Main Home | Feedback | Contact Mangalam

India

'ശുചിത്വഭാരത' പ്രഖ്യാപനം ഇന്ന്‌; ചൂലുമായി മോഡിയിറങ്ങും

ന്യൂഡല്‍ഹി: ശുചിത്വ ഭാരതമെന്ന പ്രഖ്യാപനവുമായി ഗാന്ധി ജയന്തി ദിനമായ ഇന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൂലുമായി രംഗത്തിറങ്ങും. രാവിലെ ഡല്‍ഹിയിലെ രാജ്‌പഥില്‍ നടക്കുന്ന ചടങ്ങില്‍ മോഡിക്കു പുറമെ ഉന്നത ഉദ്യോഗസ്‌ഥരും ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളും പങ്കെടുക്കും. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെ ശുചിത്വ പരിപാടികളും പദ്ധതിയിട്ടുണ്ട്‌....

Read More

സന്തുഷ്‌ടനായി മോഡി; പ്രശ്‌നങ്ങള്‍ ബാക്കിയെന്ന്‌ യു.എസ്‌. മാധ്യമങ്ങള്‍

വാഷിംഗ്‌ടണ്‍: അഞ്ചു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മടക്കം സംതൃപ്‌തിയോടെ. "നന്ദി, അമേരിക്ക" എന്നു പറഞ്ഞു മടങ്ങിയ മോഡി തന്റെ സന്ദര്‍ശനത്തെ വിജയമെന്നും തൃപ്‌തികരമെന്നുമാണ്‌ വിശേഷിപ്പിച്ചത്‌. യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുമായി വ്യക്‌തിപരമായി അടുപ്പമുണ്ടാക്കാനും ഉഭയകക്ഷി ബന്ധത്തിലെ പല വീഴ്‌ചകളും പരിഹരിക്കാനും മോഡിക്കു കഴിഞ്ഞതായി യു.എസ്‌....

Read More

ജയലളിതയ്‌ക്ക് മോചനമായില്ല

ബംഗളുരു: എ.ഐ.ഡി.എം.കെ. നേതാവ്‌ ജയലളിതയ്‌ക്ക്‌ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഹൈക്കോടതിയുടെ പ്രത്യേകബെഞ്ച്‌ ജാമ്യം അനുവദിച്ചില്ല. മുന്‍ മുഖ്യമന്ത്രിയുടെ ഹര്‍ജി അടുത്ത ഏഴിനു പതിവു ബെഞ്ച്‌ പരിഗണിക്കും. ഇന്നലെ ജയില്‍ മോചിതയാകുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. നാലുവര്‍ഷ തടവ്‌ തടയണമെന്ന ആവശ്യവും കോടതി നിരാകരിച്ചു....

Read More

ഗോരഖ്‌പുരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 13 മരണം

ഗോരഖ്‌പുര്‍(യു.പി): സിഗ്നല്‍ അവഗണിച്ചു പാഞ്ഞ പാസഞ്ചര്‍ ട്രെയിന്‍ എതിര്‍ദിശയിലെത്തിയ മറ്റൊരു ട്രെയിനിലേക്ക്‌ ഇടിച്ചുകയറി 13 മരണം. 47 പേര്‍ക്കു പരുക്ക്‌. ഇവരില്‍ 12 പേരുടെ നില ഗുരുതരമായി തുടരുന്നു. ഗോരഖ്‌പൂരിനു സമീപം നന്ദാനഗര്‍ റെയില്‍വേ ക്രോസിംഗില്‍ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം....

Read More

അതിര്‍ത്തിയില്‍ വെടിവയ്‌പ്

ശ്രീനഗര്‍: ജമ്മു- കശ്‌മീരിലെ പൂഞ്ചില്‍ പാക്‌ വെടിവയ്‌പ്‌. ഇന്നലെ വൈകിട്ട്‌ ഏഴിനു തുടങ്ങിയ വെടിവയ്‌പ്‌ മണിക്കൂറുകള്‍ നീണ്ടു. മാണ്ഡി സെക്‌ടറിലെ രണ്ട്‌ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്കുനേരെയാണു വെടിവയ്‌പുണ്ടായത്‌. ആര്‍ക്കും പരുക്കില്ല. ...

