മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അമ്മയാകില്ല- രേഖ

  1. Rekha
Rekha

റാംജിറാവു സ്‌പീക്കിംഗിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച രേഖ പുതിയ തലമുറയിലെ താരങ്ങളുടെ അമ്മയാവാനുള്ള തയാറെടുപ്പിലാണ്‌.അമ്മയാകാന്‍ മോഹമുണ്ടെങ്കിലും നായകന്മാരുടെ നിഴലായി ഒന്നോ, രണ്ടോ സീനുകളില്‍ ഒതുങ്ങുന്ന അമ്മയാകാന്‍ രേഖയ്‌ക്ക് താല്‌പര്യമില്ല. ചിത്രത്തിലുടനീളം രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന അമ്മയാകാനാണ്‌ രേഖയ്‌ക്കിഷ്‌ടം.

ആലപ്പുഴയിലെ ചേര്‍ത്തല സ്വദേശിനിയായ രേഖ സത്യരാജിന്റെ നായികയായി കടലോര കവിതകള്‍ എന്ന ചിത്രത്തിലൂടെയാണ്‌ സിനിമയിലെത്തിയത്‌. ക്യാമറ ചലിച്ചുതുടങ്ങിയാല്‍ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ കൃത്യമായി മനസിലാക്കി അഭിനയിക്കാന്‍ രേഖയ്‌ക്കറിയാം. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡത്തിലും ഒട്ടേറെ സിനിമകളില്‍ നായികയായി അഭിനയിച്ച രേഖ ഇപ്പോള്‍ മലയാളസിനിമയില്‍ സജീവമാകാന്‍ ആഗ്രഹിക്കുകയാണ്‌.

കുന്നംകുളത്ത്‌ ചിത്രീകരണം നടന്ന 'ലവ്‌ സ്‌റ്റോറി'യെന്ന ചിത്രത്തിന്റെ സെറ്റിലാണ്‌ രേഖയെ കണ്ടത്‌. സിനിമാമംഗളത്തിന്റെ വായനക്കാരുമായി രേഖ സംസാരിക്കുകയാണ്‌.

? ലവ്‌സ്റ്റോറിയിലെ കഥാപാത്രം.

ഠ കഥയുടെ പുതുമയും ഞാന്‍ അഭിനയിച്ച്‌ പ്രതിഫലിപ്പിക്കുന്ന അമ്മയായ കഥാപാത്രത്തിന്റെ പ്രത്യേകതയുമാണ്‌ ലവ്‌സ്റ്റോറിയില്‍ അഭിനയിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌. ഊമയായ ഒരു പെണ്‍കുട്ടിയുടെ അമ്മയായാണ്‌ അഭിനയിക്കുന്നത്‌.

? ത്യാഗരാജന്റെ കൂടെ ആദ്യമായാണോ അഭിനയിക്കുന്നത്‌.

ഠ ത്യാഗരാജന്റെ ഭാര്യയായാണ്‌ ഞാന്‍ അഭിനയിക്കുന്നത്‌. ഒരുപാട്‌ തമിഴ്‌ സിനിമകളില്‍ അഭിനയിച്ചെങ്കിലും ത്യാഗരാജന്റെ കൂടെ അഭിനയിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നു. ലവ്‌സ്റ്റോറി മലയാളത്തിലും തമിഴിലുമാണ്‌ ചിത്രീകരിക്കുന്നത്‌.

? രേഖയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്‌ ശ്രദ്ധിക്കപ്പെടാതെ പോയല്ലോ...

ഠ നരനിലൂടെയാണ്‌ ഞാന്‍ നാല്‌പതുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം മലയാളത്തിലേക്ക്‌ തിരിച്ചെത്തിയത്‌. പക്ഷേ രണ്ടാംവരവില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളൊന്നും എനിക്കു ലഭിച്ചിട്ടില്ല.

? മലയാളത്തില്‍ നായകന്മാരുടെ സഹോദരിയോ, അമ്മയോ ആയ വേഷങ്ങള്‍ ലഭിച്ചില്ലേ.

