Main Home | Feedback | Contact Mangalam

Crime

ഓട്ടോക്കാരെയും പോലീസിനെയും മര്‍ദിച്ചു: കുപ്രസിദ്ധ ഗുണ്ട കടവി രഞ്‌ജിത്ത്‌ അറസ്‌റ്റില്‍

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടാനേതാവ്‌ കടവി രഞ്‌ജിത്തിനെ നെടുപുഴ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കൂര്‍ക്കഞ്ചേരി സ്‌റ്റാന്‍ഡിലെ രണ്ട്‌ ഓട്ടോ ഡ്രൈവര്‍മാരെ കൈയേറ്റം ചെയ്‌തതിനും പോലീസിനെ ആക്രമിച്ചതിനുമാണ്‌ അറസ്‌റ്റ്. ഇന്നലെ വൈകിട്ട്‌ ആറുമണിക്ക്‌ കൂര്‍ക്കഞ്ചേരി സെന്ററിലാണ്‌ സംഭവം....

Read More

മൈസൂരില്‍ നിന്നു ബസില്‍ കടത്തിയ പാന്‍മസാലകള്‍ മുത്തങ്ങയില്‍ പിടികൂടി

ബത്തേരി: മൈസൂരില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ ബസില്‍ കടത്തുകയായിരുന്ന പാന്‍മസാലകള്‍ മുത്തങ്ങയില്‍ പിടികൂടി. മുത്തങ്ങയിലെ എക്‌സൈസ്‌ ചെക്ക്‌പോസ്‌റ്റിലെ വാഹന പരിശോധനയ്‌ക്കിടെ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസ്സില്‍ നിന്നും 1450 പാന്‍മസാല പാക്കറ്റുകളാണ്‌ കണ്ടെടുത്തത്‌....

Read More

വിദ്യാര്‍ഥിനിയെ അക്രമിച്ച അധ്യാപകന്‍ അറസ്‌റ്റില്‍

തിരൂര്‍: നാലാംക്ലാസ്‌ വിദ്യാര്‍ഥിനിയെ ലൈംഗികമായി അക്രമിച്ച കേസില്‍ അധ്യാപകനെ തിരൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. തിരൂര്‍ പൂഴിക്കുന്ന്‌ വി.വി.എല്‍.പി. സ്‌കൂളിലെ അധ്യാപകന്‍ പൂഴിക്കുന്ന്‌ സ്വദേശി അഷ്‌റഫാണു അറസ്‌റ്റിലായത്‌. തിരൂര്‍ റെയില്‍വേ സേ്‌റ്റഷനില്‍ വെച്ചാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌....

Read More

കളിപ്പാട്ടത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കളിപ്പാട്ടത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോയുടെ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി. കുട്ടികളുടെ കളിപ്പാട്ടമായ മോട്ടോര്‍ ബൈക്കിന്റെ സൈലന്‍സറിനകത്ത്‌ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഇരുപത്തി ഏഴര ലക്ഷംരൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകളാണു എയര്‍കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ പിടികൂടിയത്‌....

Read More

കഞ്ചാവ്‌ കൃഷി: ഒളിവിലായിരുന്ന പ്രതി മൂന്നുകൊല്ലം കഴിഞ്ഞ്‌ പിടിയില്‍

അടിമാലി: വീട്ടുവളപ്പില്‍ കഞ്ചാവ്‌ കൃഷി നടത്തിയ കേസില്‍ മൂന്നുവര്‍ഷമായി ഒളിവിലായിരുന്ന മധ്യവയസ്‌കന്‍ അറസ്‌റ്റില്‍. മറയൂര്‍ നാച്ചിവയല്‍ കുടിലിപറമ്പില്‍ ബാബു (49) ആണ്‌ നാര്‍കോട്ടിക്‌ സംഘത്തിന്റെ പിടിയിലായത്‌. 2011 ല്‍ ഇയാള്‍ വീടിനു സമീപത്ത്‌ കഞ്ചാവ്‌ ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നു. അനേ്വഷണത്തില്‍ ഇയാള്‍ പളനിക്കു സമീപം ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു....

Read More

യുവതിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട്‌ സ്വദേശിക്കു ജീവപര്യന്തം

മാവേലിക്കര: ബംഗളുരു സ്വദേശിനിയായ യുവതിയെ കല്ലുകൊണ്ട്‌ തലയ്‌ക്കിടിച്ചു കൊന്ന കേസില്‍ തമിഴ്‌നാട്‌ സ്വദേശിയായ യുവാവിനു ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. ബംഗളുരു നിലമംഗലം നിജകല കൊമ്പഹള്ളി ബെറ്റാഡ്‌ ഹൊസാത്തി 12-ല്‍ മഞ്‌ജു എന്ന യെല്ലമ്മ (31)യെ കൊലപ്പെടുത്തിയ കേസില്‍ വേളാങ്കണ്ണി പുത്തന്‍പുരയില്‍ സേവ്യറി(42)നെയാണു മാവേലിക്കര അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി (രണ്ട്‌) കെ.കെ. സുജാത ശിക്ഷിച്ചത്‌....

Read More

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകാന്‍ ക്വട്ടേഷന്‍ ആക്രമണം

കോഴിക്കോട്‌: നഗരമധ്യത്തില്‍ കമിതാക്കളെ അപായപ്പെടുത്താന്‍ ശ്രമം. കാമുകനെ വെട്ടിക്കൊലപ്പെടുത്താനും സഹോദരിയെ തിരികെ വീട്ടിലേക്കു കൊണ്ടുവരാനും യുവതിയുടെ സഹോദരന്റെ നേതൃത്വത്തിലാണു ഗുണ്ടാആക്രമണം നടന്നത്‌....

Read More

ചാരായം കടത്തുന്നതിനിടയില്‍ സീരിയല്‍നടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്‌റ്റില്‍

ഹരിപ്പാട്‌: ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 10 ലിറ്റര്‍ചാരായവുമായി സീരിയല്‍നടന്‍ അടക്കംരണ്ടുപേര്‍ അറസ്‌റ്റില്‍....

Read More

ട്രെയിനില്‍ സ്‌ത്രീയെ തീവച്ചുകൊന്ന പ്രതി പിടിയില്‍

തൃശൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ സ്‌ത്രീയെ തീവച്ചുകൊന്ന സംഭവത്തില്‍ പ്രതി പോലീസ്‌ പിടിയില്‍. തമിഴ്‌നാട്‌ തേനി കാമാക്ഷിപുരം സ്വദേശി സുരേഷ്‌ കണ്ണനാണു (24) വലയിലായത്‌. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നിനു തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ്‌ ഇയാള്‍ പിടിയിലായത്‌....

Read More

സ്‌പിരിറ്റ്‌ കടത്ത്‌: പ്രതിക്ക്‌ മൂന്നുവര്‍ഷം കഠിനതടവ്‌

തൊടുപുഴ: കാറില്‍ സ്‌പിരിറ്റ്‌ കടത്തിയ കേസില്‍ പ്രതിക്ക്‌ മൂന്നുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. തിരുവനന്തപുരം ചെറിയതുറ പുതുവല്‍ പുരയിടം ഷെരീഫി (42)നെയാണ്‌ ശിക്ഷിച്ചത്‌. 2010 ഫെബ്രുവരി 19 നാണ്‌ കേസിനാസ്‌പദമായ സംഭവം....

Read More
Back to Top