1f37  കൊച്ചി നഗരത്തില്‍ നടത്താനിരുന്ന ബസ്‌ സമരം പിന്‍വലിച്ചു | mangalam.com

കൊച്ചി നഗരത്തില്‍ നടത്താനിരുന്ന ബസ്‌ സമരം പിന്‍വലിച്ചു

mangalam malayalam online newspaper

കൊച്ചി: കൊച്ചി നഗരത്തില്‍ സ്വകാര്യബസ്‌ തൊഴിലാളികള്‍ വേതനവര്‍ധന ആവശ്യപ്പെട്ട്‌ ഇന്നുമുതല്‍ നടത്താനിരുന്ന അനിശ്‌ചിതകാല പണിമുടക്ക്‌ പിന്‍വലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഉറപ്പിനെത്തുടര്‍ന്നാണ്‌ പണിമുടക്ക്‌ പിന്‍വലിച്ചത്‌. 50 ശതമാനം വേതനവര്‍ധന അനുവദിക്കുക, കരാര്‍ പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്‌. ഇന്നലെ രാത്രി കലക്‌ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ ആവശ്യങ്ങള്‍ നേരിട്ടറിയിച്ചു.
കഴിഞ്ഞ മാസം 7, 8, 9 തീയതികളില്‍ സംസ്‌ഥാന വ്യാപകമായി വേതനവര്‍ധന ആവശ്യപ്പെട്ട്‌ സ്വകാര്യ ബസ്‌ തൊഴിലാളികള്‍ പണിമുടക്ക്‌ നടത്തിയതിനു ശേഷവും ജില്ലയിലെ അഞ്ചുമേഖലകളില്‍ മൂന്നിടത്തും തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചിട്ടില്ല. ജില്ലയിലെ അഞ്ചുമേഖലകളില്‍ പ്രത്യേക കരാറിന്റെ ഭാഗമായാണ്‌ വേതനം തീരുമാനിക്കുന്നതെന്നും സംസ്‌ഥാനതലത്തില്‍ നടപ്പാക്കിയ വര്‍ധന നല്‍കില്ലെന്നുമാണ്‌ ബസുടമകളുടെ വാദം. സമരസമിതി നേതാക്കളായ ജോളി പൗവത്തില്‍, കെ.ജെ കലേഷ്‌, ജോയി ജോസഫ്‌, ആര്‍. രഘുരാജ്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0