Friday, April 26, 2019 Last Updated 2 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 23 Feb 2017 01.35 AM

തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ പവാറിന്‌ അര്‍ധ സെഞ്ചുറി

uploads/news/2017/02/83210/d4.jpg

മുംബൈ: നാഷണലിസ്‌റ്റ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി (എന്‍.സി.പി.) അധ്യക്ഷന്‍ ശരദ്‌ പവാറിന്റെ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയ ജീവിതം അന്‍പത്‌ വര്‍ഷം പിന്നിട്ടു. 1967 ഫെബ്രുവരി 22 നാണു ശരദ്‌ പവാര്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്നു മകളും ബരാമതിയില്‍നിന്നുള്ള ലോക്‌സഭാ എം.പിയുമായ സുപ്രിയ സുലെ പറഞ്ഞു. അതേ വര്‍ഷം മാര്‍ച്ച്‌ 13 നായിരുന്നു ശരദ്‌ പവാര്‍ ആദ്യമായി സത്യപ്രതിഞ്‌ജ ചെയ്‌തു ജനപ്രതിനിധിയായത്‌. ട്വിറ്ററിലൂടെയാണ്‌ സുപ്രിയ സുലെ അച്‌ഛന്റെ രാഷ്‌ട്രീയ ജീവിതം അന്‍പത്‌ വര്‍ഷം പിന്നിട്ട വിവരം പുറത്തുവിട്ടത്‌. 1967 മുതല്‍ നിയമസഭയിലും പാര്‍ലമെന്റിലും തിളങ്ങാന്‍ പവാറിനു കഴിഞ്ഞു.
മുതിര്‍ന്ന എന്‍.സി.പി. നേതാവ്‌ പ്രഫുല്‍ പട്ടേല്‍, പവാറിന്റെ അനന്തരവനും മഹാരാഷ്‌ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത്‌ പവാര്‍ തുടങ്ങിയവര്‍ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. സുഹൃത്തുക്കളുടെയും എതിരാളികളുടെയും ഇടയില്‍ "മറാത്താ സ്‌ട്രോങ്‌മാന്‍" എന്ന അപരനാമത്തിലാണ്‌ പവാര്‍ അറിയപ്പെടുന്നത്‌. പടിഞ്ഞാറന്‍ മഹാരാഷ്‌ട്രയിലെ ബരാമതിയില്‍ സാധാരണ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായാണ്‌ ശരദ്‌ പവാര്‍ രാഷ്‌ട്രീയ ജീവിതം തുടങ്ങിയത്‌. അന്തരിച്ച വൈ.ബി. ചവാന്റെ ശിഷ്യനായിരുന്നു. 1967 ലെ പ്രഥമ തെരഞ്ഞെടുപ്പ്‌ മുതല്‍ ഒരിക്കലും തോറ്റിട്ടില്ലെന്ന അപൂര്‍വമായ റെക്കോഡിന്‌ ഉടമയാണ്‌ ശരദ്‌ പവാര്‍. നിയമസഭയിലെ കന്നി പ്രവേശനത്തിനു ജൂനിയര്‍ മന്ത്രിയായി അംഗീകാരവും ലഭിച്ചു. വൈകാതെ കാബിനറ്റ്‌ പദവിയുള്ള മന്ത്രിയുമായി. 1978 ല്‍ 38-ാം വയസില്‍ മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയുമായി.
എന്നാല്‍ അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച്‌ പി.വി. നരസിംഹ റാവു പ്രധാന മന്ത്രിയായി. നരസിംഹ റാവു മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി. അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ സഹായിക്കൊപ്പം ഔദ്യോഗിക വിമാനത്തില്‍ സഞ്ചരിച്ചെന്ന വിവാദവും ഇക്കാലത്തു നേരിട്ടു.
ശരദ്‌ പവാര്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരിക്കേയാണ്‌ 1993, 1994 കാലഘട്ടങ്ങളില്‍ മുംബൈയില്‍ ബോംബ്‌ സ്‌ഫോടന പരമ്പരകളുണ്ടായി. വിദേശ പൗരത്വത്തിന്റെ വിഷയത്തില്‍ സോണിയ ഗാന്ധിയോട്‌ കലഹിച്ച്‌ 1999 ലാണ്‌ ശരദ്‌ പവാര്‍ എന്‍.സി.പി. രൂപീകരിച്ചത്‌.
കഴിഞ്ഞ 15 വര്‍ഷമായി മഹാരാഷ്‌ട്രയില്‍ എന്‍.സി.പിയും കോണ്‍ഗ്രസും സഖ്യത്തിലാണ്‌. 2014 ല്‍ പവാറിനെ രാജ്യസഭയിലേക്കു തെരഞ്ഞെടുത്തു. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി.), ബോര്‍ഡ്‌ ഫോര്‍ കണ്‍ട്രോള്‍ ഓഫ്‌ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ (ബി.സി.സി.ഐ.) എന്നിവയുടെ പ്രസിഡന്റ്‌ സ്‌ഥാനം വഹിക്കാനും പവാറിനായി. രാജ്യം ഈ വര്‍ഷത്തെ പത്മ വിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

Ads by Google
Thursday 23 Feb 2017 01.35 AM
YOU MAY BE INTERESTED