Main Home | Feedback | Contact Mangalam

Sunday Mangalam

ഐശ്വര്യം പരത്തുന്ന ഗോശാല

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്കടുത്ത്‌ കുന്നന്താനം മുണ്ടിയപ്പള്ളിയിലെ താഴത്തനാട്‌ മഹാലക്ഷ്‌മി ഗോശാലയില്‍ വംശപാരമ്പര്യം ഉള്ളതും അന്യംനിന്നു പോകുന്നതുമായ ഭാരതത്തിന്റെ സ്വന്തം ഗോമാതാക്കളെ സംരക്ഷിച്ച്‌ വളര്‍ത്തുകയാണിവിടെ തിരുവല്ല മഹാലക്ഷ്‌മി സില്‍ക്ക്‌സിന്റെ ഉടമ വിനോദ്‌കുമാര്‍. ഒരു കൗതുകത്തിനപ്പുറം ഭാരതത്തിന്റെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമായിത്തീരാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌....

Read More

ചന്ദനമരത്തിലെ മഡോണ

ഒരു കലാകാരന്റെ കഥയാണിത്‌. ദീര്‍ഘനാളായി ഒരു ചന്ദനത്തടിക്കുവേണ്ടി കാത്തിരിക്കുകയാണ്‌ അദ്ദേഹം. അതില്‍ മഡോണയുടെ രൂപം കൊത്താന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. ഒടുവില്‍ അതു ലഭിക്കാതെ അദ്ദേഹം നിരാശനായി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെയിരിക്കുമ്പോള്‍ അദ്ദേഹം ഒരു സ്വപ്‌നം കണ്ടു....

Read More

കസ്‌തൂരി മണക്കുന്ന സായന്തനങ്ങള്‍

അതൊരു വല്ലാത്ത കാലമായിരുന്നു, എഴുപതുകള്‍. അസ്‌തിത്വവാദവും ആധുനികതയും ഞങ്ങളുടെ പ്രഞ്‌ജയുടെ ഒരു പകുതിയില്‍ ആധിപത്യം ചെലുത്തിയിരുന്നപ്പോള്‍ മറുപകുതി അടുത്തുതന്നെ ഉണ്ടാകുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന വിപ്ലവത്തെക്കുറിച്ചു വേവലാതിപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ, ചര്‍ച്ചകളുടെയും സംഘര്‍ഷങ്ങളുടെയും പകലുകള്‍ അവസാനിച്ചിരുന്നത്‌ സിനിമയിലായിരുന്നു എന്നും....

Read More

ഇ-യുഗത്തില്‍ എഴുത്തുകാരന്‌ പരസഹായം ആവശ്യമേയില്ല

? നവസാങ്കേതിക മാധ്യമസാധ്യതകള്‍, ദേശങ്ങള്‍ക്കിടയിലെ അതിരുകളെയും അകലങ്ങളെയും ഇല്ലാതാക്കിയ പുതിയ കാലത്ത്‌ എഴുത്തിലും വായനയിലും അതൊരു വലിയ തുറസു തന്നെ സൃഷ്‌ടിക്കുന്നുണ്ട്‌. താങ്കളെപ്പോലെയുള്ള പ്രവാസി എഴുത്തുകാര്‍ ഇത്തരത്തില്‍ വായനക്കാരുമായി സംവദിക്കുന്നവരാണ്‌....

Read More

എന്ന തവം സെയ്‌തനേ

മൃദുലീലാം ഗവാരൈശ്‌ച സ്‌ത്രീണാം കാര്യംതു ചേഷ്‌ഠിതം കരപാദാംഗ സഞ്ചാരാഃ സ്‌ത്രീണാം തു ലളിതാഃ സ്‌മൃതാഃ അഭിനയത്തിന്റെ സാമാന്യനിയമത്തെപ്പറ്റി ഭരതമുനി നാട്യശാസ്‌ത്രത്തില്‍ ഇങ്ങനെ പറയുന്നു. ഒപ്പം പത്തു ലാസ്യാംഗങ്ങളെക്കുറിച്ചും നാട്യശാസ്‌ത്രകാരന്‍ വ്യക്‌തമാക്കുന്നു....

