അഭിരാമി തിരിച്ചുവരാന്‍കാരണം കമലഹാസനാണ്‌

എം.എസ്‌. ദാസ്‌ മാട്ടുമന്ത

  1. Abhirami
Abhirami

പത്തുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം അഭിരാമി വീണ്ടും ക്യാമറയുടെ മുന്നിലെത്തുകയാണ്‌. മലയാളത്തിലൂടെ സിനിമയിലെത്തിയ അഭിരാമി തമിഴിലും തെലുങ്കിലും കന്നഡത്തിലും തന്റേതായ അഭിനയസാന്നിധ്യം തെളിയിച്ചു.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്താണ്‌ അഭിരാമി അഞ്ചുവര്‍ഷം പ്രണയിച്ച സ്‌കൂള്‍ പ്രണയത്തിലെ നായകനെ ജീവിതസഖാവാക്കി സിനിമയോട്‌ വിടപറഞ്ഞ്‌ അമേരിക്കയിലേക്കു പറന്നത്‌.

കുടുംബജീവിതത്തിലെ യാത്രയ്‌ക്കൊപ്പം സിനിമയിലെത്തിയതോടെ മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാനും അഭിരാമി സമയം കണ്ടെത്തി. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയപ്പോഴാണ്‌ സിനിമയിലേക്ക്‌ തിരിച്ചുവരണമെന്ന മോഹം അഭിരാമിക്കുണ്ടായത്‌.

വീണ്ടും സിനിമയിലേക്ക്‌ തിരിച്ചെത്തണമെന്ന മോഹം ഭര്‍ത്താവിനോട്‌ പറഞ്ഞപ്പോള്‍ ഭാര്യയെ വീട്ടില്‍ തളച്ചിടാന്‍ ആഗ്രഹിക്കാത്ത ഭര്‍ത്താവ്‌ രാഹുല്‍ അഭിരാമിയുടെ മോഹത്തിന്‌ പച്ചക്കൊടി കാണിച്ചു. അഭിരാമി മാധവ്‌ദാസ്‌ സംവിധാനം ചെയ്യുന്ന 'അപ്പോത്തിക്കിരി' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്‌ നായികയായി തിരികെയെത്തുകയാണ്‌.

പാലക്കാട്‌ കൊഴിഞ്ഞാമ്പാറയിലെ അഹല്യ ഹോസ്‌പിറ്റലിലാണ്‌ അപ്പോത്തിക്കിരിയുടെ ചിത്രീകരണം നടന്നത്‌. ഞങ്ങള്‍ അഹല്യ ഹോസ്‌പിറ്റലിലേക്ക്‌ ചെല്ലുമ്പോള്‍ അഭിരാമി ഇല്ലായിരുന്നു. ചിത്രത്തിന്റെ പ്രോജക്‌ട് ഡിസൈനര്‍ സജിത്ത്‌ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന അഭിരാമിയെ സിനിമാമംഗളത്തിനു വേണ്ടി ചിത്രമെടക്കാനും അഭിമുഖം നടത്താനുമായി സെറ്റിലെത്തിക്കാനുള്ള സൗകര്യമൊരുക്കി.

വിവാഹിതയായി കുടുംബജീവിതം നയിക്കുകയാണെങ്കിലും ഇനിയുമൊരങ്കത്തിന്‌ ബാല്യമുണ്ടെന്നതുപോലെ വ്യായാമത്തിലൂടെ ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ അഭിരാമിക്ക്‌ കഴിഞ്ഞിരിക്കുന്നു.
സിനിമാമംഗളത്തിനുവേണ്ടി ക്യാമറയ്‌ക്കു മുന്നില്‍ വിവിധ ആംഗിളുകളില്‍ പോസ്‌ ചെയ്‌ത ശേഷമാണ്‌ അഭിരാമി അഭിമുഖത്തിനിരുന്നത്‌.