ഠ മലയാളത്തില്‍ ഓഫര്‍ വന്നിരുന്നു. മമ്മുക്കയുടെയും ലാലേട്ടന്റെയും അമ്മയായി ഞാന്‍ അഭിനയിക്കുകയെന്നാല്‍ ആളുകള്‍ സ്വീകരിക്കില്ല. എനിക്കിപ്പോള്‍ നാല്‌പതുവയസ്‌ കഴിഞ്ഞു. അല്‌പം നല്ല പക്വതയുള്ള കഥാപാത്രങ്ങളെയാണ്‌ പ്രതീക്ഷിക്കുന്നത്‌. മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ അമ്മയാവാനൊന്നും എനിക്കു വയ്യ. മാത്രമല്ല, നല്ല ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ലഭിക്കണം. അതല്ലാതെ ഏതെങ്കിലുമൊരു താരത്തിന്റെ നിഴലായോ, ബാക്ക്‌ബോണായോ അഭിനയിക്കാന്‍ ഞാന്‍ തയാറല്ല. അമ്മവേഷമാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന അഭിനയസാധ്യതയുള്ള അമ്മവേഷമായിരിക്കണം.

? രേഖ ഉദ്ദേശിക്കുന്നത്‌ ഏതു ടൈപ്പ്‌ അമ്മവേഷങ്ങളാണ്‌.

ഠ എം. കുമരന്‍ സണ്‍ ഓഫ്‌ മഹാലക്ഷ്‌മി എന്ന ചിത്രത്തിലെ നദിയാ മൊയ്‌തുവിന്റെ അമ്മവേഷം പോലെ വളരെ സ്‌ട്രോങ്ങായ കഥാപാത്രത്തെയാണ്‌ എനിക്കിഷ്‌ടം. മലയാളത്തില്‍ പുതിയ ടെക്‌നീഷ്യന്മാരും യുവതാരങ്ങളുമുണ്ട്‌. ന്യൂജനറേഷന്‍ തലമുറയിലെ യുവ ചലച്ചിത്രപ്രവര്‍ത്തകരുമായി സഹകരിക്കാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. ദുല്‍ക്കര്‍ സല്‍മാനെപ്പോലുള്ള പുതിയ തലമുറയിലെ ചെറുപ്പക്കാരുടെ അമ്മയാവണമെന്നുണ്ട്‌.

? രേഖയുടെ രണ്ടാംവരവില്‍ മലയാളത്തിലെ പഴയകാല ചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചില്ലെന്ന്‌ തോന്നുന്നുണ്ടോ...

ഠ എന്റെ ജോലി സിനിമയാണ്‌. കല്യാണം കഴിഞ്ഞപ്പോഴും ഞാന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന്‌ പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞതോടെ രേഖ ഇനി അഭിനയിക്കില്ലെന്ന പ്രചരണം ഫീല്‍ഡില്‍ ശക്‌തമായിരുന്നു. അതെന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചു. എന്നെ സിനിമയില്‍ അഭിനയിക്കാന്‍ പലരും ക്ഷണിക്കാനെരുങ്ങിയപ്പോള്‍ ഫോണ്‍ നമ്പര്‍ പോലും അറിയില്ലെന്ന്‌ പറഞ്ഞവരുണ്ട്‌.

? വീണ്ടും സിനിമയിലേക്ക്‌ തിരിച്ചുവരാനുണ്ടായ കാരണം....

ഠ മനസില്‍ എപ്പോഴും സിനിമയുണ്ട്‌. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നുണ്ട്‌. കല്യാണം കഴിഞ്ഞ്‌ നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും കുടുംബവുമായി ജീവിക്കുകയായിരുന്നു. ചെന്നൈയില്‍ ഒരു പരിപാടിയില്‍ വച്ച്‌ രജനിസാര്‍ എന്നെ കണ്ടിരുന്നു. രേഖ വീണ്ടും സിനിമയില്‍ അഭിനയിക്കണമെന്ന്‌ രജനിസാറാണ്‌ പറഞ്ഞത്‌. ഇക്കാര്യം രജിനി സാര്‍ എന്റെ ഭര്‍ത്താവിനോടു പറഞ്ഞു. അങ്ങനെ റോജാക്കൂട്ടം എന്ന തമിഴ്‌ ചിത്രത്തിലൂടെയാണ്‌ ഞാന്‍ തിരിച്ചുവരവ്‌ നടത്തിയത്‌.