Read More

സപ്‌തതിയുടെ പടവുകളില്‍

കാലം കനിഞ്ഞുനല്‍കിയ സൗഭാഗ്യങ്ങളെ സഹജീവികള്‍ക്കായി പങ്കുവയ്‌ക്കുന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണ്‌ ഗോകുലം ഗോപാലന്‍. സപ്‌തതിയുടെ പടവിലെത്തി തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹം സംതൃപ്‌തനാണ്‌. ശ്രീനാരായണദര്‍ശനങ്ങള്‍ പിന്തുടര്‍ന്നതാണ്‌ തന്റെ വിജയത്തിനും ആത്മസംതൃപ്‌തിക്കും നിദാനമെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. ഒരു തൊഴില്‍, ഒപ്പം സിനിമാകമ്പം....

Read More

എനിക്ക്‌ അല്‍പം ഇടം തരുമോ?

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജര്‍മനിയില്‍ നടന്ന സംഭവമാണിത്‌. യഹൂദന്മാരെ ഭൂമിയില്‍ നിന്നു തന്നെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ ഹിറ്റ്‌ലര്‍ അറുപതു ലക്ഷം യഹൂദന്മാരെ കൊന്നൊടുക്കി. ആയിരക്കണക്കിനു ആളുകളെ തടവിലാക്കി. വിശാലമായ സ്‌ഥലത്ത്‌ ഈ തടവുകാരെക്കൊണ്ട്‌ ആഴത്തില്‍ കുഴിയെടുപ്പിക്കും. എന്നിട്ട്‌ അവരെത്തന്നെ അതിന്റെ കരയ്‌ക്ക് നിര്‍ത്തിയ ശേഷം മഴ പെയ്യുന്നതു പോലെ വെടിയുണ്ടകള്‍ വര്‍ഷിക്കും....

Read More

എസ്‌.ടി.റെഡ്യാര്‍: പുസ്‌തക പ്രസാധനരംഗത്തെ കുലപതി

മലയാള പുസ്‌തകപ്രസാധനരംഗത്ത്‌ അവിസ്‌മരണീയനായ സുബയ്യ തെന്നാട്ട്‌ റെഡ്യാര്‍ എന്ന എസ്‌.ടി. റെഡ്യാര്‍. ജന്മംകൊണ്ടു മലയാളിയല്ലെങ്കിലും കര്‍മംകൊണ്ട്‌ അദ്ദേഹം മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയും വികാസവും ആഗ്രഹിച്ചു പ്രവര്‍ത്തിച്ചു. ആന്ധ്രയിലെ ചിറ്റൂര്‍ താലൂക്കിലെ തിരുപ്പതിയിലാണ്‌ റെഡ്യാര്‍ ജനിച്ചത്‌. തിരുപ്പതിയില്‍നിന്നാണ്‌ തിരുനെല്‍വേലിവഴി റെഡ്യാര്‍ കുടുംബങ്ങള്‍ കുടിയേറിപ്പാര്‍ത്തത്‌....

Read More

ഓരോ എഴുത്തുകാരനും കലാപകാരിയാണ്‌- അശ്രഫ്‌ ആഡൂര്‌

ആരാണ്‌ എഴുത്തുകാരന്‍? എന്തിനാണ്‌ എഴുതുന്നത്‌? ആര്‍ക്ക്‌ വേണ്ടിയാണ്‌ എഴുത്തുകള്‍. എഴുത്തുകള്‍ എങ്ങനെയാണ്‌ രൂപപ്പെടുന്നത്‌ എന്നതിലേക്കുള്ള ഉത്തരമാണ്‌ ഓരോ എഴുത്തും....

Read More

ഓര്‍മയൊഴുക്ക്‌....

യാദൃച്‌ഛികമായാണ്‌ ഗിരീഷ്‌ കാസറവള്ളിയെ കണ്ടത്‌. ഗിരീഷിന്റെ ആദ്യ ചിത്രമായ 'ഘടശ്രാദ്ധ' 1978-ല്‍ പൂര്‍ത്തിയായതു മുതലുള്ള പരിചയം. കന്നടയില്‍ സമാന്തര ചലച്ചിത്രത്തിന്റെ പാതവെട്ടിത്തെളിക്കുന്നതില്‍ പ്രഗത്ഭനായ ഗിരീഷ്‌, നാലുവട്ടം മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടി. ഇതിനകം പതിനാലു ചിത്രങ്ങള്‍ എടുത്തു. പ്രാദേശിക സിനിമയുടെ വക്‌താവ്‌.....

Read More
Back to Top