1f37  ഗര്‍ഭിണിക്ക്‌ ആയുര്‍വേദ പരിചരണം | mangalam.com
Last Updated 1 hour 54 min ago
22
Wednesday
May 2013

ഗര്‍ഭിണിക്ക്‌ ആയുര്‍വേദ പരിചരണം

mangalam malayalam online newspaper

ആദ്യമാസങ്ങളില്‍ ശരീരത്തിന്‌ പരമാവധി വിശ്രമം നല്‍കണം. നാലാം മാസം മുതല്‍ സാധാരണ രീതിയില്‍ ചെയ്യാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാവുന്നതാണ്‌. ആയുര്‍വേദചര്യകളിലൂടെ ഗര്‍ഭകാല അസ്വസ്‌ഥതകള്‍ ഒഴിവാക്കി പ്രസവം സുഗകരമാക്കാം

എണ്ണതേപ്പ്‌

ഗര്‍ഭിണികള്‍ എട്ടാം മാസം മുതല്‍ ശരീരത്തില്‍ എണ്ണതേച്ച്‌ തലോടുന്നത്‌ പ്രസവം സുഗമമാക്കാന്‍ സഹായകമാണ്‌. പ്രധാനമായും ധാന്വന്തരം തൈലമാണ്‌ ഉപയോഗിക്കേണ്ടത്‌. വയറ്റിലും തുടകളിലും യോനീദ്വാരത്തിലും പ്രത്യേകം എണ്ണതേയ്‌്ക്കണം. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഇതിനുവേണ്ടി വിനിയോഗിക്കണം. കുറുന്തോട്ടിയിട്ട്‌ തിളപ്പിച്ച ചെറു ചൂടുവെള്ളമാണ്‌ കഴുകാന്‍ ഉപയോഗിക്കേണ്ടത്‌. മൃദുവായ തലോടല്‍ മാത്രമേ ആവശ്യമുള്ളു. ഒരു കാരണവശാലും അമിത ബലം പ്രയോഗിക്കരുത്‌.

വ്യായാമം

ആദ്യമാസങ്ങളില്‍ ശരീരത്തിന്‌ പരമാവധി വിശ്രമം നല്‍കണം. നാലാം മാസം മുതല്‍ സാധാരണ രീതിയില്‍ ചെയ്യാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാവുന്നതാണ്‌. മുറ്റമടിക്കുക, ഉരലിടിക്കുക മുതലായവ ചെയ്‌തിരുന്ന സ്‌ത്രീകള്‍ക്ക്‌ വ്യയായാമങ്ങള്‍ സ്വയം കിട്ടിയിരുന്നതാണ്‌. എന്നാല്‍ ഇന്നത്തെ മാറിയ ജീവിത സാഹചര്യത്തില്‍ ശരിയായ വ്യായാമങ്ങള്‍ പരിശീലിച്ച്‌ ചെയ്യുന്നത്‌ ആവശ്യമാണ്‌. എന്നാല്‍ ഇത്‌ അമിതമാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്‌.

നെയ്യ്‌ സേവിക്കല്‍

ഗര്‍ഭകാലപരിചരണത്തില്‍ നെയ്യ്‌ സേവിക്കല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്‌. രോഗിയുടെ ദഹനശക്‌തി ശരീരഭാരം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ആശ്രയിച്ചാണ്‌ ഏതുതരം നെയ്യ്‌ വേണമെന്ന്‌ ചികിത്സകന്‍ തീരുമാനിക്കുന്നത്‌. അഞ്ച,്‌ ആറ്‌ മാസങ്ങളില്‍ മഹാകല്യാണകം നെയ്യ്‌, ഏഴ്‌,എട്ട്‌ മാസങ്ങളില്‍ സുകുമാരകം നെയ്യും ഒന്‍പതാം മാസം മുതല്‍ സുഖപ്രസൂദി നെയ്യ്‌ എന്നിവയാണ്‌ സാധാരണയായി സേവിക്കുന്നത്‌.
ശിശുവിന്റെയും മാതാവിന്റെയും പോഷണത്തില്‍ നെയ്യ്‌ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ഇവ യഥാവിധി ഔഷധങ്ങള്‍ ചേര്‍ത്ത്‌ സംസ്‌കരിച്ച്‌ ഉപയോഗിച്ചാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാം.

പാല്‍ക്കഷായങ്ങള്‍

ഓരോ മാസത്തിനും ഓരോ പാല്‍ക്കഷായങ്ങളാണ്‌ വിധിക്കുന്നത്‌. ഇരട്ടി മധുരം കൊണ്ട്‌ ഒന്നാം മാസത്തിലും നന്നാറികൊണ്ട്‌ മൂന്നാം മാസത്തിലും കൊടിത്തൂവ നാലാം മാസത്തിലും ചെറുപൂളകൊണ്ട്‌ അഞ്ചാം മാസത്തിലും ഓരിലകൊണ്ട്‌ ആറാം മാസത്തിലും പേരാല്‍മൊട്ടുകൊണ്ട്‌ ഏഴാം മാസത്തിലും പാല്‍ക്കഷായംവച്ചു നല്‍കണം. എട്ട്‌ ഒന്‍പതു മാസത്തിലും പ്രസവം വരെയും കുറുന്തോട്ടിയിട്ട്‌ കുറുക്കിയ പാലാണ്‌ നല്ലത്‌. ഇതോടൊപ്പം ഓരോ മഹാധാന്വന്തരം ഗുളികയും ചേര്‍ത്തുനല്‍കുന്നത്‌ നല്ലതാണ്‌.

വസ്‌തി

ഏഴാം മാസം മുതല്‍ സ്‌നേഹ ദ്രവ്യങ്ങള്‍ ധാന്വന്തരം തൈലം മുതലായവകൊണ്ട്‌ വസ്‌തി ചെയ്യുന്നത്‌ ഗര്‍ഭിണികളില്‍ സാധാരണ കാണുന്ന മലബന്ധം തടയാന്‍ സഹായിക്കും. എന്നാല്‍ വിദഗ്‌ധ വൈദ്യ മേല്‍നോട്ടത്തിലായിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0