മമ്മൂട്ടി കുഞ്ഞനന്തന്റെ കടയില്‍!

  1. Kujanathante Kadi
  2. mammooty
mangalam malayalam online newspaper

'ആദാമിന്റെ മകന്‍ അബു'വിലൂടെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകനായ സലിം അഹമ്മദ്‌ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ്‌ 'കുഞ്ഞനന്തന്റെ കട'. ഈ സിനിമയിലെ കേന്ദ്രകഥാപാത്രമായ പലചരക്കു കച്ചവടക്കാരന്‍ കുഞ്ഞനന്തനാകുന്നത്‌ മമ്മൂട്ടിയാണ്‌.

ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ഭാര്യാ ഭര്‍ത്താക്കന്മാരുടെ ജീവിതമാണ്‌ ഈ സിനിമയുടെ ഇതിവൃത്തം. സാമൂഹ്യ പ്രതിബദ്ധതയുള്ള, സമൂഹത്തിന്‌ ശക്‌തമായ സന്ദേശം നല്‌കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌ ഈ ചിത്രമെന്ന്‌ സംവിധായകന്‍ സലിം അഹമ്മദ്‌ അഭിപ്രായപ്പെട്ടു. ഓസ്‌കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയാണ്‌ ശബ്‌ദ വിഭാഗം കൈകാര്യം ചെയ്യുന്നത്‌. സിങ്ക്‌ സൗണ്ട്‌ സംവിധാനമാണ്‌ ഈ ചിത്രത്തിന്റെ റിക്കോര്‍ഡിംഗിന്‌ ഉപയോഗിക്കുക. മധു അമ്പാട്ടാണ്‌ ക്യാമറാമാന്‍.

കണ്ണൂരാണ്‌ ഈ ചിത്രത്തിന്റെ കഥാപശ്‌ചാത്തലം. അതുകൊണ്ടു തന്നെ തനതു കണ്ണൂര്‍ ശൈലിയിലാണ്‌ മമ്മൂട്ടിയും മറ്റ്‌ കഥാപാത്രങ്ങളും ഈ ചിത്രത്തില്‍ സംസാരിക്കുക.

സലിം കുമാറും ഈ ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. നായികയെ ഇനിയും തീരുമാനിച്ചിട്ടില്ലാത്ത ഈ ചിത്രത്തില്‍ ഒരു എലിയും സുപ്രധാന കഥാപാത്രമാകുന്നുണ്ട്‌. സിനിമയിലെ മറ്റു ഭൂരിഭാഗം കഥാപാത്രങ്ങളെയും അവതരിപ്പിക്കുക കണ്ണൂരിലെ നാടക കലാകാരന്മാര്‍ ആണ്‌. ഒപ്പം ഏതാനും പുതുമുഖങ്ങള്‍ക്കും അവസരം നല്‌കും. അലന്‍സ്‌ മീഡിയയാണ്‌ നിര്‍മ്മാതാക്കള്‍. ഡിസംബര്‍ അവസാനം ചിത്രീകരണം ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Related News

mangalam malayalam online newspaper

സിഎന്‍എന്‍-ഐബിഎന്‍ അവാര്‍ഡ്‌: സഹ നടനുള്ള പുരസ്‌ക്കാരം പൃഥ്വിരാജിന്‌

ഇന്ത്യയിലെ പ്രമുഖ ചാനലായ സിഎന്‍എന്‍-ഐബിഎന്നിന്റെ മികച്ച...‌

mangalam malayalam online newspaper

റാണിയുടെ പെട്ടെന്നുള്ള വിവാഹത്തിന്റെ കാരണം

ബോളിവുഡ്‌ താരറാണിയായിരുന്ന റാണി മുഖര്‍ജിയും യാശ്‌ രാജ്...‌

mangalam malayalam online newspaper

ജയറാമിന്റെ അഭിനയം നാടകീയമെന്ന്‌ സംസ്‌ഥാന ജൂറി അംഗം സൂര്യ കൃഷ്‌ണമൂര്‍ത്തി

സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണ്ണയത്തിലെ വിവാദങ്ങള്...‌

mangalam malayalam online newspaper

അമല പോളിന്റെ വിവാഹം ജൂണ്‍ 12-ന്‌ ചെന്നൈയില്‍

നടി അമല പോളും തമിഴ്‌ സംവിധായകന്‍ എം എല്‍ വിജയും...‌

mangalam malayalam online newspaper

റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും ഇറ്റലിയില്‍ വിവാഹിതരായി

പ്രശസ്‌ത ബോളിവുഡ്‌ നടി റാണി മുഖര്‍ജിയും സംവിധായകനും...‌