Main Home | Feedback | Contact Mangalam

Keralam

കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം: നാലമ്പല ത്തിനുള്ളിലെ ശിവക്ഷേത്രം കത്തിനശിച്ചു

കോട്ടയം: കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. ഇന്നലെ പുലര്‍ച്ചെ ആളിക്കത്തിയ അഗ്നിയില്‍ നാലമ്പലത്തിനുള്ളിലെ ശിവക്ഷേത്രം പൂര്‍ണമായും കത്തിനശിച്ചു. നാശനഷ്‌ടങ്ങള്‍ തിട്ടപ്പെടുത്തിയിട്ടില്ല. ക്ഷേത്രാവശ്യത്തിനുള്ള വിറകും ചിരട്ടയും സുക്ഷിക്കുന്ന സ്‌ഥലവും പൂര്‍ണമായും കത്തിനശിച്ചവയില്‍പ്പെടുന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ പുലര്‍ച്ചെയും അഗ്നിശമന സേന കിണഞ്ഞു പരിശ്രമിക്കുകയാണ്‌....

Read More

അടച്ചും തുറന്നും ബാറില്‍ കളി : ജനം വിഡ്‌ഢിയായി, ബാറുകള്‍ ഒരു മാസം കൂടി തുറക്കും

കൊച്ചി: സംസ്‌ഥാനത്തെ ടു സ്‌റ്റാര്‍, ത്രീ സ്‌റ്റാര്‍ ബാറുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധി ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു. ബാറുകളുടെ പ്രവര്‍ത്തനകാര്യത്തില്‍ ഒരുമാസത്തേക്കു തല്‍സ്‌ഥിതി തുടരാനാണു ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, ബാബു മാത്യു പി. ജോസഫ്‌ എന്നിവരുടെ ഉത്തരവ്‌....

Read More

ഡി.എല്‍.എഫ്‌ അനുമതി : മറിഞ്ഞത്‌ കോടികള്‍, പിന്നില്‍ ഉദ്യോഗസ്‌ഥ ഒത്തുകളി

തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ തീരദേശ സംരക്ഷണ നിയമം അട്ടിമറിച്ച്‌ കൂറ്റന്‍ഫ്‌ളാറ്റുകള്‍ പണിയാന്‍ ഡി.എല്‍.എഫിന്‌ അനുമതി നല്‍കിയതിനുപിന്നില്‍ മറിഞ്ഞത്‌ കോടികള്‍. വര്‍ഷങ്ങളായി തീരദേശ സംരക്ഷണ നിയമത്തില്‍ ഇളവുകള്‍ നല്‍കുന്നതിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഒരേ ഉദ്യോഗസ്‌ഥരാണ്‌....

Read More

മുല്ലപ്പെരിയാര്‍: ആശങ്കകൂട്ടി ജലനിരപ്പ്‌ 136.1 അടി

തിരുവനന്തപുരം: ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിന്‌ കനത്ത സുരക്ഷാഭീഷണി. മഴ ശക്‌തമായാല്‍ ഡാം നിറഞ്ഞൊഴുകി ദുരന്തത്തിനിടയാകുമെന്നു വിലയിരുത്തല്‍. ജലനിരപ്പ്‌ എത്രയും വേഗം 135 അടിയില്‍ എത്തിക്കണമെന്ന്‌ കേരളം തമിഴ്‌നാടിനോടും കേന്ദ്ര ജലകമ്മിഷന്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അധ്യക്ഷനായ മുല്ലപ്പെരിയാര്‍ നീരീക്ഷണ ഉപസമിതിയോടും ആവശ്യപ്പെട്ടു....

Read More

തിരക്കിനു തീരെ അവധിയില്ലാതെ ഉമ്മന്‍ ചാണ്ടിക്ക്‌ 71-ാം പിറന്നാള്‍

തിരുവനന്തപുരം: ആഘോഷങ്ങളൊഴിവാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ 71-ാം പിറന്നാള്‍. ഇന്നലെ തലസ്‌ഥാനത്തുണ്ടായിരുന്ന അദ്ദേഹം പതിവു തിരക്കുകള്‍ക്കു നടുവിലായിരുന്നു....

