തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇക്കൊല്ലം മുതല്‍ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ കേരള പ്രവേശന പരീക്ഷാ കമ്മീഷണറായിരിക്കില്ല നടത്തുന്നത്. മെഡിക്കല്‍ പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും നിര്‍ദേശപ്രകാരം നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍.ഇ.ഇ.ടി- യു.ജി) എന്ന പേരില്‍ സി.ബി.എസ്.ഇ ആയിരിക്കും പ്രവേശന പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുക. ഇതിനായി ഈമാസം 31നു മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് സി.ബി.എസ്.ഇ നല്‍കിയിരിക്കുന്ന നിര്‍ദേശം. മെഡിക്കലിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ മേയ് അഞ്ചിന് നടക്കും. ജൂണ്‍ രണ്ടാംവാരത്തോടെ ഫലപ്രഖ്യാപനമുണ്ടാവും. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് അഖിലേന്ത്യാ ക്വാട്ടയിലേക്കും അതത് സംസ്ഥാനങ്ങളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകള്‍ സി.ബി.എസ്.ഇ പ്രസിദ്ധീകരിക്കും. സി.ബി.എസ്.ഇ നല്‍കുന്ന സ്‌റ്റേറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിട്ടുള്ള നേറ്റിവിറ്റി- സംവരണതത്വങ്ങള്‍ പാലിച്ച് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെയും വിവിധ കാറ്റഗറി ലിസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
ഇത്തവണത്തെ സംസ്ഥാന പ്രവേശനപരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ 25വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ഡല്‍ഹി, ദുബൈ, എന്നിവിടങ്ങളിലുമായി നടക്കും.
മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള അപേക്ഷയുടെ പ്രോസ്‌പെക്ടസിന്റെ പ്രകാശനം പ്രവേശന പരീക്ഷാ കമ്മീഷണര്‍ ബി.എസ് മാവോജി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബിനു നല്‍കി നിര്‍വഹിച്ചു. ഏപ്രില്‍ 22, 23 തിയതികളില്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയും 24, 25 തിയതികളില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയുമായിരിക്കും നടക്കുക.
സംസ്ഥാനത്ത് എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇ നടത്തുന്ന എന്‍.ഇ.ഇ.ടി- യു.ജി പരീക്ഷ എഴുതി നിശ്ചിതയോഗ്യതാ മാര്‍ക്കു നേടി കേരള സ്‌റ്റേറ്റ് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയിരിക്കണം. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് പ്രത്യേക അലോട്ട്‌മെന്റായിരിക്കും. ഇതിനായി പ്രത്യേക ഓപ്ഷനും ക്ഷണിക്കും. മെഡിക്കലിലെ മറ്റ് കോഴ്‌സുകള്‍ക്കും എന്‍ജിനീയറിംഗിനും പ്രത്യേക അലോട്ട്‌മെന്റും നടത്തും. എന്‍.ഇ.ഇ.ടിയുടെ കേരള സ്‌റ്റേറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ കേരള പ്രോസ്‌പെക്ടസ് പ്രകാരം അവരുടെ തദ്ദേശീയത (നേറ്റിവിറ്റി) തെളിയിക്കണം. സംസ്ഥാന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകള്‍ക്ക് പരിഗണിക്കില്ല.
അഖ
2000
ലേന്ത്യാതലത്തില്‍ ഒ.ബി.സി അടിസ്ഥാനത്തില്‍ കാറ്റഗറി ലിസ്റ്റ് തയാറാക്കുമ്പോള്‍ സംസ്ഥാനത്ത് ഇത് എസ്.ഇ.ബി.സി അടിസ്ഥാനത്തിലാണ്. 4.5 ലക്ഷംവരെ വാര്‍ഷിക വരുമാനമുള്ളവരെയാണ് സംസ്ഥാനത്ത് എസ്.ഇ.ബി.സിയായി പരിഗണിക്കുന്നത്. അതിനാല്‍, സി.ബി.എസ്.ഇ നല്‍കുന്ന പട്ടികയില്‍ ആവശ്യമായ മാറ്റം വരുത്തിയശേഷമാവും സംസ്ഥാനം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. സംവരണാനുകൂല്യം ലഭിക്കുന്നതിന് എസ്.ഇ.ബി.സി, എസ്.സി, എസ്.ടി, വികലാംഗര്‍ എന്നീ വിഭാഗങ്ങള്‍ മതിയായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കിര്‍ത്താഡ്‌സിന്റെ പരിശോധനയ്ക്കുശേഷമാവും അര്‍ഹരായ എസ്.സി, എസ്.ടി വിഭാഗക്കാരെ കണ്ടെത്തുക. അര്‍ഹരായ വികലാംഗരെ കണ്ടെത്തുന്നതിന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കു വിധേയമാക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്ക് ജൂലൈ ആദ്യവാരം പ്രവേശന പരീക്ഷാ കമ്മീഷണറായിരിക്കും അലോട്ട്‌മെന്റ് നടത്തുക. അഖിലേന്ത്യാ തലത്തില്‍ പ്രവേശന പരീക്ഷ നടത്തുന്നുണ്ടെങ്കിലും
അലോട്ട്‌മെന്റും പ്രവേശനവും നടത്തുന്നത് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തിലായിരിക്കും. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി എന്‍.ഇ.ഇ.ടി- യു.ജിക്ക് അപേക്ഷ നല്‍കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരീക്ഷയിലേക്കും ഓണ്‍ലൈനായി യഥാസമയം വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കണം. ഈമാസം 14 മുതല്‍ ഫെബ്രുവരി എട്ടുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക