1f37  അമൃതയുടെ എ-വ്യൂ സ്‌കൂളുകളില്‍: മഹാരാഷ്ട്രയില്‍ പദ്ധതിക്ക് തുടക്കമായി | mangalam.com
Last Updated 14 min 33 sec ago
23
Thursday
May 2013

അമൃതയുടെ എ-വ്യൂ സ്‌കൂളുകളില്‍: മഹാരാഷ്ട്രയില്‍ പദ്ധതിക്ക് തുടക്കമായി

അമൃത സര്‍വകലാശാലയുടെ ഇലീര്‍ണിംഗ് പദ്ധതിയായ എ-വ്യൂ ഔദ്യോഗികമായി മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ തുടങ്ങി. മുന്‍ യു ജി സി ചെയര്‍മാന്‍ ഡോ അരുണ്‍ നിഗ്വേകര് ജനുവരി 4ന് പുനെയിലെ നിഗിടി അമൃത വിദ്യാലയം സ്‌കൂളില്‍ വച്ച് ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മഹാരാഷ്ട്രയിലെ 15 ജില്ലകളില്‍ നിന്ന് 5,000 ത്തില്‍ അധികം സ്‌കൂള്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും എ-വ്യൂ വഴി ഓണ്‍ലൈന്‍ ആയി ചടങ്ങില്‍ പങ്കെടുത്തു. വിദ്യാഭ്യാസ നിലവാരം കൂട്ടാന്‍ എവ്യൂ ഡിജിറ്റല്‍ ക്യാമ്പസ് സംവിധാനവുമായി ബന്ധിപ്പിക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ സൊസൈറ്റി പ്രസിഡന്റ് ഡോ രവിന്ദ്ര വഞ്ഞര്‍വട്കര്‍ പറഞ്ഞു.

2,000ല്‍ അധികം സര്‍വകലാശാലകളിലും കോളേജകളിലും എ-വ്യൂ നടപ്പിലാക്കിയശേഷമാണ്, ഇപ്പോള്‍ സ്‌കൂളുകളില്‍ ലഭ്യമാക്കുന്നത്.

പ്രശസ്ത കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ആയ പരമിന്റെ ശിലിപിയുമായ ഡോ വിജയ് ഭട്കര്‍, സിഡാക് എക്‌സികൂട്ടിവ് ഡയറക്ടര്‍ ഡോ ഹേമന്ത് ദര്‍ബാരി, മഹാരാഷ്ട്ര പ്രാദേശിക വികസന ഡെപ്യുടി കമ്മിഷണര്‍ ശ്രി ഇന്ദ്രജിത്ത് ദേശ്മുഖ്, പൂനെ നഗരസഭാകേന്ദ്രം വിദ്യാഭ്യാസ ഓഫീസര്‍ പുഷ്പലത പവാര്‍, മഹാരാഷ്ട്രയിലെ എ-വ്യൂ കോര്‍ഡിനേറ്റര്‍ സന്തോഷ് തല്ഗാട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0