കാമസൂത്രയില്‍ രജപുത്രരാജാവാകാന്‍ നാസറും

mangalam malayalam online newspaper

രൂപേഷ്‌ പോള്‍ ത്രീഡിയിലൊരുക്കുന്ന 'കാമസൂത്ര'യില്‍ പ്രമുഖ തമിഴ്‌താരം നാസറും ഒരു പ്രധാന കഥാപാത്രമാകുന്നു. മുഗളന്മാരുമായുണ്ടായ യുദ്ധത്തില്‍ സാമ്രാജ്യം നഷ്‌ടമാകുന്ന ഒരു രജപുത്ര രാജാവിന്റെ വേഷമാണ്‌ നാസറിന്‌. സിനിമയിലെ നായിക ഷെര്‍ലിന്‍ ചോപ്രയുടെ അച്‌ഛനാണ്‌ ഈ രജപുത്ര രാജാവ്‌.

കവിതയില്‍ അഗാധ പാണ്ഡിത്ത്യമുള്ള ഈ രാജാവിനെ മുഗളന്മാര്‍ തങ്ങളുടെ രാജസദസ്സില്‍ അംഗമാക്കുന്നു. എന്നാല്‍ മുഗളന്മാരുമായുണ്ടായ യുദ്ധത്തില്‍ പരാജയപ്പെട്ട്‌ അധികാരം നഷ്‌ടമായി എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ ഇപ്പോഴും താന്‍ രാജാവാണെന്ന തോന്നലില്‍ ഭ്രാന്തനായിത്തീരുന്ന കഥാപാത്രമാണിത്‌.

വാത്സ്യായനന്റെ കാമസൂത്രത്തെ ആധാരമാക്കി അന്നത്തെ ചരിത്ര പശ്‌ചാത്തലത്തില്‍ ഒരുക്കുന്ന ഈ സിനിമ ഒരു ഇന്‍ഡോ-അമേരിക്കന്‍ സംയുക്‌ത സംരംഭമാണ്‌. മലയാളത്തിന്റെ സ്വന്തം സലിം കുമാറും ഒരു കൊട്ടാരം വിദൂഷകന്റെ വേഷത്തില്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്‌. ഓസ്‌കാര്‍ നോമിനേഷനുകള്‍ നേടി വാര്‍ത്തകളിലിടം നേടിയ 'സെയിന്റ്‌ ഡ്രാക്കുള'യാണ്‌ രൂപേഷ്‌ പോള്‍ ഇതിനു മുന്‍പ്‌ ഒരുക്കിയ ചിത്രം. ഗാനരചന, സംഗീതം, മികച്ച വിദേശ ചിത്രം എന്നീ വിഭാഗങ്ങളില്‍ മത്സരിക്കാനായാണ്‌ സെയിന്റ്‌ ഡ്രാക്കുള ഓസ്‌കാര്‍ നോമിനേഷനുകള്‍ നേടിയിരിക്കുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

mangalam malayalam online newspaper

സുരാജിന്‌ അവാര്‍ഡ് കിട്ടിയത്‌ മലയാളികള്‍ ഇല്ലാത്തത്‌ കൊണ്ട്‌

സുരാജ്‌ വെഞ്ഞാറമൂടിന്‌ മികച്ച നടനുള്ള ദേശീയവാര്‍ഡ്‌...‌

mangalam malayalam online newspaper

സംസ്‌ഥാന അവാര്‍ഡിന്റെ കാര്യത്തിലും ആകാംഷയുണ്ട്‌: സുരാജ്‌

ദേശീയവാര്‍ഡ്‌ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ...‌

mangalam malayalam online newspaper

യുവനടന്‍ ആസിഫ്‌അലി പിതാവായി

മലയാളത്തിന്റെ യുവനടന്‍ ആസിഫ്‌ അലി ഇനി ജീവിതത്തില്‍...‌

mangalam malayalam online newspaper

മലയാളത്തില്‍ സിനിമ ഒരുക്കാന്‍ ഭയം: ഗീതുമോഹന്‍ദാസ്‌

മികച്ച നടിയായ അഞ്‌ജലി ഥാപ്പറെ ദേശീയ പുരസ്‌ക്കാര...‌

mangalam malayalam online newspaper

രജനീകാന്തിനു പിന്നാലെ വിജയും മോഡിയെ കണ്ടു

തമിഴകത്തെ ഇളയ ദളപതി വിജയ്‌ മോഡിയെ സന്ദര്‍ശിച്ചു. കഴിഞ്ഞ...‌