1f37  ലാലിന്റെ മകന്‌ ആദ്യനായിക അര്‍ച്ചനാകവി | mangalam.com

ലാലിന്റെ മകന്‌ ആദ്യനായിക അര്‍ച്ചനാകവി

സംവിധായകനും നടനും നിര്‍മ്മാതാവുമായ ലാലിന്റെ മകന്‌ ആദ്യ നായിക യുവനടി അര്‍ച്ചനാകവി. ലാലിന്റെ മകന്‍ ജീന്‍ പോള്‍ എത്തുന്നത്‌ പക്ഷേ ക്യാമറയ്‌ക്ക് മുന്നിലല്ല പിന്നിലാണെന്ന്‌ മാത്രം. ജീന്‍ പോള്‍ ഇദംപ്രഥമമായി സംവിധാനം ചെയ്യുന്ന 'ഹണീബീ' എന്ന ചിത്രത്തില്‍ അര്‍ച്ചനാകവിയാണ്‌ നായികയാകുന്നത്‌.

ഫോര്‍ട്ടുകൊച്ചിക്കാരിയായ ഒരു ആംഗ്‌ളോ-ഇന്ത്യന്‍ പെണ്‍കുട്ടിയായിട്ടാണ്‌ അര്‍ച്ചന കവിയുടെ പുതിയ വേഷപ്പകര്‍ച്ച. യുവത്വത്തിന്റെ സൗഹൃദവു പ്രണയവുമെല്ലാമാണ്‌ ഈ ചിത്രത്തിന്റെയും പ്രതിപാദ്യവിഷയം. ഫെബ്രുവരിയില്‍ 'ഹണീബീ'യുടെ ചിത്രീകരണം ആരംഭിക്കാനാണ്‌ ജീന്‍പോളിന്റെ പദ്ധതി.

വെള്ളിത്തിരയ്‌ക്കു പുറമേ മിനി സ്‌ക്രീന്‍ അവതാരകയായും തിളങ്ങുന്ന അര്‍ച്ചനയും മലയാളത്തിന്റെ അതിര്‌ വിടാനുള്ള തത്രപ്പാടിലാണ്‌. മഹാത്‌ രാഘവേന്ദ്ര നായകനാകുന്ന 'ബാക്ക്‌ ബെഞ്ച്‌' എന്ന തെലുങ്ക്‌ ചിത്രത്തിലേക്ക്‌ താരം കരാറായിട്ടുണ്ട്‌. പിയാ ബാജ്‌പേയിയാണ്‌ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ഈ വര്‍ഷം തന്നെ 'ഗണ കിരുകന്‍' എന്നൊരു തമിഴ്‌ ചിത്രത്തില്‍ അര്‍ച്ചന നായികയാവുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ച 2000 യ്യുക

Related News

mangalam malayalam online newspaper

വിനുവും വിദ്യയും വിവാഹിതരായി

യുവ ചലച്ചിത്ര താരങ്ങളായ വിനുമോഹനും വിദ്യയും വിവാഹിതരായി...‌

mangalam malayalam online newspaper

ജയറാം 'നടന്‍ ' ആവുന്നു, കമല്‍ ചിത്രത്തില്‍

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ട, വന്...‌

mangalam malayalam online newspaper

ദിലീപ് ഡബിള്‍ റോളിലെത്തുന്ന 'സദ്ദാം ശിവന്‍'

'പച്ചക്കുതിര'യ്ക്കും കുഞ്ഞിക്കൂനനും ശേഷം ദിലീപ് ഡബിള്‍...‌

Anjaleena

അര്‍ബ്ബുദത്തെ തടയാന്‍ ആഞ്ജലീന അണ്ഡാശയങ്ങളും നീക്കം ചെയ്യുന്നു

ജനിതകപരമായി സ്തനാര്‍ബ്ബുദം വരാന്‍ സാധ്യതയുണ്ടെന്ന്...‌

Andriya

''ഇനി ഫഹദിന്റെ നായികയാകാനില്ല''-ആന്‍ഡ്രിയ

ഫഹദിന്റെ നായികയായി ഇനി ഒരു ചിത്രത്തിലും...‌

0