Main Home | Feedback | Contact Mangalam

Editorial

ഇനി കളിയാരവങ്ങള്‍ മാത്രം കേള്‍ക്കട്ടെ

രാജ്യത്തെ മുഴുവന്‍ കായികപ്രേമികളുടെയും കണ്ണുകള്‍ ഇനി കേരളമണ്ണില്‍. 35-ാം ദേശീയ ഗെയിംസിന്റെ കളിത്തട്ട്‌ ഇന്ന്‌ ഉണരുന്നു. നമുക്കിത്‌ രാജ്യത്തിന്റെ കായികയശസ്‌ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരം കൂടിയാണ്‌. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഏഴു ജില്ലകളിലായി 29 വേദികളില്‍ അടുത്ത മാസം 14 വരെ 12,000 താരങ്ങള്‍ 33 ഇനങ്ങളില്‍ മാറ്റുരയ്‌ക്കും....

Read More

അധികാരത്തണലില്‍ ഭരണഘടനയോടു വെല്ലുവിളി

ഭരണഘടനയുടെ ആമുഖത്തിലെ മതേതരത്വവും സോഷ്യലിസവുമൊക്കെ കണ്ട്‌ വിറളിപൂണ്ടവരുടെ ജല്‍പനങ്ങള്‍ക്കു പുല്‍ക്കൊടിയുടെ പോലും വിലകല്‍പിക്കാന്‍ അഭിമാനബോധമുള്ള ഭാരതീയര്‍ക്കാകില്ല. ഇന്ത്യന്‍ ഭരണഘടനയുടെ നിലനില്‍പുപോലും അതിന്റെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള മതേതരത്വം തന്നെയാണ്‌. രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്ന നമ്മുടെ ഭരണഘടനയുടെ നട്ടെല്ലാണ്‌ മതേതരത്വം....

Read More

ഒബാമയുടെ നിരീക്ഷണവും ഘര്‍വാപസിയും

മതസ്വാതന്ത്ര്യം പ്രധാനവും മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ രാജ്യപുരോഗതിക്കു വിഘാതവുമാണെന്ന യു.എസ്‌. പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയുടെ നിരീക്ഷണം സ്വാഗതാര്‍ഹമാണ്‌. പ്രത്യേകിച്ച്‌ ഘര്‍വാപസിപോലുള്ള അനാവശ്യ മതപരിവര്‍ത്തനങ്ങളും നേതാക്കന്‍മാരുടെ വര്‍ഗീയവിദ്വേഷം കലര്‍ന്ന പ്രസംഗങ്ങളും പ്രവൃത്തികളും അരങ്ങുവാഴുന്ന ഈ വേളയില്‍....

Read More

അമേരിക്കയോട്‌ അടുക്കുന്നു; ചൈന അകലുന്നു?

അമേരിക്കന്‍ പ്രസിഡന്റ ബരാക്‌ ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം എല്ലാ അര്‍ഥത്തിലും ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമായിരുന്നു. സന്ദര്‍ശനം ആര്‍ക്കാണ്‌ ഏറ്റവുമധികം പ്രയോജനപ്പെടുക എന്നതു തന്നെയാകും ഏവരും ഉറ്റുനോക്കുന്നത്‌....

Read More

ജനപ്രതിനിധികള്‍ കടമ മറക്കുമ്പോള്‍

തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക്‌ ആത്യന്തികമായ കടപ്പാടു നാടിനോടും അവരെ തെരഞ്ഞെടുത്ത ജനങ്ങളോടുമാണ്‌. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു പദ്ധതി അവലോകനയോഗത്തില്‍ ഗവ. സെക്രട്ടറിമാര്‍ക്കു മുന്നില്‍ ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷണ്‍ നടത്തിയ വെളിപ്പെടുത്തല്‍ നമ്മുടെ ജനപ്രതിനിധികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്‌....

Read More

കോഴപ്പണക്കിലുക്കത്തില്‍നിന്ന്‌ ക്രിക്കറ്റിനെ രക്ഷിക്കണം

വാതുവയ്‌പും ഒത്തുകളിയും കോഴയുമൊക്കെ എന്നവിധത്തിലേക്ക്‌ ക്രിക്കറ്റ്‌ അധഃപതിച്ചു കഴിഞ്ഞുവെന്ന്‌ ഏറെനാളായി കേള്‍ക്കുകയാണ്‌....

Read More

യാത്രകള്‍ അതിസാഹസമാകുമ്പോള്‍

പുത്തന്‍ വിനോദസഞ്ചാര പഥങ്ങള്‍ തേടിയുള്ള യാത്രകളാണു സഞ്ചാരികളുടെ ഹരം. കണ്ടുപഴകിയതോ പതിവു സഞ്ചാരകേന്ദ്രങ്ങളോ വിട്ട്‌ അവര്‍ പുതിയ ഇടങ്ങളിലേക്കു നടന്നുകയറും. ഈ യാത്രകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളേക്കാള്‍ അതിലെ സാഹസികതയെയാണ്‌ അവര്‍ പ്രണയിക്കുന്നത്‌....

Read More

മീന്‍പിടിത്തക്കാരെ മറന്ന മീനാകുമാരി കമ്മിറ്റി

മത്സ്യബന്ധനമേഖലയെ വിവാദ വലയില്‍ കുരുക്കിയ ഡോ. ബി. മീനാകുമാരി കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം പ്രതിഷേധത്തിന്റെ വന്‍ അലയൊലികള്‍ സൃഷ്‌ടിച്ചിരിക്കുകയാണ്‌. നമ്മുടെ സ്വന്തം കടല്‍മേഖലയില്‍ കടന്നുവന്നു വിദേശകപ്പലുകള്‍ക്കു യഥേഷ്‌ടം മീന്‍പിടിച്ചുകൊണ്ടുപോകാന്‍ കഴിയുമെന്നതാണു ശിപാര്‍ശകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌....

Read More

സാമ്പത്തിക അസമത്വം: നയരൂപീകരണം വേണം

ധനികര്‍ കൂടുതല്‍ ധനികരാകുകയും ദരിദ്രര്‍ വീണ്ടും ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരികയും ചെയ്യുന്ന ഭീതിദമായ അസമത്വം നിലനില്‍ക്കുന്ന സാമൂഹിക പശ്‌ചാത്തലത്തിലാണു നാമോരോരുത്തരും കഴിയുന്നത്‌. പട്ടിണിയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യാനുള്ള ദൗത്യം സര്‍ക്കാരുകള്‍ മറക്കുമ്പോഴാണ്‌ ഇത്തരം അസന്തുലിത സാമ്പത്തികസ്‌ഥിതി രൂപപ്പെടുന്നത്‌....

Read More

ധൂര്‍ത്തിന്റെ ഇരകള്‍

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ പൊടിച്ച സംഖ്യയുടെ കണക്കുകണ്ടാല്‍ സാധാരണജനത്തിന്റെ കണ്ണുതള്ളിപ്പോകും. ബി.ജെ.പിയാണ്‌ ഇതില്‍ മുന്നിലെങ്കില്‍ കോണ്‍ഗ്രസിനു സ്‌ഥാനം തൊട്ടടുത്തുണ്ട്‌. 700 കോടിരൂപയാണ്‌ ബി.ജെ.പി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു ചെലവഴിച്ചത്‌. അഞ്ഞൂറുകോടിയോളം ചെലവാക്കി കോണ്‍ഗ്രസും ഒട്ടും മോശമാക്കിയില്ല....

Read More
Back to Top