Ads by Google

ഞാനിപ്പോള്‍ ഉദ്‌ഘാടന ഉണ്ണിയാണ്‌- ഊര്‍മ്മിളാ ഉണ്ണി

ഷാജി കാരാട്ടുപാറ

  1. Urmila Unni
Urmila Unni

ഷൂട്ടിംഗ്‌ നടക്കുന്ന വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ ജനലിലൂടെയെത്തുന്ന വെളിച്ചത്തെ ക്രമപ്പെടുത്തി സ്വന്തം മുഖം മൊബൈലില്‍ പകര്‍ത്തുകയാണ്‌ ഊര്‍മ്മിളാ ഉണ്ണി. അന്വേഷിച്ചപ്പോള്‍ മറുപടി ഇങ്ങനെ- ഇതെന്റെയൊരു നേരംപോക്കാണ്‌. വെളിച്ചവും ഞാനും തമ്മിലുള്ള ഒരു ഒത്തുകളി.

എന്താണ്‌ കഥാപാത്രമെന്ന്‌ ചോദിച്ചു തീരുംമുമ്പേ മറുപടിയെത്തി- അതു കണ്ടാലറിയില്ലേ? നന്മയുടെ പ്രതീകമായ അമ്മ. വേഷം സെറ്റ്‌ സാരി അല്ലെങ്കില്‍ വെള്ളസാരി.

? സര്‍ഗ്ഗം എന്ന സിനിമയായിരിക്കും ഈ ഇമേജ്‌ നേടിത്തന്നത്‌.

ഠ അങ്ങനെയൊരു രീതിയുണ്ടല്ലോ സിനിമയ്‌ക്ക്.

? അത്‌ ഏതു കൊല്ലമായിരുന്നു.

ഠ (ചിരിക്കു ശേഷം) അതുവച്ച്‌ കണക്കുകൂട്ടി എന്റെ വയസ്‌ കണ്ടുപിടിക്കാനുള്ള അടവല്ലേ? പറയില്ല.

? അതെന്താ കാരണം.

ഠ വയസും നാളും പറഞ്ഞാല്‍ ആയുസു കുറയുമെന്നാണ്‌.

? അപ്പോള്‍ ഒരു അപേക്ഷയില്‍ ജനനത്തീയതിയും വയസും എഴുതേണ്ടി വന്നാല്‍.

ഠ അതൊക്കെ ഇപ്പോള്‍ തുടങ്ങിയ കാര്യങ്ങളല്ലേ? പണ്ട്‌ അതൊന്നുമുണ്ടായിരുന്നില്ലല്ലോ. ഇനി വേറൊരു കാര്യം പറയട്ടെ. പല മന്ത്രങ്ങളും വായിച്ചു പഠിക്കേണ്ടതല്ല. ഗുരുമുഖത്തുനിന്ന്‌ നേരിട്ട്‌ സ്വീകരിക്കേണ്ടതാണ്‌. പക്ഷേ പലതുമിപ്പോള്‍ ജ്യോതിഷ മാസികകളിലൊക്കെ വന്നുതുടങ്ങിയിരിക്കുന്നു.

? അമ്മ വേഷമല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ലേ.

ഠ എടുത്തുപറയാവുന്ന കഥാപാത്രം കിട്ടുമ്പോള്‍ അറിയിക്കാം.

? എന്നാലും അഭിനയിച്ചവയില്‍ പ്രത്യേകത തോന്നിയത്‌.

ഠ അപരിചിതന്‍ എന്ന സിനിമയിലെ ത്രിപുരസുന്ദരിയെന്ന തമ്പുരാട്ടി കഥാപാത്രം. പിന്നെ നാദിയ കൊല്ലപ്പെട്ട രാത്രിയിലെ നൃത്താധ്യാപിക. രണ്ടും എ.കെ. സാജനുമായി കൂടിയാലോചിച്ച്‌ രൂപപ്പെടുത്തിയതാണ്‌.

? മാറാട്ടത്തില്‍ നായികയായിട്ടാണല്ലോ സിനിമാത്തുടക്കം. അത്‌ '88-ല്‍ ആയിരുന്നില്ലെ.

ഠ അതെ. ഇത്‌ എന്റെ സിനിമാജീവിതത്തിന്റെ 25-ാം വര്‍ഷമാണ്‌. ഇപ്പോള്‍ വയസ്‌ കൂട്ടിയെടുക്കാന്‍ എളുപ്പമായില്ലെ.

? കാല്‍ നൂറ്റാണ്ട്‌ പൂര്‍ത്തിയായതിന്റെ ആഘോഷമൊന്നുമില്ലെ.