Read More

മഹാരാഷ്‌ട്ര: കോണ്‍ഗ്രസ്‌ - എന്‍.സി.പി. പോര്‌ മുറുകുന്നു

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷവും എന്‍.സി.പിയുമായി സഖ്യമുണ്ടാക്കില്ലെന്നു കോണ്‍ഗ്രസ്‌. കോണ്‍ഗ്രസിലെ ആഭ്യന്തര സംഘര്‍ഷമാണു സഖ്യം തകരാന്‍ കാരണമായതെന്ന്‌ എന്‍.സി.പിയും തിരിച്ചടിച്ചു. ബി.ജെ.പിയില്‍നിന്നുള്ള ക്ഷണമാണു കോണ്‍ഗ്രസ്‌ ബന്ധം ഉപേക്ഷിക്കാന്‍ എന്‍.സി.പിയെ പ്രേരിപ്പിച്ചതെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ ആനന്ദ്‌ ശര്‍മ ആരോപിച്ചു. തെരഞ്ഞെടുപ്പിനുശേഷവും എന്‍.സി.പിയുമായി ചേരില്ല....

Read More

മോഡിയെ പരിഹസിച്ച്‌ ഉദ്ധവ്‌

ന്യുഡല്‍ഹി: മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുന്നതിനെ പരിഹസിച്ച്‌ ശിവസേന തലവന്‍ ഉദ്ധവ്‌ താക്കറെ. എന്നാല്‍ എന്‍.ഡി.എ....

Read More

വിഴിഞ്ഞം: രൂപരേഖ കേരളം പരിഷ്‌കരിക്കും, മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിന്റെ ആവശ്യമനുസരിച്ച്‌ വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ (വി.ജി.എഫ്‌) മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നു കേന്ദ്രം വ്യക്‌തമാക്കിയതോടെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ രൂപരേഖ സംസ്‌ഥാന സര്‍ക്കാര്‍ പരിഷ്‌കരിക്കും. കേന്ദ്ര ധനകാര്യ സെക്രട്ടറി അരവിന്ദ്‌ മായാറാം, സംസ്‌ഥാന ചീഫ്‌ സെക്രട്ടറി ഇ.കെ....

Read More

സമാധാനം കാത്ത്‌ പ്രവര്‍ത്തകര്‍; തമിഴ്‌നാട്ടില്‍ പ്രതിഷേധ പരമ്പര

ചെന്നൈ: ജയലളിതയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്‌ വീണ്ടും മാറ്റിയതോടെ എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്‌തമാക്കി. കര്‍ണാടക ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കേസില്‍ വാദം കേള്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടതോടെ ഉയര്‍ന്ന പ്രതീക്ഷയാണ്‌ കേസ്‌ മാറ്റിവച്ചതോടെ ഇല്ലാതായത്‌. രാവിലെ ഒന്‍പതിന്‌ ചെന്നൈയില്‍ എ.ഐ.എ.ഡി.എം.കെ....

Read More

മംഗള്‍യാനില്‍നിന്ന്‌ ചൊവ്വയിലെ പൊടിക്കാറ്റിന്റെ ദൃശ്യം

ബംഗളുരു: മംഗള്‍യാന്‍ പേടകത്തില്‍നിന്നു ലഭിച്ച ചൊവ്വയിലെ പൊടിക്കാറ്റിന്റെ ചിത്രം ഐ.എസ്‌.ആര്‍.ഒ. പുറത്തുവിട്ടു. ചൊവ്വയുടെ ഗ്രഹോപരിതലത്തില്‍നിന്ന്‌ 74,500 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണു ചിത്രം പകര്‍ത്തിയത്‌. മംഗള്‍യാനിലെ ഉപകരണങ്ങളെല്ലാം മികച്ചനിലയിലാണെന്ന്‌ ഐ.എസ്‌.ആര്‍.ഒ. അറിയിച്ചു. ചൊവ്വയുടെ ഉത്തരാര്‍ധഗോളത്തിലെ പൊടിക്കാറ്റ്‌ മംഗള്‍യാന്‍ പകര്‍ത്തിയത്‌....

Read More
Back to Top