1f37  രചന സര്‍വ്വകലാവല്ലഭയായ അഭിനേത്രി | mangalam.com

രചന സര്‍വ്വകലാവല്ലഭയായ അഭിനേത്രി

  1. Lucky star
  2. Rachana

രചന പ്രതിഭയുള്ള അഭിനേത്രിയാണ്. സ്‌കൂള്‍ യുവജനോത്സവത്തിനും ഇന്റര്‍ സോണ്‍ കലോത്സവങ്ങള്‍ക്കും വേണ്ടി പതിനഞ്ചോളം കലാരൂപങ്ങളാണ് രചന ഹൃദിസ്ഥമാക്കിയത്. മോഹിനിയാട്ടത്തിന്റെ ലാസ്യഭാവങ്ങളിലൂടെയാണ് രചന സഞ്ചരിക്കുന്നത്. നര്‍ത്തകിയായും റേഡിയോ ജോക്കിയായും മനോരമയിലെ മറിമായമെന്ന പ്രോഗ്രാമിലൂടെ അഭിനേത്രിയായും തന്റേതായ പ്രതിഭാസാന്നിധ്യം തെളിയിച്ച രചന അപ്രതീക്ഷിതമായാണ് സിനിമയിലെത്തിയത്.
നവാഗതനായ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ലക്കി സ്റ്റാര്‍' എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി ക്യാമറയുടെ മുന്നില്‍ രചന കഥാപാത്രമാവുകയാണ്. പൊള്ളാച്ചിയിലെ ശക്തി ഹോട്ടലിലെ 104-ാം നമ്പര്‍ മുറിയിലാണ് രചനയെ കണ്ടത്.
? ലക്കിസ്റ്റാറിലെ രചനയുടെ കഥാപാത്രം.
ഠ സിനിമാനടിയാകണമെന്ന ആഗ്രഹത്തോടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചെന്നൈയിലെത്തിയ ജാനകിയെന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. ജീവിതത്തെ ലാവിഷായി കാണുന്ന ജാനകി ജയറാമേട്ടന്റെ ഭാര്യയാണ്.
? ലക്കിസ്റ്റാറില്‍ നായികയായതിനെക്കുറിച്ച്...
ഠ മനോരമ ചാനലിലെ മറിമായമെന്ന പരിപാടിയില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഞാന്‍ അഭിനയിക്കുന്നുണ്ട്. ഓരോ എപ്പിസോഡിലും വ്യത്യസ്തമായ കഥ പറയുന്ന മറിമായത്തിലെ വത്സലയെന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. ഇതിനകം വത്സല ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് അവരുടെ ഇന്‍സ്റ്റിറ്റിയൂട്ട് പഠനത്തിന്റെ ഭാഗമായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ഐ.സി.യു. എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ മറിമായം കാണാറുണ്ടായിരുന്ന സത്യന്‍ സാറ് എന്റെ പേരാണ് അനൂപിനോട് പറഞ്ഞത്. നഴ്‌സായാണ് ഞാന്‍ അഭിനയിച്ചത്. ലക്കിസ്റ്റാറിലേക്ക് നായികയെ തേടുന്ന സമയത്ത് സത്യന്‍ സാറിന്റെ ഇളയ മകനായ അഖില്‍ ലക്കി സ്റ്റാറിലെ കാസ്റ്റിംഗ് ഡയറക്ടറാണ്. അഖിലാണ് എന്നെ 2000 വിളിച്ചത്. സംവിധായകന്‍ ദീപുവിന്റെ എറണാകുളത്തെ ഫ്‌ളാറ്റിലായിരുന്നു ഓഡിയേഷന്‍ ടെസ്റ്റ്.
? നായകനായ ജയറാമിന്റെ പിന്തുണ...
ഠ പുതുമുഖ നായികയാണെന്ന വേര്‍തിരിവൊന്നും സെറ്റില്‍ ഉണ്ടായിരുന്നില്ല. നായകനായ ജയറാമേട്ടന്‍ മറിമായം കണ്ടിട്ടുണ്ട്. പിന്നെ, ജാനകിയായി അഭിനയിക്കുമ്പോള്‍ നല്ല സപ്പോര്‍ട്ടായിരുന്നു. ഫ്രീയായി ഇടപെടാന്‍ കഴിയുന്ന നല്ലൊരു സുഹൃത്തുകൂടിയാണ് ജയറാമേട്ടന്‍.
? സിനിമയിലേക്കുള്ള കടന്നുവരവ്.
ഠ ആമേന്‍ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. സംവിധായകന്‍ ലിജോ പെല്ലിശേരിച്ചേട്ടന്‍ മറിമായം കണ്ടിട്ടാണ് എന്നെ വിളിച്ചത്. അതില്‍ ക്ലാരയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
? രചനയുടെ കലാപരമായ പശ്ചാത്തലം...
ഠ വടക്കാഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. വടക്കാഞ്ചേരി വ്യാസ കോളജില്‍നിന്നും ഇംീഷ് സാഹിത്യത്തില്‍ പോസ്റ്റ് ഗ്രാജ്വേഷനും ബി.എഡും പൂര്‍ത്തിയാക്കി. മൂന്നര വയസിലാണ് കാലില്‍ ചിലങ്കയണിഞ്ഞത്. കലാമണ്ഡലം ശ്രീദേവി ടീച്ചറായിരുന്നു ഗുരു. സ്‌കൂള്‍ യുവജനോത്സവത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, ഓട്ടന്‍തുള്ളല്‍, കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട് ഉള്‍പ്പെടെ പതിമൂന്ന് ഇനങ്ങളിലാണ് ഞാന്‍ മത്സരിച്ചത്. നാലാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ തൃശൂര്‍ ജില്ലാ കലാതിലകമായിരുന്നു. 98-ല്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മിമിക്രിയില്‍ ഫസ്റ്റും നാടോടിനൃത്തത്തിലും കുച്ചിപ്പുഡിയിലും രണ്ടാംസ്ഥാനവും ലഭിച്ചു. 99-ല്‍ നടന്ന സംസ്ഥാന കേരളോത്സവത്തില്‍ കലാതിലകമായിരുന്നു.
ലക്‌നൗവില്‍ നടന്ന ദേശീയ കലോത്സവത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നു. കേരള സംഗീതനാടക അക്കാദമിയും കലാഭാരതിയും സംയുക്തമായി നടത്തുന്ന മോഹിനിയാട്ടം ഡിപ്ലോമാ കോഴ്‌സിന് ഇപ്പോള്‍ പഠിക്കുന്നുണ്ട്. 2004-ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു. ചിദംബരത്തു നടന്ന സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ കലോത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നു.
? റേഡിയോ ജോക്കിയായി ജോലി ചെയ്തപ്പോഴുണ്ടായ അനുഭവം.
ഠ നല്ലൊരു അനുഭവംതന്നെയായിരുന്നു. ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ദുബായിലെ റേഡിയോ ഏഷ്യയിലാണ് ആദ്യമായി റേഡിയോ ജോക്കിയായി വര്‍ക്കുചെയ്തത്. എഫ്.എം. തരംഗം പടര്‍ന്നുപിടിച്ച സമയത്ത് മനോരമയുടെ റേഡിയോ മാംഗോയില്‍ ജോയിന്‍ ചെയ്തു. റേഡിയോ മാംഗോയില്‍ മൂന്നരവര്‍ഷം ഞാന്‍ റേഡിയോ ജോക്കിയായി വര്‍ക്ക് ചെയ്തു. പിന്നീടാണ് 'മറിമായ'ത്തിലേക്ക് വന്നത്.
? അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണോ.
ഠ നൃത്തവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകണമെന്നുണ്ട്. തൃശൂര്‍ അത്താണിയിലെ കിണാലൂരില്‍ വീടിനടുത്ത് ശ്രീനാരായണ നൃത്തകലാക്ഷേത്രം എന്ന പേരില്‍ ഞാനൊരു നൃത്തവിദ്യാലയം നടത്തുന്നുണ്ട്. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ നൃത്തത്തോടൊപ്പം സിനിമാഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
? നൃത്തപരിപാടി അവതരിപ്പിക്കാറുണ്ടോ.
ഠ തീര്‍ച്ചയായും. ദുബായ്, ഷാര്‍ജ, അബുദാബി ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ നിരവധി വേദികളില്‍ ഞാന്‍ നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
? രചനയുടെ കുടുംബം.
ഠ അച്ഛന്‍ നാരായണന്‍കുട്ടി. അമ്മ നാരായണി. ചേട്ടന്‍ രജനീകാന്ത്.
? വിലാസം.
ഠ എം. രചന, പണിക്കത്ത് ഹൗസ്, കിണാലൂര്‍ പി.ഒ., എം.ജി. കാവ് (വഴി) തൃശൂര്‍.
-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: സുരേഷ് കുനിശ്ശേരി

