1f37  സൂര്യപുത്രി വീണ്ടും വരുന്നു | mangalam.com

സൂര്യപുത്രി വീണ്ടും വരുന്നു

സംഗീതജ്‌ഞയായ അമ്മയില്‍ നിന്നും അംഗീകാരം നേടാനും അമ്മയിലൂടെ അച്‌ഛനെക്കണ്ടു പിടിക്കാനുമായി വാശിയോടെ ഇറങ്ങിത്തിരിച്ച തെറിച്ച ടീനേജ്‌കാരി പെണ്ണായ മായാവിനോദിനിയെന്ന സൂര്യപുത്രിയായെത്തി മലയാളി പ്രേക്ഷകരെ വശീകരിച്ച അമല നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയിലേക്ക്‌ മടങ്ങിയെത്തുകയാണ്‌.

തെലുങ്കുചിത്രമായ 'ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്ള'ാണ്‌ അമലയുടെ അഭിനയരംഗത്തേക്കുള്ള മടങ്ങിവരവിന്‌ കളമൊരുക്കുന്ന ചിത്രം. ശേഖര്‍ കമ്മൂല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന താരങ്ങള്‍ ശ്രേയ ശരണും അഞ്‌ജലാ സാവേരിയുമാണ്‌. പ്രമുഖ തെന്നിന്ത്യന്‍ താരം നാഗാര്‍ജ്‌ജുനനുമായുള്ള വിവാഹത്തോടെയാണ്‌ അമല സിനിമയോട്‌ വിട പറഞ്ഞത്‌.

മലയാളത്തില്‍ ഫാസില്‍ സംവിധാനം ചെയ്‌ത 'എന്റെ സൂര്യപുത്രി', കമലിന്റെ സംവിധാനത്തില്‍ 'ഉള്ളടക്കം' എന്നീ രണ്ടു ചിത്രങ്ങളില്‍ മാത്രമേ അമല അഭിനയിച്ചിട്ടുള്ളൂ. മലയാളം കൂടാതെ തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും അമല അഭിനയിച്ചിട്ടുണ്ട്‌. നടിയെന്നതിലുപരിയായി സാമൂഹ്യപ്രവര്‍ത്തകയും മൃഗസംരക്ഷണ പ്രവര്‍ത്തകയുമൊക്കെയാണ്‌ അമല. ഐറിഷുകാരിയായ അമ്മയുടേയും ബംഗാളിയായ അച്‌ഛന്റേയും മകളായി 1968 സെപ്‌റ്റംബര്‍ 12ന്‌ വെസ്‌റ്റ് ബംഗാളിലാണ്‌ അമലയുടെ ജനനം.

പിന്നീട്‌ അമലയുടെ കുടുംബം നേവി ഓഫീസറായ അച്‌ഛന്റെ ജോലി സ്‌ഥലമായ ആന്ധ്രയിലെ വിശാഖപട്ടണത്തേക്ക്‌ കുടിയേറി. ചെന്നൈയിലെ കലാക്ഷേത്രത്തില്‍ നിന്ന്‌ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള അമല നല്ലൊരു നര്‍ത്തകിയും കൂടിയാണ്‌. അമല-നാഗാര്‍ജ്‌ജുന ദമ്പതികള്‍ക്ക്‌ അഖില്‍ എന്ന ഒരേയൊരു മകനേയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ 2000 ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

mangalam malayalam online newspaper

പൃഥ്വിരാജ്‌ ആഷിക്ക്‌ അബുവിന്റെ സംവിധാനത്തില്‍ ....!!

മലയാളം, തമിഴ്‌, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഓടിനടന്ന്‌...‌

mangalam malayalam online newspaper

ധനുഷ്‌ സംവിധായകനാകാനൊരുങ്ങുന്നു....!

നായകനായി അനേകം വര്‍ഷങ്ങള 2000 ്‍ കഴിയുമ്പോള്‍ നടന്‍...‌

mangalam malayalam online newspaper

ഗീതാഞ്‌ജലിയില്‍ ശോഭന വരുന്നത്‌ ഗംഗയായി?

ഒരേസമയം മികച്ച നര്‍ത്തകിയും നടിയുമായ ശോഭനയുടെ കരിയറിലെ...‌

mangalam malayalam online newspaper

സൂര്യയ്‌ക്കൊപ്പം സിമ്രാന്‍

ഗൗതം മേനോന്‍ സംവിധാനം ചെയ്‌ത് സൂര്യ നായകനാകുന്ന '...‌

mangalam malayalam online newspaper

പൃഥ്വിയുടെ 'ഒരു സിനിമാക്കഥ'യ്‌ക്ക് മൂന്ന്‌ ക്ലൈമാക്‌സ്!

എക്‌സ്ട്രാ ഓര്‍ഡിനറി വിജയം നേടിയ 'ഓര്‍ഡിനറി'യുടെ...‌

0