കുഞ്ഞിനെ പാലൂട്ടുന്നതിനായി സ്‌തനത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ ഭാഗമായി ഗര്‍ഭിണികളില്‍ സ്‌തനത്തിന്‍െറ ഒരു ഭാഗം കക്ഷത്തിലേക്ക് വളരുന്നത് സ്വാഭാവികമാണ്.
22 വയസ്. ഞാന്‍ നാലുമാസം ഗര്‍ഭിണിയാണ്. കക്ഷത്തില്‍ കാണപ്പെടുന്ന മുഴയാണ് എന്നെ അലട്ടുന്ന പ്രശ്‌നം. ചില സമയത്ത് ചെറിയ വേദനയുമുണ്ട്. കഴിഞ്ഞ മാസം പരിശോധനയ്‌ക്കു പോയപ്പോള്‍ ഡോക്‌ടറെ കാണിച്ചിരുന്നു. ഇത് ഗര്‍ഭിണികളില്‍ സാധാരണ കാണപ്പെടുന്ന അവസ്‌ഥയാണെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞു. സഹിക്കാന്‍ കഴിയാത്ത വേദനയുണ്ടെങ്കില്‍ മാത്രം മരുന്നു കഴിച്ചാല്‍ മതിയെന്നും പറഞ്ഞു. എന്തുകൊണ്ടാണ് ഗര്‍ഭിണികളില്‍ ഇങ്ങനെ കക്ഷത്തില്‍ മുഴപോലെ കാണപ്പെടുന്നത്?
കാവ്യ ശേഖര്‍ പട്ടാമ്പി
ഡോക്‌ടര്‍ പരിശോധിച്ച് പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് പറഞ്ഞ സ്‌ഥിതിക്ക് ഇനി അതേക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കേണ്ടതില്ല. ഗര്‍ഭിണികളില്‍ ഇത്തരം അവസ്‌ഥ പൊതുവേ കണ്ടുവരാറുണ്ട്. കുഞ്ഞിനെ പാലൂട്ടുന്നതിനായി സ്‌തനത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിനു കാരണം. ഇതിന്റെ ഭാഗമായി ഗര്‍ഭിണികളില്‍ സ്‌തനത്തിന്‍െറ ഒരു ഭാഗം കക്ഷത്തിലേക്ക് വളരുന്നത് സ്വാഭാവികമാണ്. ഇതിന് മരുന്നുകഴിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാല്‍ കഠിനമായ വേദനയുണ്ടെങ്കില്‍ മാത്രം ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നു കഴിക്കുക. കുഞ്ഞിന് പാലുകൊടുത്തു തുടങ്ങുന്നതോടെ ഇത് ചുരുങ്ങി തുടങ്ങുന്നതാണ്.
സിസേറിയനുശേഷം ലൈംഗികബന്ധം
എനിക്ക് 19 വയസ്. പ്രസവം കഴിഞ്ഞിട്ട് ഒരു മാസമായി. സിസേറിയനായിരുന്നു. ഭര്‍ത്താവിന് സെക്‌സില്‍ വളരെ താല്‍പര്യമാണ്. അതിനാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ എന്നെ നിര്‍ബന്ധിക്കുന്നു. അണുബാധ ഉണ്ടാകുമോയെന്ന പേടിമൂലം ഞാന്‍ ഇതുവരെ അതിനു സമ്മതിച്ചിട്ടില്ല. സിസേറിയനുശേഷം എത്ര മാസം കഴിഞ്ഞ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്.
ജിഷ ഈമെയില്‍
മറ്റ് ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കില്‍ നിങ്ങള്‍ക്കു സെക്‌സിലേര്‍പ്പെടുന്നതിന് തടസമൊന്നുമില്ല. മാനസികമായുള്ള പൊരുത്തമാണ് പ്രധാനം. ഭാര്യയും ഭര്‍ത്താവും ഒരുപോലെ ആഗ്രഹിക്കുന്ന സമയത്തു ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാവുന്നതാണ്. പ്രസവശേഷമുള്ള തുന്നലാണ് ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള തടസം. എന്നാല്‍ ഒന്നരമാസംകൊണ്ട് മുറിവ് കരിയുന്നതാണ്. അതിനുശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് കൂടുതല്‍ നല്ലത്. ആദ്യത്തെ പ്രസവത്തിനുശേഷം അടുത്ത കുഞ്ഞിനായി ചെറിയ ഒരു ഇടവേള ഉണ്ടായിരിക്കണം. അതിനാല്‍ ഉടന്‍ ഗര്‍ഭിണിയാകാനുള്ള സാഹചര്യം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
ഗുളികകള്‍ ഗര്‍ഭധാരണത്തെ ബാധിക്കുമോ
എന്റെ ചേട്ടെന്റ ഭാര്യയ്‌ക്കു വേണ്ടിയാണ് കത്ത്. ചേട്ടത്തിക്ക് 23 വയസ്. വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. ഇതുവരെ കുട്ടികളില്ല. ചെറുപ്പത്തില്‍ വണ്ണമുള്ള ശരീരപ്രകൃതിയായിരുന്നു ചേട്ടത്തിക്ക്. അതിനാല്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഒബിമെറ്റ്, ഫിനാസ്‌റ്റ് എന്നീ ഗുളികകള്‍ ഒരുവര
2000
ഷം കഴിച്ചിരുന്നുവെന്ന് പറഞ്ഞു. ഈ ഗുളികകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് ഏതെങ്കിലും രീതിയില്‍ ഗര്‍ഭധാരണത്തെ ബാധിക്കുമോ. ഗുളികകള്‍ കഴിച്ചതിനുശേഷം ചേട്ടത്തിക്ക് മിക്കവാറും ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നുണ്ട്.
മാളവിക കെ. കെ. കൊല്ലം
മരുന്നു കഴിച്ചതും ഗര്‍ഭിണിയാകാത്തതും തമ്മില്‍ ബന്ധമൊന്നുമില്ല. കല്യാണം കഴിക്കുന്നതിനുമുമ്പ് വിദഗ്‌ധനായ ഒരു ഡോക്‌ടറുടെ നിര്‍ദേശ പ്രകാരമാണ് മരുന്നു കഴിച്ചതെങ്കില്‍ അത് ഗര്‍ഭിണിയാകുന്നതിന് തടസം നില്‍ക്കുന്നില്ല. ഇപ്പോള്‍ തടിയുണ്ടോയെന്ന് കത്തില്‍നിന്നു വ്യക്‌തമല്ല. ഇപ്പോഴും വണ്ണമുണ്ടെങ്കില്‍ അതുതന്നെ ഗര്‍ഭിണിയാകുന്നതിന് തടസം നില്‍ക്കാം. രണ്ടു വര്‍ഷമായിട്ടും ഗര്‍ഭിണിയാകാത്ത സ്‌ഥിതിക്ക് മരുന്നിന്റെ കുഴപ്പമാണെന്ന് പറഞ്ഞിരിക്കാതെ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് കണ്ടെത്തണം. ഏറ്റവും പ്രധാനം തടിയുണ്ടെങ്കില്‍ അത് കുറക്കുകയെന്നതാണ്. ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നതും അന്ന് കഴിച്ച മരുന്നുകള്‍കൊണ്ടല്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് കഴിച്ച മരുന്നിന്റെ ക്ഷീണം ഇപ്പോള്‍ ഉണ്ടാകില്ല. അത് മനസിന്റെ തോന്നല്‍ മാത്രമാണ്. രക്‌തക്കുറവ്, തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യം ഇതൊക്കെയാവാം ക്ഷീണത്തിനു കാരണം. അതിനാല്‍ എത്രയും വേഗം ഒരു ഗൈനക്കോളജിസ്‌റ്റിനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തുക.
ഡോ. ഷെറിന്‍ വര്‍ഗീസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്‌റ്റ്
ഭാരത് ഹോസ്‌പിറ്റല്‍
കോട്ടയം
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക