ങും. അവരുടെ
1000
ീവിതരീതിയില്‍ പോലും അതിനനുസരിച്ച മാറ്റങ്ങള്‍ ഉണ്ടാകും.
ഭര്‍ത്താവിന്റെ കരുതല്‍
പിറക്കാന്‍പോകുന്ന കുഞ്ഞില്‍ മാത്രമാവും സ്‌ത്രിയുടെ ശ്രദ്ധ. അപ്പോള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഭാര്യയ്‌ക്ക് മുമ്പത്തേപ്പോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഭാര്യയുടെ ഈ മാറ്റം ഭര്‍ത്താവ് തിരിച്ചറിയണം. വിട്ടുവീഴ്‌ചകള്‍ക്കായി പുരുഷന്‍ ഒരുങ്ങണം. എല്ലാം ജീവിതത്തിന്റെ ഭാഗം മാത്രമാണെന്ന് കരുതുക. ഭാര്യയുടെ അവസ്‌ഥ തിരിച്ചറിഞ്ഞ് അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാനും പുരുഷന്‍ സന്നദ്ധനാവണം. അങ്ങനെ പുരുഷനും അച്‌ഛനാവാനൊരുങ്ങാം.
കുഞ്ഞുവാവയ്‌ക്കായി തയാറെടുക്കുമ്പോള്‍
ഇനിയൊരു കുഞ്ഞാവാം എന്നു തീരുമാനിച്ചാല്‍ അടുത്ത മൂന്നു മാസം അതിനുള്ള തയാറെടുപ്പിനായി മാറ്റിവയ്‌ക്കാം. ഒരു ഗൈനക്കോളജിസ്‌റ്റിനെ സമീപിച്ച് ഫിസിക്കല്‍ െചക്കപ്പ് നടത്തുകയാണ് ആദ്യം വേണ്ടത്. രക്‌തം, പല്ലിന്റെയും കണ്ണിന്റെയും ആരോഗ്യം എന്നീ പരിശോധന നടത്തണം. ഹീമോഗ്ലോബിന്‍, ക്രോമസോം, ബ്ലഡ് ഗ്രൂപ്പിംഗ്, ബ്ലഡ് ടൈപ്പിംഗ് എന്നീ പരിശോധനകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്‌്. തകരാറുകള്‍ ഉണ്ടെങ്കില്‍ ഗര്‍ഭധാരണത്തിനു മുമ്പ് തന്നെ അതിനു പരിഹാരം കാണണം. ഗര്‍ഭധാരണത്തിനു ശേഷം മരുന്നുകളുടെ ഉപയോഗം ഒഴിവാക്കാനാണിത്. കുടുബത്തില്‍ മറ്റാര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ജനിതക വൈകല്യമുണ്ടെങ്കില്‍ അക്കാര്യം ഡോക്‌ടറെ അറിയിക്കാന്‍ മടിക്കരുത്. ഇങ്ങനെയുണ്ടെങ്കില്‍ ഒരു ജനറ്റിക് കൗണ്‍സിലിംഗും ആവശ്യമായി വരും. ജനറ്റിക് കൗണ്‍സിലിംഗിലൂടെ ജനിതകവൈകല്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ കഴിയും. ഗര്‍ഭം ധരിക്കുംമുമ്പ് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സാധിക്കും. എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ അവരെ ഹൈറിസ്‌ക് ഗ്രൂപ്പില്‍ പെടു
2000
ത്തുകയും തുടര്‍ന്നങ്ങോട്ട് ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്ന് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യും. എന്നാല്‍ മുന്‍കൂട്ടി നടത്തുന്ന പരിശോധനകളൊന്നും ഉദരത്തില്‍ ജന്മമെടുത്ത കുഞ്ഞിനെ നശിപ്പിക്കാന്‍ വേണ്ടിയാവരുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക