കൊച്ചി: സമഗ്ര ഭൂപരിഷ്കരണ നിയമം തയാറാക്കുക എന്ന ലക്ഷ്യത്തോടെ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന കേരള ലാന്‍ഡ് സമ്മിറ്റ് 10,11 തീയതികളില്‍ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നടക്കും.
ഏകതാ പരിഷത്ത് അധ്യക്ഷനും ഭൂസമര നേതാവുമായ ഡോ. പി.വി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും.അഞ്ച് സെഷനുകളില്‍ 15 പ്രബന്ധങ്ങളും വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ പ്രഭാഷണങ്ങളും നടക്കും. കേരളത്തിലെ ഭൂനിയമങ്ങള്‍, ആദിവാസി ഭൂനിയമം, ഭൂ ഉടമസ്ഥതയും ജാതിയും, ഭൂപരിഷ്കരണങ്ങളുടെ ഇന്ത്യന്‍ അനുഭവം, തോട്ടഭൂമി നിയമം - ചരിത്രം വര്‍ത്തമാനം, തീരദേശ ഭൂപ്രശ്നങ്ങള്‍, കാര്‍ഷിക ഭൂവിനിയോഗം, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ വിഷയങ്ങളിലാണു പ്രബന്ധാവതരണം.
11 നു വൈകിട്ട് ഗാന്ധിപാര്‍ക്കില്‍ സമാപനസമ്മേളനം ഗുജറാത്ത് ജാതി നിര്‍മൂലന്‍ സമിതി അധ്യക്ഷന്‍ രാജു സോളങ്കി ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഹമീദ് വാണിയമ്പലം, ജോണ്‍ അമ്പാട്ട്, ജ്യോതിവാസ് പറവൂര്‍, കെ.എ. സദീക്ക് എന്നിവര്‍ പങ്കെടുത്തു.