യൗവനം തുളുമ്പുന്നു; ശ്രീദേവിയുടെ ചെറുപ്പത്തിനു പിന്നില്‍..!

mangalam malayalam online newspaper

പ്രായം അമ്പതടുത്തു. എന്നിട്ടും എല്ലാം പഴയതു പോലെ തന്നെ. ശ്രീദേവി തിരിച്ചു വരുമെന്ന്‌ കേട്ടപ്പോള്‍ യുവനടിമാര്‍ അങ്കലാപ്പിലായിട്ടുണ്ടെങ്കില്‍ അതിന്‌ കാരണം ഇപ്പോഴും നിറഞ്ഞു തുളുമ്പുന്ന ഈ നിറയൗവ്വനവും ഒട്ടും ഒളി മങ്ങാത്ത സൗന്ദര്യവും തന്നെ. നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ശ്രീദേവി വെള്ളിത്തിരയിലേക്ക്‌ തിരിച്ചെത്തുന്ന 'ഇംഗ്‌ളീഷ്‌ വിംഗ്‌ളീഷ്‌' ഒക്‌ടോബര്‍ അഞ്ചിന്‌ തീയേറ്ററുകളിലെത്തും. ഇന്ത്യന്‍ യുവത്വത്തെ ഒരിക്കല്‍ ഇളക്കി മറിച്ച ശ്രീദേവിയുടെ തിരിച്ചുവരവ്‌ ഏറെ അങ്കലാപ്പോടെയാണ്‌ പുതിയ നായികമാര്‍ കാണുന്നത്‌.
അതേസമയം ഇപ്പോഴും സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത്‌ കുറച്ച്‌ അദ്ധ്വാനിച്ചിട്ടു തന്നെയാണെന്നാണ്‌ താരത്തിന്റെ പക്ഷം. 'നിങ്ങള്‍ എന്താണോ അതു നിങ്ങളുടെ മുഖത്തും പ്രതിഫലിക്കും. അതുകൊണ്ടു തന്നെ ഞാന്‍ മനസ്സെപ്പോഴും സന്തേഷവും സമാധാനവും ശാന്തിയും നിറഞ്ഞതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. എപ്പോഴും പോസിറ്റീവായ ചിന്തകളെയേ ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കാറുള്ളൂ. സ്‌ഥിരമായി ഞാന്‍ പവര്‍ യോഗ പ്രാക്‌ടീസ്‌ ചെയ്യുന്നുണ്ട്‌. ഒപ്പം കുട്ടികള്‍ക്കൊപ്പം സ്‌ഥിരമായി ടെന്നീസും കളിക്കും. കൂടാതെ വറുത്തതും പൊരിച്ചതും ജങ്ക്‌ ഫുഡുമൊന്നും ഞാനെന്റെ ഏഴയലത്തു പോലും അടുപ്പിക്കാറില്ല. ഇതൊക്കെ കൊണ്ടാവും അന്‍പതിലെത്തിയിട്ടും ചെറുപ്പവും സൗന്ദര്യവും കൈമോശം വരാതെ കാത്തു സൂക്ഷിക്കാന്‍ എനിക്കാവുന്നതിന്റെ രഹസ്യങ്ങള്‍.'' ശ്രീദേവി വെളിപ്പെടുത്തുന്നു.
തമിഴ്‌ സൂപ്പര്‍താരം അജിത്‌ കൂടി എത്തുന്ന ഇംഗ്‌ളീഷ്‌ വിംഗ്‌ളീഷ്‌ ഗൗരി ഷിന്‍ഡെയാണ്‌ സംവിധാനം ചെയ്യുന്നത്‌. സെപ്‌റ്റംബര്‍ പതിനാലിന്‌ ടൊറന്‍ഡോ ഫിലിം ഫെസ്‌റ്റിവലില്‍ വച്ച്‌ ഈ ചിത്രത്തിന്റെ പ്രീമിയര്‍ നടക്കും. ഇംഗ്‌ളീഷ്‌ പഠിക്കാന്‍ പെടാപ്പാടു പെടുന്ന ഒരു വീട്ടമ്മയുടെ കഥയാണ്‌ ഈ ചിത്രം പറയുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

mangalam malayalam online newspaper

ദേശീയ അവാര്‍ഡില്‍ ഇരട്ടിമധുരം: ഗീതു മോഹന്‍ദാസ്

കൊച്ചി: താന്‍ സംവിധാനം ചെയ്ത ലയേഴ്‌സ് ഡൈസിനും മികച്ച...‌

mangalam malayalam online newspaper

ദേശീയ അവാര്‍ഡ്‌: അവസാന ഘട്ടത്തിലെത്തിയത്‌ തന്നെ നേട്ടമെന്ന്‌ സുരാജ്‌

ദേശീയ ചലച്ചിത്ര അവാര്‍ഡിനായുള്ള മത്സരത്തില്‍ അവസാന ഘട്ടം...‌

mangalam malayalam online newspaper

മമ്മൂട്ടിയേക്കാള്‍ ഇഷ്‌ടം മോഹന്‍ലാലിനെയെന്ന്‌ പറങ്കിമല നായിക

തനിയ്‌ക്ക് മമ്മൂട്ടിയേക്കാള്‍ ഇഷ്‌ടം മോഹന്‍...‌

mangalam malayalam online newspaper

വിഷുവിന്‌ മോഹന്‍ലാലിന്റെ 'കൂതറ' സദ്യ വൈറലാകുന്നു

മലയാളത്തിന്റെ സൂപ്പര്‍ സ്‌റ്റാര്‍ മോഹന്‍ലാലിന്റെ വിഷു...‌

mangalam malayalam online newspaper

'പെരുച്ചാഴി' നാളെ ആരംഭിക്കും

മോഹന്‍ലാലും മുകേഷും ഒന്നിക്കുന്ന പുതിയ ചിത്രം '...‌