ഭര്‍ത്താവിനെതിരേ പരാതിയുമായി നടി ചാര്‍മ്മിള

mangalam malayalam online newspaper

തകരുന്ന വിവാഹബന്ധങ്ങളും ഭര്‍ത്താവുമായുള്ള തര്‍ക്കങ്ങളും പുതിയ ട്രന്റായി മാറിയിട്ടുള്ള മലയാള നടിമാര്‍ക്കിടയില്‍ കുടുംബപ്രശ്‌നങ്ങളുമായി വിവാദ നടിമാരുടെ പട്ടികയില്‍ ഇനിയെത്തുന്നത്‌ ചാര്‍മ്മിള. കാബൂളിവാല, ധനം പോലെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഈ മുന്‍താരം മകനെ തിരികെ കിട്ടണം എന്നാവശ്യപ്പെട്ട്‌ ഭര്‍ത്താവിനെതിരേ പോലീസില്‍ സമീപിച്ചതായിട്ടാണ്‌ വിവരം.

പീഡനം സഹിക്കാന്‍ വയ്യാതെ ഭര്‍ത്താവിന്റെ നിന്നും പിരിഞ്ഞു താമസിക്കുകയാണ്‌ എന്ന്‌ പരാതിയില്‍ വ്യക്‌തമാക്കിയ ചാര്‍മ്മിള ബിസിനസുകാരനായ ഭര്‍ത്താവ്‌ രാജേഷ്‌ മകനെ ബലമായി കൂട്ടിക്കൊണ്ടു പോയി മതംമാറ്റാന്‍ ശ്രമിക്കുന്നു എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. സാലി ഗ്രാമത്തിലെ തന്റെ താമസസ്‌ഥലത്തു നിന്നും ഭര്‍ത്താവിന്റെ കോവില്‍പ്പെട്ടിയിലെ വീട്ടിലേക്കാണ്‌ മകനെ കൊണ്ടു പോയത്‌.

രണ്ടാഴ്‌ചയായി സ്‌കൂളില്‍ പോലും പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മകന്റെ പഠനം പോലും മുടങ്ങിയിരിക്കുകയാണ്‌. എത്രയും വേഗം മകനെ തിരികെ എത്തിച്ചു തരണം. ചാര്‍മ്മിള പരാതിയില്‍ പറയുന്നു. ഒരിക്കല്‍ മലയാളത്തില്‍ വലിയ തിരക്കുള്ള നായികയായിരുന്ന ചാര്‍മ്മിള 2002 ഓടെ മലയാള സിനിമാ രംഗം വിടുകയും ടെലിവിഷന്‍ ഷോകളില്‍ സജീവമാകുകയുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

mangalam malayalam online newspaper

സല്‍മാന്‍ ഖാന്റെ സിക്‌സ് പാക്ക്‌ വ്യാജം​?

ബോളിവുഡ്‌ മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ സിക്‌സ് പാക്ക്‌...‌

mangalam malayalam online newspaper

'ഐ' റിലീസിന്‌ മുമ്പേ വന്‍ ഹിറ്റ്‌; ട്രെയിലര്‍ കണ്ടത്‌ 30 ലക്ഷം പേര്‍...!

കോപ്പിയടിയെന്നും ഹോളിവുഡ്‌ താരം ആര്‍നോള്‍ഡ്‌ ഷ്വാര്‍...‌

mangalam malayalam online newspaper

ഐ ഓഡിയോ ലോഞ്ച്‌ കുളമായി; അര്‍നോള്‍ഡ്‌ പ്രകോപിതനായി വേദിവിട്ടു?

ഏറെ കൊട്ടിഘോഷിച്ച്‌ നടത്തിയ ഐ ഓഡിയോ ലോഞ്ച്‌ ചടങ്ങ്‌...‌

mangalam malayalam online newspaper

ബ്രയാന്‍ ആഡംസിന്റെ ട്യൂണ്‍ മോഷ്‌ടിച്ചു? ബാംഗ്ലൂര്‍ ഡേയ്‌സ് കോടതി കയറും

യുവതാര ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സിനെതിരെ പ്രശസ്‌ത പോപ്പ്...‌

mangalam malayalam online newspaper

വിക്രത്തിന്റെ ബിഗ്‌ ബജറ്റ്‌ ചിത്രം ഐ കോപ്പിയടിയെന്ന്‌ ആരോപണം

ശങ്കര്‍ സംവിധാനം ചെയ്‌ത് വിക്രം നായനാകുന്ന ബ്രഹ്‌മാണ്ഡ...‌

session_write_close(); mysql_close();