സ്വപാനം ജയറാമിന്‌ ഞെട്ടിപ്പിക്കുന്ന മേക്ക്‌ ഓവര്‍

mangalam malayalam online newspaper

ഈ ഫോട്ടോയില്‍ കാണുന്ന ആളെ തിരിച്ചറിയാനാകുന്നുണ്ടോ എന്ന്‌ ചോദിച്ചാല്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ കുഴയും. ഒരുപക്ഷേ ഒന്നു കൂടി തുറിച്ചു നോക്കിയാല്‍ മാത്രം അത്ര പെട്ടെന്നൊന്നും തിരിച്ചറിയാത്ത ഈ മുഖം നടന്‍ ജയറാമിന്റേതാണെന്ന്‌ വ്യക്‌തമാകും. ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷാജി എന്‍ കരുണ്‍ ചിത്രം സ്വപാനത്തിലെ ജയറാമിന്റെ രുപം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്‌.

പൊതുവേ സുന്ദരനായ ജയറാമിനെ ഒട്ടും തിരിച്ചറിയാനാകാത്ത വിധത്തിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. താടിയും മുടിയും നീട്ടി ഒരു രവീന്ദ്രനാഥ ടാഗോര്‍, എംഗല്‍സ്‌ സ്‌റ്റൈല്‍. പോരാത്തതിന്‌ കരുവാളിച്ചത്‌ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ നന്നായി കറുപ്പിച്ചിട്ടുമുണ്ട്‌. പ്രേക്ഷക വിധിയെഴുത്ത്‌ കാത്തിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട ചില ഫോട്ടോകള്‍ തന്റെ ഫേസ്‌ബുക്ക്‌ അക്കൗണ്ടിലൂടെ ജയറാം തന്നെയാണ്‌ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. മൂന്ന്‌ ചിത്രങ്ങളാണ്‌ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. ഇതില്‍ പൊള്ളലേറ്റ നിലയില്‍ രണ്ടു ചിത്രങ്ങളും ഉണ്ട്‌.

സിനിമയില്‍ എത്തി രണ്ടു ദശകത്തിനിടെ പല ഉയര്‍ച്ച താഴ്‌ചകള്‍ കണ്ട ജയറാമിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും ഈ കഥാപാത്രമെന്നാണ്‌ ആരാധകര്‍ കരുതുന്നത്‌. പല തവണ കഴിവും തെളിയിച്ചിട്ടും പത്മരാജനും ഭരതനും ലോഹിതദാസിനുമൊക്കെ ശേഷം പ്രതിഭയുടെ കയ്യൊപ്പുള്ള സംവിധായകരുടെ സിനിമ എന്ന സ്വപ്‌നം ജയറാമില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍ വാദ്യ കലാകാരന്റെ ആത്മ സംഘര്‍ഷങ്ങള്‍ വിഷയമാകുന്ന സ്വപാനം ജയറാമിന്‌ അഭിനയ സാധ്യത കൂടുതലുള്ള വേഷങ്ങള്‍ കൊണ്ടുവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ചിത്രത്തില്‍ തനിക്ക്‌ ഏറെ പ്രതീക്ഷയുണ്ടെന്ന്‌ ജയറാം നേരത്തേ പറഞ്ഞിരുന്നു. പാലക്കാടാണ്‌ ചിത്രത്തിന്റെ ലൊക്കേഷന്‍. കുട്ടിസ്രാങ്ക്‌ എന്ന ചിത്രത്തിന്‌ പിന്നാലെ നാലു വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഷാജി എന്‍ കരുണ്‍ മറ്റൊരു ചിത്രം ഒരുക്കുന്നത്‌. ജയറാമിനെ നായകനാക്കി ഷാജി ഒരു ചിത്രം ചെയ്യുന്നതും ഇതാദ്യമാണ്‌. ക്ഷേത്രങ്ങള്‍ തോറും നടക്കുന്ന ചെണ്ടക്കാരന്റെ വേഷത്തിലാണ്‌ ജയറാം അഭിനയിക്കുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

mangalam malayalam online newspaper

രൂപേഷ്‌ പോള്‍ ആരാണെന്ന്‌ പോലും അറിയില്ല; അവകാശവാദം പൊളിച്ച്‌ ഫ്രഞ്ച്‌ യുവതി

ഫ്രഞ്ച്‌ നടി ആരാധന മൂത്ത്‌ മലയാളി സംവിധായകന്‍ രൂപേഷ്‌...‌

mangalam malayalam online newspaper

സല്‍മാനൊപ്പം അഭിനയിക്കാന്‍ മോഹം; ആക്ഷനുമായി സില്‍വസ്‌റ്റര്‍ സ്‌റ്റാലന്‍

ജാക്കിചാനും ആമിര്‍ഖാനും ഒന്നിക്കുന്ന കുംഗ്‌ഫൂ യോഗ...‌

mangalam malayalam online newspaper

വൃത്തികേടാക്കി; സെലീന സണ്ണിയെയും ഭര്‍ത്താവിനെയും പുറത്താക്കി...!

സിനിമകള്‍ വന്‍ഹിറ്റാകുകയും ആരാധകര്‍ ഏറുകയും...‌

mangalam malayalam online newspaper

മണിരത്നത്തിന്റെ നായകനാകാന്‍ ധനുഷ്‌

മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍...‌

mangalam malayalam online newspaper

മോഹന്‍ലാല്‍ ആനക്കൊമ്പ്‌ കൈവശം വച്ചത്‌ നിയമവിരുദ്ധമെന്ന്‌ വനം വകുപ്പ്‌

കൊച്ചി: ചലച്ചിത്ര താരം മോഹന്‍ലാല്‍ ആനക്കൊമ്പു കൈവശം...‌

session_write_close(); mysql_close();