Main Home | Feedback | Contact Mangalam

International

സിറിയന്‍ അഭയാര്‍ഥി പ്രവാഹം: തുര്‍ക്കി അതിര്‍ത്തി അടച്ചുതുടങ്ങി

ഡമാസ്‌കസ്‌/അങ്കാറ: സിറിയന്‍ അഭയാര്‍ഥിപ്രവാഹത്തിന്‌ തടയിട്ട്‌ തുര്‍ക്കി അതിര്‍ത്തി അടച്ചുതുടങ്ങി. ഐസിസ്‌ വിമതരുടെ മുന്നേറ്റത്തിനിടെ ഒറ്റആഴ്‌ച കൊണ്ട്‌ തുര്‍ക്കിയില്‍ അഭയം തേടിയത്‌ ഒന്നേകാല്‍ ലക്ഷത്തിലേറെപ്പേര്‍. തുറന്നിട്ട ഒമ്പത്‌ അതിര്‍ത്തി കവാടങ്ങളില്‍ ഏഴും തുര്‍ക്കി അടച്ചതായാണ്‌ റിപ്പോര്‍ട്ട്‌. തുറന്ന കവാടങ്ങളിലാകട്ടെ, കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ്‌ അഭയാര്‍ഥികളെ കടത്തിവിടുന്നതും....

Read More

ദീപികയ്‌ക്ക് വെങ്കലം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ്‌ വനിതാ സിംഗിള്‍സ്‌ സ്‌ക്വാഷില്‍ ഇന്ത്യയുടെ മലയാളി താരം ദീപിക പള്ളിക്കല്‍ വെങ്കല മെഡല്‍ നേടി. വനിതാ സിംഗിള്‍സ്‌ സെമി ഫൈനലില്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ്‌ ജേതാവും ലോക ഒന്നാം നമ്പറുമായ മലേഷ്യയുടെ നികോള്‍ ആന്‍ ഡേവിഡിനോട്‌ ഏകപക്ഷീയമായ മൂന്നു ഗെയിമുകള്‍ക്കാണു ദീപിക തോറ്റത്‌. സ്‌കോര്‍: 4-11, 4-11, 5-11....

Read More

റിസ്‌വാന്‍ അക്‌തര്‍ ഐ.എസ്‌.ഐ. മേധാവി

ഇസ്ലാമാബാദ്‌: പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ പുതിയ മേധാവിയായി ലഫ്‌. ജനറല്‍ റിസ്‌വാന്‍ അക്‌തറിനെ നിയമിച്ചു. പാകിസ്‌താന്‍ സൈന്യത്തില്‍ നടത്തിയ വലിയ അഴിച്ചുപണിയുടെ ഭാഗമായാണു സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫിനോട്‌ അടുപ്പമുള്ള റിസ്‌വാന്‍ അക്‌തറിന്റെ നിയമനം. ഇപ്പോഴത്തെ ഐ.എസ്‌.ഐ. തലവന്‍ സഹീറുള്‍ ഇസ്ലാം വിരമിക്കുന്ന ഒക്‌ടോബര്‍ ഒന്നിനു റിസ്‌വാന്‍ അക്‌തര്‍ ഐ.എസ്‌.ഐ....

Read More

ചൈനയിലെ ഷിന്‍ജിയാംഗില്‍ സ്‌ഫോടന പരമ്പര: രണ്ടു മരണം

ബെയ്‌ജിംഗ്‌: ചൈനയില്‍ തീവ്രവാദി പ്രവര്‍ത്തനം സജീവമായ ഷിന്‍ജിയാംഗ്‌ പ്രവിശ്യയില്‍ വിവിധ സ്‌ഥലങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്കു പരുക്കേറ്റു. മേഖലയുടെ തെക്ക്‌ ലുവാന്തി കൗണ്ടിയിലെ വ്യാപാരകേന്ദ്രത്തില്‍ മൂന്നിടങ്ങളിലായിരുന്നു സ്‌ഫോടനം. ചൈനയുടെ പടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാംഗില്‍ അക്രമസംഭവങ്ങള്‍ പതിവാണ്‌....

Read More

ന്യൂസിലന്‍ഡ്‌ പാര്‍ലമെന്റിലേക്ക്‌ മൂന്ന്‌ ഇന്ത്യന്‍ വംശജര്‍

മെല്‍ബണ്‍: ഒരു വനിത അടക്കം മൂന്ന്‌ ഇന്ത്യന്‍ വംശജര്‍ ന്യൂസിലന്‍ഡ്‌ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കന്‍വാല്‍ജീത്ത്‌ സിംഗ്‌ ബക്ഷി, ഡോ. പരംജീത്ത്‌ പര്‍മാര്‍, മഹേഷ്‌ ബിന്ദ്ര എന്നിവരാണു 121 അംഗ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്‌....

Read More

ചുമാറില്‍നിന്നു പിന്മാറാതെ ചൈന

ലേ/ന്യൂഡല്‍ഹി/ബെയ്‌ജിംഗ്‌: ചുമാര്‍ മേഖലയില്‍ ടെന്റുകള്‍ സ്‌ഥാപിച്ച്‌ തമ്പടിച്ചിരിക്കുന്ന ചൈനീസ്‌ സൈനികര്‍ പിന്മാറാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ സേന കൂടുതല്‍ ജാഗ്രതയില്‍. കടന്നുകയറ്റത്തിന്റെ പശ്‌ചാത്തലത്തില്‍ കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ്‌ സുഹാഗ്‌ ഇന്നലെ മുതല്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്ന നാലു ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനം മാറ്റിവച്ചു....

Read More

നേപ്പാള്‍ രാജാവിന്‌ ഹൃദയാഘാതം; ആശുപത്രിയില്‍

കാഠ്‌മണ്ഡു: നേപ്പാളിലെ അവസാന രാജാവിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More

ഐസിസ്‌- കുര്‍ദ്‌ പോരാട്ടം രൂക്ഷം; തുര്‍ക്കിയിലേക്ക്‌ പലായനം തുടരുന്നു

ബെയ്‌റൂട്ട്‌: സിറിയയില്‍ ഐസിസ്‌ പേരാട്ടം അതിരൂക്ഷം. പ്രതിരോധത്തിന്‌ തുര്‍ക്കിയില്‍ നിന്നും ഇറാഖില്‍ നിന്നും നൂറുകണക്കിന്‌ കുര്‍ദിഷ്‌ പോരാളികള്‍ സിറിയയിലേക്ക്‌. അതിനിടെ, സിറിയയിലെ സംഘര്‍ഷമേഖലയില്‍നിന്ന്‌ അറുപതിനായിരത്തിലേറെ അഭയാര്‍ഥികളാണ്‌ ഇതുവരെ തുര്‍ക്കിയിലേക്ക്‌ പലായനം ചെയ്‌തത്‌....

Read More

"ചാരവിമാനം" പോക്കറ്റില്‍ ഒതുങ്ങും!

ന്യൂയോര്‍ക്ക്‌: അേമരിക്കയുടെ ചാരക്കണ്ണില്‍നിന്നു രക്ഷപെടാമെന്ന്‌ ഇനി ആരും കരുതേണ്ട! പോക്കറ്റില്‍ ഒതുങ്ങുന്ന ഡ്രോണ്‍(പൈലറ്റില്ലാ വിമാനം) അവതരിപ്പിക്കാനാണ്‌ യു.എസ്‌. എയര്‍ഫോഴ്‌സിന്റെ തീരുമാനം. 360 ഡിഗ്രി തിരിയാന്‍ കഴിയുന്ന പ്രത്യേക കാമറയാകും കൂടുതല്‍ "അപകടമുണ്ടാക്കുക"....

Read More

ബാഡ്‌മിന്റണില്‍ മെഡല്‍ വരള്‍ച്ച മാറി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ 28 വര്‍ഷത്തിനു ശേഷം ഇന്ത്യക്കു മെഡല്‍. വനിതകളുടെ ടീമിനത്തില്‍ വെങ്കലം നേടിയാണ്‌ ഇന്ത്യ വരള്‍ച്ചയ്‌ക്ക് അറുതി വരുത്തിയത്‌. ഇന്നലെ നടന്ന സെമി ഫൈനലില്‍ ദക്ഷിണ കൊറിയയോട്‌ 3-1 നു തോറ്റതോടെയാണ്‌ ഇന്ത്യ വെങ്കലത്തില്‍ ഉറച്ചത്‌. ഏഷ്യന്‍ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി താരമെന്ന ബഹുമതി പി.സി. തുളസി സ്വന്തമാക്കി....

Read More
Back to Top