തിരുവനന്തപുരം: കേരളത്തില്‍ എം.ബി.ബി.എസ് /ബി.ഡി.എസ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇ. നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്‌റ്റി (അണ്ടര്‍ ഗ്രാജുവേറ്റ്)ന് നിശ്‌ചിത ഫീസ് ഒടുക്കി ഈമാസം ഒന്നുമുതല്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കണം. ജനുവരി ഒന്നുമുതല്‍ 31 വരെയുളള കാലയളവില്‍ പിഴ ഒടുക്കിയും അപേക്ഷ നല്‍കാവുന്നതാണ്.
സംസ്‌ഥാനത്ത് പഠനംനടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കേരളം തെരഞ്ഞെടുത്തുവെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തണം. സംസ്‌ഥാനത്തിനുവേണ്ടിയുളള റാങ്ക് ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ഥികള്‍ക്കു മാത്രമേ കേരളത്തില്‍ പ്രവേശനം ലഭിക്കുകയുളളൂ. പ്രവേശന നടപടികള്‍ കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ നിര്‍വഹിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cbseneet.nic.i എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക