സുഭിക്ഷ-ഫഹദിന്റെ പുതിയ നായിക.....!

mangalam malayalam online newspaper

ഓരോ സിനിമയിലും ഓരോ നായിക മലയാളത്തിലെ പുതിയ സെന്‍സേഷന്‍ ഫഹദ്‌ഫാസിലിനെ കുറിച്ചാണ്‌ പറഞ്ഞു വരുന്നത്‌. നടി റീമ കല്ലിംഗല്‍ ഒഴിച്ചാല്‍ അഭിനയിച്ച ഒറ്റ സിനിമയിലും ഒരേ നായികയ്‌ക്കൊപ്പം ഒന്നില്‍ കൂടുതല്‍ തവണ ഫഹദ്‌ ഒരുമിച്ചിട്ടില്ല. 'കേരള കഫേ'യിലെ ലഘു ചിത്രമായ മൃത്യുഞ്‌ജയം, 22 ഫീമെയില്‍ കോട്ടയം, ഇപ്പോള്‍ നത്തോലി ഒരു ചെറിയ മീനല്ല. ഈ ചിത്രങ്ങളില്‍ റീമ ഫഹദിനൊപ്പം ജോഡി ചേര്‍ന്നു. എന്നാല്‍ ഇവിടെ പറഞ്ഞു വരുന്നത്‌ ഫഹദിനെ കുറിച്ചോ റീമയെ കുറിച്ചോ അല്ല.

ഫഹദിന്റെ പുതിയ നായികയാകാന്‍ ഒരുങ്ങുന്ന തമിഴ്‌നടി സുഭിക്ഷയെ കുറിച്ചാണ്‌. ഒളിപ്പോരാളി എന്ന കള്ളപ്പേരില്‍ മറഞ്ഞിരുന്ന്‌ ബ്‌ളോഗെഴുതുന്ന ഒരാളുടെ കഥ പറയുന്ന ഫഹദ്‌ നായകനാകുന്ന പുതിയ ചിത്രമാണ്‌ 'ഒളിപ്പോര്‌'. ഈ ത്രില്ലര്‍ ചിത്രത്തില്‍ സുഭിക്ഷയാണ്‌ ഫഹദിന്റെ നായിക. എ.വി.ശശിധരന്‍ ഒരുക്കുന്ന ഒളിപ്പോരില്‍ തന്റേടിയായ വാണി എന്ന സോഫ്‌റ്റ്്‌ വെയര്‍ എഞ്ചിനീയറായാണ്‌ സുഭിക്ഷ അഭിനയിക്കുന്നത്‌. ഭാരതീരാജയുടെ 'അന്നക്കൊടിയും കൊടിവീരനും' എന്ന തമിഴ്‌ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച സുന്ദരിയാണ്‌ സുഭിക്ഷ. വിക്രമന്‍ സംവിധാനം ചെയ്യുന്ന 'നിനൈത്തത്‌ യാരോ' എന്ന തമിഴ്‌ ചിത്രത്തിലേയ്‌ക്കും നായികയാകാന്‍ കരാര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു.

ഈ സിനിമയുടെ ഓഫര്‍ തന്നെത്തേടിയെത്തിയപ്പോള്‍ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തിന്‌ പറ്റിയ സിനിമയാണിതെന്ന്‌ തോന്നിയെന്നും അതിനാല്‍ തന്നെ രണ്ടാമതൊന്ന്‌ ചിന്തിക്കാതെ തന്നെ കഥാപാത്രമാകാന്‍ സമ്മതം മൂളുകയായിരുന്നെന്നും സുഭിക്ഷ പറയുന്നു. മലയാളത്തിലെ പുതു തലമുറയിലെ താരമായ ഫഹദിനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ്‌ താനെന്നും സുഭിക്ഷ കൂട്ടിച്ചേര്‍ക്കുന്നു. മൂന്നു വയസ്സു മുതല്‍ നൃത്തം പഠിച്ചു വരുന്ന സുഭിക്ഷ നൃത്തത്തെ താനേറെ പ്രണയിക്കുന്നുണ്ടെന്നും സിനിമയോട്‌ ഭ്രാന്തമായ അഭിനിവേശമാണ്‌ തനിക്കുള്ളതെന്നും വെളിപ്പെടുത്തുന്നു. മലയാളത്തില്‍ നിന്നും വീണ്ടും നല്ല വേഷങ്ങള്‍ തേടിയെത്തുമെന്ന പ്രതീക്ഷയിലുമാണ്‌ ഈ സുന്ദരി.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

mangalam malayalam online newspaper

ബി. ഉണ്ണികൃഷ്ണന്‍ മാപ്പുപറയാതെ ഫ്രോഡ് പ്രദര്‍ശിപ്പിക്കില്ല: ബഷീര്‍

മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ​ഫ്രോഡ് എന്ന...‌

mangalam malayalam online newspaper

സസ്രിയയുടെ പാതയില്‍ എസ്‌തറും; ഫേസ്‌ബുക്ക്‌ ലൈക്കുകള്‍ ഒരു ലക്ഷം

ബാലതാരമായി വന്ന്‌ നായികയായി തിളങ്ങിയ നടിയാണ്‌ നസ്രിയ...‌

mangalam malayalam online newspaper

നിവിനെ ബഹുമാനിക്കുന്നെന്ന്‌ ദുല്‍ഖര്‍ സല്‍മാന്‍

യുവതാരം നിവിന്‍ പോളിയെ പുകഴ്‌ത്തി സഹതാരം ദുല്‍ഖര്‍സല്‍...‌

mangalam malayalam online newspaper

സിഎന്‍എന്‍-ഐബിഎന്‍ അവാര്‍ഡ്‌: സഹ നടനുള്ള പുരസ്‌ക്കാരം പൃഥ്വിരാജിന്‌

ഇന്ത്യയിലെ പ്രമുഖ ചാനലായ സിഎന്‍എന്‍-ഐബിഎന്നിന്റെ മികച്ച...‌