'വിശ്വരൂപം' പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കിടപ്പാടം നഷ്‌ടമാകും: കമല്‍ഹാസന്‍

mangalam malayalam online newspaper

തന്റെ സ്വപ്ന പദ്ധതിയില്‍ ഒന്നായ വിശ്വരൂപം പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ കയറിക്കിടക്കാന്‍ പോലും ഇടമില്ലാതാകുമെന്ന്‌ തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹസന്‍. ഇതുവരെയുള്ള സമ്പാദ്യം ചിലവഴിച്ചും കിടപ്പാടം വരെ പണയപ്പെടുത്തിയുമാണ്‌ 100 കോടി ചിലവിട്ട്‌ താന്‍ വിശ്വരൂപം നിര്‍മ്മിച്ചതെന്ന്‌ കമല്‍ഹാസന്‍ പറയുന്നു.

സിനിമ ഉടനെ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ തനിക്ക്‌ തന്റെ സമ്പാദ്യം മുഴുവന്‍ നഷ്‌ടമാകും. ''ഒരാളുടെ പണത്തേക്കാളും ഒരു സിനിമയെക്കാളും മൂല്ല്യമേറെയുള്ളതാണ്‌ രാജ്യത്തിന്റെ സുസ്‌ഥിരതയും സമാധാനവുമെന്നാണ്‌ ഇന്നലെ ജഡ്‌ജി കോടതിയില്‍ അഭിപ്രായപ്പെട്ടത്‌. ഞാനതിനോടനുകൂലിക്കുന്നു. പക്ഷേ ഞാനീ ചിത്രത്തിനു വേണ്ടി ചിലവഴിച്ചത്‌ എന്റെ ആജീവനാന്ത സമ്പാദ്യമാണ്‌. വിശ്വരൂപം ഉടന്‍ തീയേറ്ററിലെത്തിക്കാനായില്ലെങ്കില്‍ എനിക്കെല്ലാം നഷ്‌ടമാകും.'' കമല്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

എന്നെപ്പോലൊരു കലാകാരന്‌ സ്വതന്ത്രമായി സമാധാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും പറ്റിയ മറ്റേതെങ്കിലും ഒരു സംസ്‌ഥാനത്തേക്ക്‌ കുടിയേറാനുള്ള ഒരുക്കത്തിലാണ്‌ താനെന്നും കമല്‍ പറയുന്നു. ഇന്ത്യയില്‍ അങ്ങനെയൊരു സ്‌ഥലം കണ്ടെത്താനായില്ലെങ്കില്‍ എന്നിലെ കലാകാരനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മറ്റൊരു രാജ്യത്തേക്ക്‌ എം.എഫ്‌. ഹുസൈനെപ്പോലെ താനും കുടിയേറുമെന്ന്‌ കമല്‍ അഭിപ്രയപ്പെട്ടു.

മുസ്ലീംങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന ചില മുസ്ലീം സംഘടനകളുടെ പരാതിയെത്തുടര്‍ന്ന്‌ തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ സംസ്‌ഥാന ഗവണ്‍മെന്റ്‌ പ്രദര്‍ശനാനുമതി നിഷേധിച്ച വിശ്വരൂപത്തിനുള്ള നിരോധനം കമല്‍ നല്‌കിയ ഹര്‍ജിയില്‍ വാദം കേട്ടതിനു ശേഷം ഇന്നലെ സന്ധ്യയോടു കൂടി ഹൈക്കോടതി നീക്കിയിരുന്നു. എന്നാല്‍ നിരോധനം നീക്കിയതിനെതിരേ തമിഴ്‌നാട്‌ സര്‍ക്കാര്‍ അപ്പീല്‍ നല്‌കിയിരിക്കുന്നതിനാല്‍ ഇനിയും വിശ്വരൂപം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ടില്ല.

സര്‍ക്കാരിന്റെ അപ്പീലിന്‍ മേലുള്ള വാദം ഇന്ന്‌ ഉച്ചയ്‌ക്കു ശേഷം നടക്കും. ഇന്നലെ വിശ്വരൂപത്തിന്‍ മേലുള്ള നിരോധനം കോടതി നീക്കിയതിനെത്തുടര്‍ന്ന്‌ തമിഴ്‌നാട്ടിലെ ചില തീയേറ്ററുകളില്‍ ഇന്ന്‌ രാവിലെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം നടന്നുവെങ്കിലും നിരോധനം നീക്കിയതു സംബന്ധിച്ച രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന്‌ പറഞ്ഞ്‌ പോലീസെത്തി തടയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

mangalam malayalam online newspaper

സുരാജ്‌ ജഗതിശ്രീകുമാറിനെ സന്ദര്‍ശിച്ചു

ദേശീയവാര്‍ഡ്‌ നേടിയതിന്‌ തൊട്ടു പിന്നാലെ മലയാളനടന്‍...‌

mangalam malayalam online newspaper

യുവനടന്‍ ആസിഫ്‌അലി പിതാവായി

മലയാളത്തിന്റെ യുവനടന്‍ ആസിഫ്‌ അലി ഇനി ജീവിതത്തില്‍...‌

mangalam malayalam online newspaper

മലയാളത്തില്‍ സിനിമ ഒരുക്കാന്‍ ഭയം: ഗീതുമോഹന്‍ദാസ്‌

മികച്ച നടിയായ അഞ്‌ജലി ഥാപ്പറെ ദേശീയ പുരസ്‌ക്കാര...‌

mangalam malayalam online newspaper

രജനീകാന്തിനു പിന്നാലെ വിജയും മോഡിയെ കണ്ടു

തമിഴകത്തെ ഇളയ ദളപതി വിജയ്‌ മോഡിയെ സന്ദര്‍ശിച്ചു. കഴിഞ്ഞ...‌

mangalam malayalam online newspaper

ദേശീയ അവാര്‍ഡില്‍ ഇരട്ടിമധുരം: ഗീതു മോഹന്‍ദാസ്

കൊച്ചി: താന്‍ സംവിധാനം ചെയ്ത ലയേഴ്‌സ് ഡൈസിനും മികച്ച...‌