? അഭിരാമി നായികയായെത്തുന്ന അപ്പോത്തിക്കിരിയിലെ കഥാപാത്രം....

ഠ അപ്പോത്തിക്കിരിയിലെ കഥാപാത്രത്തെക്കുറിച്ച്‌ ഒന്നും പറയരുതെന്നാണ്‌ സംവിധായകന്‍ പറഞ്ഞിരിക്കുന്നത്‌. ചിത്രത്തിന്റെ കഥയോ, ചിത്രങ്ങളോ ഒന്നുംതന്നെ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്തായാലും ഞാനിതേവരെ ചെയ്യാത്ത വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ്‌ ഞാന്‍ അവതരിപ്പിക്കുന്നത്‌.

? അപ്പോത്തിക്കിരിയുടെ കഥയാണോ അഭിരാമിയെ ആകര്‍ഷിച്ചത്‌.

ഠ മലയാളസിനിമയുടെ നൂറാം വാര്‍ഷികാഘോഷം ചെന്നൈയില്‍ നടക്കുമ്പോഴാണ്‌ സംവിധായകന്‍ മാധവ്‌ രാമദാസ്‌ അപ്പോത്തിക്കിരിയുടെ കഥ പറഞ്ഞത്‌. സുരേഷ്‌ഗോപി, ആസിഫ്‌ അലി, ജയസൂര്യ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും സൂചിപ്പിച്ചിരുന്നു. കഥയുടെ പ്രത്യേകതയും ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണ്‌ അപ്പോത്തിക്കിരിയില്‍ അഭിനയിക്കാന്‍ ഞാന്‍ തയാറായത്‌.

? മലയാളസിനിമയില്‍ സജീവമാകാനാണോ രണ്ടാം വരവിലൂടെ അഭിരാമി ആഗ്രഹിക്കുന്നത്‌...

ഠ അതെ മലയാളസിനിമ ഓരോ വര്‍ഷം കഴിയുന്തോറും മാറ്റത്തിന്റെ വഴിയിലാണല്ലോ. അതുകൊണ്ടുതന്നെ ഞാന്‍ മലയാളസിനിമയില്‍നിന്നും വിടപറയുമ്പോഴുള്ള കാലവും ഇപ്പോഴത്തെ സാഹചര്യവും തമ്മില്‍ ഒരുപാട്‌ വ്യത്യാസമുണ്ടല്ലോ. മലയാളസിനിമയില്‍ സജീവമാകണമെന്ന ആഗ്രഹത്തോടെയാണ്‌ അപ്പോത്തിക്കിരിയിലൂടെ ഞാന്‍ മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

Sanam Shetty

പ്ലീസ്‌, കാമുകനെക്കുറിച്ചു ചോദിക്കരുത്‌

അച്ചടിഭാഷയില്‍ തമിഴ്‌ സംസാരിക്കുന്ന ഒരന്യനാട്‌ നടിയെന്ന...‌

Asok Kumar, CR No: 89

അശോക്‌ കുമാര്‍ ദൈവങ്ങളെ സൃഷ്‌ടിക്കുന്ന അവാര്‍ഡ്‌ ജേതാവ്‌

പെരിങ്ങോട്‌ ഗ്രാമത്തില്‍ സിനിമയെ സ്‌നേഹിക്കുന്ന...‌

Devadevan, son of actor Vijayaraghavan

വിജയരാഘവന്റെ മകന്‍ ദേവദേവന്‍ സജീവമാകുന്നു

വിജയരാഘവന്റെ മകന്‍ ദേവദേവന്‍ സജീവമാകുകയാണ്‌. മുത്തശ്ശന്...‌

Dr. Satheesh Paul

ദൃശ്യം- ഒരു ചതിയുടെ നാള്‍വഴി

കഴിഞ്ഞ ഓണക്കാലത്താണ് 'ദൃശ്യം' എന്ന സിനിമയുടെ സംവിധായകന്...‌

session_write_close(); mysql_close();