? മലയാളസിനിമയില്‍ നായകനും നായികയ്‌ക്കും അമ്മമാരില്ലാത്തതു മൂലം അമ്മ നടിമാര്‍ക്ക്‌ അവസരം കുറഞ്ഞിരിക്കുകയാണ്‌.

ഠ കുടുംബജീവിതത്തില്‍ അമ്മമാര്‍ക്ക്‌ വളരെയേറെ പ്രസക്‌തിയുണ്ട്‌. കഥകളില്‍ അമ്മമാര്‍ക്കും പ്രധാന്യമുണ്ടാവണം. മലയാളസിനിമയ്‌ക്ക് ഞാന്‍ അന്യയല്ല. റാംജി റാവു സ്‌പീക്കിങിലൂടെയാണ്‌ ഞാന്‍ മലയാളത്തില്‍ നായികയായി എത്തിയത്‌. ദശരഥം, ലാല്‍സലാം, ഏയ്‌ ഓട്ടോ ഉള്‍പ്പെടെയുള്ള ധാരാളം ചിത്രങ്ങളില്‍ എനിക്ക്‌ ശ്രദ്ധേയമായ നായികാ വേഷങ്ങള്‍ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ മലയാളത്തില്‍ ഞാന്‍ നല്ല കരുത്തുറ്റ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്‌.

? ചലച്ചിത്രാഭിനയത്തിലക്ക്‌ തിരിച്ചുവരുമ്പോള്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടോ...

ഠ തീര്‍ച്ചയായും. എനിക്ക്‌ നല്ല ആത്മവിശ്വാസമുണ്ട്‌. മലയാളം, തമിഴ്‌, കന്നട, തെലുങ്ക്‌ ചിത്രങ്ങളിലൊക്കെ ഞാന്‍ അഭിനയിച്ച്‌ കഴിഞ്ഞില്ലേ. ശോഭ, ഉര്‍വ്വശി, സുഹാസിനി, ഗൗതമി ഉള്‍പ്പെടെയുള്ള നടിമാര്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ്‌ ഞാന്‍ സിനിമയിലെത്തിയത്‌. എഴുപതോളം സിനിമകളില്‍ ഞാന്‍ നായികമായി അഭിനയിച്ചു. അതുകൊണ്ടുതന്നെ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ്‌ അഭിനയരംഗത്തേക്കുള്ള രണ്ടാംവരവില്‍ എനിക്കുള്ളത്‌.

? രേഖയുടെ കുടുംബത്തെക്കുറിച്ച്‌...

ഠ കുടുംബത്തെക്കുറിച്ച്‌ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ ജോലി സിനിമാഭിനയമാണ്‌. അതിനെക്കുറിച്ച്‌ മാത്രം പറയാം.

എം.എസ്‌. ദാസ്‌ മാട്ടുമന്ത

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related News

Saji (ram), Mister X

മരണത്തെ മുന്നില്‍ കണ്ട്‌ അഭിനയിച്ചു - റാം

സംവിധായകന്‍ കെ.എന്‍. ബൈജു ഒരുദിവസം സജിയോട്‌ ചോദിച്ചു...‌

Sree Divya, Amala Paul, Nazriya Nazim

അമലാപോള്‍, നസ്രിയ എന്നിവരുടെ അവസരങ്ങള്‍ ഞാന്‍ കൈവശപ്പെടുത്തിയില്ല

ശ്രീദിവ്യ ആന്ധ്രാ സ്വദേശിയാണ്‌. മാതൃഭാഷയില്‍...‌

Sathya , Ithihasa

ഇതിഹാസയിലെ വില്ലന്‍....

സിനിമയോടുള്ള പ്രണയം കലശലായപ്പോഴാണ്‌ സത്യയെന്ന...‌

Amala Paul

ഞാനറിയാതെ എനിക്ക്‌ ഗര്‍ഭമോ? അമലാ പോള്‍

വിവാഹത്തിനുശേഷം അമലാപോള്‍ അതീവ സന്തോഷവതിയാണ്‌....‌

Divya Darshan

അഭിനയത്തിലെ പോരായ്‌മകള്‍ തിരിച്ചറിഞ്ഞ്‌ ദിവ്യദര്‍ശന്‍

ദിവ്യദര്‍ശന്റെ കുടുംബം അഭിനയത്തിന്റെ കരിക്കുലമാണ്‌....‌

session_write_close(); mysql_close();