ഠ ആഘോഷമാക്കാന്‍ തക്കവിധമുള്ള സംഭാവനയൊന്നും ഞാന്‍ മലയാളസിനിമയ്‌ക്ക് നല്‍കിയിട്ടില്ലല്ലോ.

? പിന്നെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം തോന്നിയില്ലെ.

ഠ ആ വിധത്തിലുള്ള മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കില്‍ ഞാനിങ്ങനെ അമ്മവേഷത്തില്‍ തുടരുമായിരുന്നില്ലല്ലൊ. ഗ്രന്ഥരചന, ചിത്രരചന, നൃത്തം അങ്ങനെ പല മേഖലകളും എന്റേതായിട്ടുണ്ട്‌. ഈയിടെ എറണാകുളത്ത്‌ ഞാന്‍ വരച്ച ചിത്രങ്ങളുടെയും ഡിസൈന്‍ ചെയ്‌ത സാരികളുടെയും ഒരു പ്രദര്‍ശനം നടന്നു. മിക്ക ചാനലുകളും അത്‌ കവര്‍ ചെയ്‌തിരുന്നല്ലോ.

? അപ്പോള്‍ പൊസിറ്റീവായ കാര്യങ്ങള്‍ക്കും ചാനല്‍ കൂടെയുണ്ടെന്ന്‌ കരുതണം അല്ലെ.

ഠ നേരാണ്‌. അപവാദ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മാത്രമല്ല അവര്‍ക്കറിയാവുന്നത്‌.

? എഴുത്തില്‍ പുതിയതെന്തെങ്കിലും.

ഠ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച്‌ സിനിമാക്കഥ എന്ന പേരില്‍ '94-ല്‍ ഒരു പുസ്‌തകമെഴുതിയിരുന്നു. അതിപ്പോള്‍ എം.ജി. യൂണിവേഴ്‌സിറ്റിയില്‍ പഠനഗ്രന്ഥമാണ്‌. പുതിയ ടെക്‌നോളജി ഉള്‍പ്പെടുത്തി അതൊന്ന്‌ പുതുക്കിയെഴുതണം.

? അവയ്‌ക്കുള്ള വിവരശേഖരണം എങ്ങനെ നടത്തി.

ഠ ഓരോ സിനിമയില്‍ വര്‍ക്ക്‌ ചെയ്യുമ്പോഴും അതിന്റെ സാങ്കേതിക പ്രവര്‍ത്തകരോട്‌ ചോദിക്കും. പിന്നെ ഉത്തര ഇപ്പോള്‍ പഠിക്കുന്നത്‌ വിഷ്വല്‍ കമ്മ്യൂണിക്കേഷനാണ്‌. അവളുടെ സിലബസില്‍ ഒരു പേപ്പര്‍ ഫിലിം ടെക്‌നോളജിയാണ്‌. അവളും സഹായിക്കും.

? ഉത്തര ഇപ്പോള്‍ എന്തു ചെയ്യുന്നു.

ഠ പഠനത്തോടൊപ്പം പരസ്യചിത്രങ്ങള്‍ ചെയ്യുന്ന ഒരു ക്യാമറാമാനൊപ്പം വര്‍ക്ക്‌ ചെയ്യുന്നുണ്ട്‌. ക്ലാസ്‌ നഷ്‌ടപ്പെടുമെന്നതിനാല്‍ സിനിമയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല.

? സിനിമാഭിനയം മതിയാക്കിയോ.

ഠ ഇല്ല. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതിയില്‍ അഭിനയിച്ചു. പിന്നെ ഒരു തമിഴ്‌ പടത്തില്‍ നായികയായി. പുതിയതൊന്നും കമ്മിറ്റ്‌ ചെയ്‌തിട്ടില്ല.

? നൃത്തം, പഠനം, അഭിനയം, ഏതിനോടാണ്‌ ഉത്തരയ്‌ക്ക് താല്‌പര്യം.

ഠ അതു മാത്രമല്ല, അത്യാവശ്യം എഴുതുകയും ചെയ്യും. അഭിനയത്തിനോടാണ്‌ കൂടുതല്‍ താല്‌പര്യമെന്നു തോന്നുന്നു. പെണ്‍കുട്ടിയല്ലെ? അണിഞ്ഞൊരുങ്ങിക്കഴിയാന്‍ ആഗ്രഹം കാണുമല്ലൊ.

? ഇനി അമ്മയുടെ കാര്യം പറയൂ. തമിഴില്‍ പിന്നെ അഭിനയിച്ചില്ലെ.