Read More

രായ്‌ക്കുരാമാനം പൂട്ടി: വൈകിട്ട്‌ തുറന്നു, അപ്പീലില്‍ സര്‍ക്കാര്‍ ആപ്പിലായി

തിരുവനന്തപുരം: ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധിയുടെ അടിസ്‌ഥാനത്തില്‍ ഇന്നലെ രാവിലെ പൂട്ടി മുദ്രവച്ച ബാറുകള്‍ ഡിവിഷന്‍ ബെഞ്ച്‌ വിധിയേത്തുടര്‍ന്നു രാത്രിയോടെ തുറന്നു. വെളിവുകെട്ടവര്‍ക്കുപോലും പ്രഹസനമായിത്തോന്നിയ നടപടികള്‍ അവസാനിക്കുന്നതും കാത്ത്‌ ബാറുകള്‍ക്കു മുന്നില്‍ വൈകുന്നേരം മുതല്‍ നീണ്ട ക്യൂ. തുടര്‍നടപടിയുടെ കാര്യത്തില്‍ സര്‍ക്കാരിനാകെ ആശയക്കുഴപ്പം....

Read More

വിഷ്‌ണുനാരായണന്‍ നമ്പൂതിരിക്ക്‌ എഴുത്തച്‌ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം: ഈവര്‍ഷത്തെ എഴുത്തച്‌ഛന്‍ പുരസ്‌കാരം കവി വിഷ്‌ണുനാരായണന്‍ നമ്പൂതിരിക്ക്‌. ഒന്നര ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പവുമടങ്ങുന്നതാണു പുരസ്‌കാരം. മലയാളഭാഷയ്‌ക്കും സാഹിത്യത്തിനും നല്‍കിയ അമൂല്യസംഭാവനകള്‍ കണക്കിലെടുത്താണു സംസ്‌ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതി അദ്ദേഹത്തിനു സമ്മാനിക്കുന്നതെന്നു സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു....

Read More

മദ്യപരുടെ മാന്യതയ്‌ക്ക് സാമ്പത്തികമല്ല മാനദണ്ഡം: ഹൈക്കോടതി

കൊച്ചി: മദ്യപരെ സമ്പന്നരെന്നും ദരിദ്രരെന്നും തരംതിരിക്കാനാവില്ലെന്നു ഹൈക്കോടതി. ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകളില്‍ മദ്യപിക്കാനെത്തുന്നവര്‍ മാന്യന്മാരാണെന്ന സിംഗിള്‍ ബെഞ്ച്‌ വിധിയിലെ പരാമര്‍ശം മറ്റുള്ളവരെ മോശക്കാരാക്കുന്നതിനു തുല്യമാണെന്നു ജസ്‌റ്റിസ്‌ ബാബു മാത്യു പി. ജോസഫ്‌ നിരീക്ഷിച്ചു. മദ്യപരുടെ മാന്യതയാണു മാനദണ്ഡമെങ്കില്‍ മുഴുവന്‍ മദ്യശാലകളും തുറന്നു പ്രവര്‍ത്തിക്കേണ്ടിവരും....

Read More

പരസ്യ ചുംബനം നിരീക്ഷിക്കുമെന്ന്‌ പോലീസ്‌ കോടതിയില്‍

കൊച്ചി: ചുംബനക്കൂട്ടായ്‌മയ്‌ക്ക്‌ മുഴുവന്‍സമയ നിരീക്ഷണമുണ്ടാവുമെന്ന്‌ പോലീസ്‌ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി....

Read More

കുഞ്ഞന്നം ഇനി ഇന്ത്യയുടെ മുത്തശ്ശി; ലിംക അധികൃതര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി

തൃശൂര്‍: കേച്ചേരിയിലെ കുഞ്ഞന്നം മുത്തശ്ശി ഇന്ത്യയുടെ മുത്തശ്ശി. ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള സ്‌ത്രീയെന്ന ലിംകബുക്ക്‌ ഓഫ്‌ റെക്കോഡ്‌ ഇനി ഈ 112 വയസുകാരിക്ക്‌ സ്വന്തം....

Read More
Back to Top
session_write_close(); mysql_close();