ഉടന്‍ സുപ്രീം കോടതിയിലേക്കില്ല; കമലിന്‌ സല്‍മാന്റെ പിന്തുണ

mangalam malayalam online newspaper

വിശ്വരൂപം റിലീസിംഗിനുള്ള അവകാശം നേടിയെടുക്കാന്‍ വേണ്ടി ഉടന്‍ സുപ്രീ കോടതിയിലേക്ക്‌ താന്‍ പോകുന്നില്ലെന്നും തമിഴ്‌ നാട്‌ സംസ്‌ഥാന സര്‍ക്കാരില്‍ നിന്ന്‌ വൈകാതെ തനിക്ക്‌ അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയാലാണിതെന്നും കമലഹാസന്‍. മുസ്ലീംങ്ങള്‍ തീവ്രവാദികളാണെന്ന വിധത്തില്‍ ഈ ചിത്രത്തില്‍ ചില രംഗങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന്‌ ചില മുസ്ലീം സംഘടനകള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ വിശ്വരൂപത്തിന്റെ റിലീസിംഗ്‌ തടയുകയായിരുന്നു.

എന്നാല്‍ കമല്‍ നല്‌കിയ വിശദീകരണത്തെത്തുടര്‍ന്ന്‌ വീണ്ടും ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‌കിയെങ്കിലും സംസ്‌ഥാന സര്‍ക്കാര്‍ വീണ്ടും നല്‌കിയ അപ്പീലില്‍ കോടതി വീണ്ടും വിശ്വരൂപത്തിന്‌ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്‌. 100 കോടിയിലധികം ചിലവിട്ടാണ്‌ കമലീ ചിത്രം നിര്‍മ്മിച്ചത്‌. വിശ്വരൂപത്തിനു വേണ്ടി തന്റെ ആജീവനാന്ത സമ്പാദ്യം മുഴുവന്‍ ചിലവിട്ടുവെന്നും തമിഴ്‌നാട്ടില്‍ ഈ സിനിമയുടെ റിലീസിംഗ്‌ നടത്താനായില്ലെങ്കില്‍ കിടപ്പാടം പോലും തനിക്ക്‌ നഷ്‌ടമാകുമെന്നും, തമിഴ്‌നാട്ടുകാര്‍ക്ക്‌ തന്നെ വേണ്ടെന്നാണ്‌ തോന്നുന്നതെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ വികാരാധീനനായി കമല്‍ പ്രതികരിച്ചിരുന്നു.

നൂറു കോടി ചിലവഴിച്ചെടുത്ത വിശ്വരൂപത്തിന്‌ തമിഴ്‌നാട്‌ ഹൈക്കോടതി പ്രദര്‍ശനാനുമതി നിഷേധിച്ചതിന്റെ പേരില്‍ വിഷമവൃത്തത്തിലകപ്പെട്ടു നില്‌ക്കുന്ന കമലഹാസന്‌ പിന്തുണയുമായി ബോളിവുഡ്‌ താരം സല്‍മാന്‍ ഖാനും എത്തി. മൈക്രാ ബ്‌ളോഗിംഗ്‌ സൈറ്റായ ട്വിറ്ററിലൂടെയാണ്‌ കമലിന്‌ പിന്തുണ സല്ലു അറിയിച്ചിരിക്കുന്നത്‌. ''നോക്കൂ സഹോദരന്മാരെ രണ്ടു തരം ചിത്രങ്ങളേയുള്ളൂ നല്ലതും ചീത്തയും. ഒരു സിനിമയുടെ ജയപരാജയങ്ങള്‍ ആശ്രയിച്ചിരിക്കുന്നത്‌ പ്രേക്ഷകരുടെ മനോഭാവത്തെ മാത്രമാണ്‌. അവരാണ്‌ തീരുമാനിക്കുന്നത്‌ കാശു മുടക്കി സിനിമ കാണണോ വേണ്ടയോ എന്ന്‌. ഈ പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ആരാധകരെല്ലാം എന്നെപ്പോലെ അദ്ദേഹത്തിനൊപ്പം നില്‌ക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌, എന്റെ പ്രിയ ആരാധകരെ നിങ്ങളും അദ്ദേഹത്തിന്‌ പിന്തുണയേകണം. മറന്നുവോ നിങ്ങള്‍ 'ഏക്‌ ദുജേ കേലിയേ' എന്ന ചിത്രത്തെ.'' സല്ലു ട്വിറ്ററില്‍ കുറിച്ചു.

കെ. ബാലചന്ദറിന്റെ സംവിധാനത്തില്‍ കമല്‍ നായകനായി 1981 പുറത്തു വന്ന്‌ വന്‍ ഹിറ്റായ ബോളിവുഡ്‌ ചിത്രമാണ്‌ 'ഏക്‌ ദുജേ കേലിയേ'. രതി അഗ്നിഹോത്രയായിരുന്നു ഇതില്‍ കമലിന്റെ നായിക. ഗോവയില്‍ അയല്‍ക്കാരായി താമസിക്കുന്ന തമിഴ്‌ യുവാവും വടക്കേ ഇന്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയകഥയാണ്‌ ഈ ചിത്രം പറഞ്ഞത്‌. കെ. ബാലചന്ദറിന്റെ തന്നെ 'മരോചിത്ര' എന്ന തെലുങ്ക്‌ ചിത്രത്തിന്റെ റീമേക്കായിരുന്നു 'ഏക്‌ ദുജേ കേലിയേ'.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

mangalam malayalam online newspaper

സസ്രിയയുടെ പാതയില്‍ എസ്‌തറും; ഫേസ്‌ബുക്ക്‌ ലൈക്കുകള്‍ ഒരു ലക്ഷം

ബാലതാരമായി വന്ന്‌ നായികയായി തിളങ്ങിയ നടിയാണ്‌ നസ്രിയ...‌

mangalam malayalam online newspaper

നിവിനെ ബഹുമാനിക്കുന്നെന്ന്‌ ദുല്‍ഖര്‍ സല്‍മാന്‍

യുവതാരം നിവിന്‍ പോളിയെ പുകഴ്‌ത്തി സഹതാരം ദുല്‍ഖര്‍സല്‍...‌

mangalam malayalam online newspaper

സിഎന്‍എന്‍-ഐബിഎന്‍ അവാര്‍ഡ്‌: സഹ നടനുള്ള പുരസ്‌ക്കാരം പൃഥ്വിരാജിന്‌

ഇന്ത്യയിലെ പ്രമുഖ ചാനലായ സിഎന്‍എന്‍-ഐബിഎന്നിന്റെ മികച്ച...‌

mangalam malayalam online newspaper

റാണിയുടെ പെട്ടെന്നുള്ള വിവാഹത്തിന്റെ കാരണം

ബോളിവുഡ്‌ താരറാണിയായിരുന്ന റാണി മുഖര്‍ജിയും യാശ്‌ രാജ്...‌