ഠ 'ഒരു നടികൈയിന്‍ വാക്കുമൂലം' കഴിഞ്ഞ്‌ രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്‌ത യാണ്‍ എന്ന പടത്തില്‍ ജീവയുടെ അമ്മയായി അഭിനയിച്ചു.

? ഉദ്‌ഘാടനങ്ങളുടെ മന്ത്രി എന്ന്‌ പറയുംപോലെ ഉദ്‌ഘാടനങ്ങളുടെ അഭിനേത്രി എന്നൊരു സ്‌ഥാനം കൂടിയുണ്ടല്ലോ അല്ലെ.

ഠ ഇപ്പോള്‍ ഞാന്‍ ഊര്‍മ്മിളാ ഉണ്ണി അല്ല ഉദ്‌ഘാടന ഉണ്ണിയാണ്‌. ഒരുദിവസം അഞ്ചെണ്ണമൊക്കെ ചെയ്‌തിട്ടുണ്ട്‌. ഒരു കടയുടെതന്നെ രണ്ടും മൂന്നും ശാഖകള്‍ ഞാന്‍തന്നെ ഉദ്‌ഘാടനം ചെയ്‌തിട്ടുണ്ട്‌.

? അത്രയ്‌ക്ക് കൈപ്പുണ്യമാണോ.

ഠ ഞാന്‍ തുറക്കുന്ന കടകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാവാം പലരും വിളിക്കുന്നത്‌. പൂട്ടിപ്പോയ കടകളെക്കുറിച്ച്‌ ചിലപ്പോള്‍ ഞാനറിയാത്തതായിരിക്കും. അതിനു സാധ്യതയില്ല. അല്ലെങ്കില്‍ എന്നെ വീണ്ടും വീണ്ടും വിളിക്കില്ലല്ലോ. ആദ്യവില്‍പ്പന നടത്തി പണം വാങ്ങി മേശയിലിടുമ്പോള്‍ കുബേരമന്ത്രമോ, കനകധാരമന്ത്രമോ ആണ്‌ ജപിക്കുന്നത്‌. മോശമാകാന്‍ വഴിയില്ല.

? തിരക്കുള്ള ഉദ്‌ഘാടകയാകുമ്പോള്‍ പ്രതിഫലവും കനത്തതായിരിക്കുമല്ലൊ.

ഠ കണക്കു പറഞ്ഞ്‌ വാങ്ങുന്ന പതിവില്ല. ഒരു മംഗളകാര്യമല്ലെ? ഇത്രയൊക്കെയാണ്‌ കിട്ടുന്നത്‌ എന്നു പറയും. ഗിഫ്‌റ്റ് വാങ്ങുന്ന പതിവ്‌ നിര്‍ത്തി. വീട്ടില്‍ വയ്‌ക്കാന്‍ സ്‌ഥലമില്ല. ഒരുകൊല്ലം ഇരുപത്‌ നിലവിളക്കൊക്കെ കിട്ടിയിട്ടുണ്ട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google

Related News

Vineeth Sreenivasan

ഞാന്‍ ഇന്നേവരെ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്‌തിട്ടില്ല - വിനീത്‌ ശ്രീനിവാസന്‍

ഒരു വടക്കന്‍ സെല്‍ഫിയെ ചെറുപ്പക്കാര്‍ ഹൃദയത്തോട്‌ ചേര്‍...‌

Akshara Haasan

ഏകാന്തത അക്ഷരഹാസനെ നടിയാക്കി മാറ്റി

ഹിന്ദി സിനിമാരംഗത്തേക്ക്‌ ആദ്യത്തെ കാല്‍വയ്‌പ്....‌

Vidya Balan

വിദ്യാബാലന്‌ കെട്ടിപ്പുണര്‍ന്ന്‌ അഭിനയിക്കണം

വയസ്‌ കുറെ ആയെങ്കിലും പാലക്കാട്ടുകാരിയായ വിദ്യാബാലന്‌...‌

Rachana Narayanankutty

കൂടെ നില്‍ക്കുന്നവരെപ്പോലും വിശ്വസിക്കാന്‍കഴിയില്ല - രചനാ നാരായണന്‍കുട്ടി

രചനാ നാരായണന്‍കുട്ടിക്ക്‌ കൈനിറയെ ചിത്രങ്ങളുണ്ട്‌. ഓരോ...‌

Sunny Leone

സണ്ണിലിയോണ്‍ നടന്മാരെ തട്ടിയെടുക്കുമോ?

ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദി, തമിഴ്‌, തെലുങ്ക്‌ നടിമാര്‍...‌

session_write_close(); mysql_close();