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

Fahad Fazil mangalam

ഫഹദ് ഫാസില്‍ ആരെയാണ് പേടിക്കുന്നത്?

ഫഹദ് ഫാസില്‍ ജന്റില്‍മാനാണ്. തനിക്കു ശരിയെന്ന് തോന്നുന്ന.. 1000 .‌

Anu Mol

നടി അനുമോള്‍ ചട്ടമ്പിക്കല്യാണിയോ?

'ഇവന്‍ മേഘരൂപന്‍' മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ...‌

mangalam malayalam online newspaper

എന്റെ മനസു നിറയെ നയന്‍താരയാണ്- ആര്യ

അണ്ണാനഗറിലെ ആര്യയുടെ ഭവനത്തില്‍ എത്തുമ്പോള്‍ ആര്യ...‌

mangalam malayalam online newspaper

പ്രണയമില്ലാതെ ജീവിതമില്ല- ലക്ഷ്മിറായ്

ലക്ഷ്മിറായ് എന്ന നടിക്ക് ഒരു പരിചയപ്പെടുത്തലിന്റെ...‌

mangalam malayalam online newspaper

ക്ളൈമാക്‌സില്‍ സില്‍ക്കായി ഞാന്‍ ജീവിക്കുകയായിരുന്നു: സനാഖാന്‍

സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറയുന്ന ക്ളൈമാക്‌സ്' എന്ന...‌

0