Main Home | Feedback | Contact Mangalam
Ads by Google

Others

നാഷണല്‍ കോണ്‍ഗ്രസ് ബ്രിഗേഡിന്റെ ഡല്‍ഹി ജനറല്‍ സെക്രട്ടറിയായി റജി.കെ.പൊന്നപ്പന്‍

ന്യൂഡല്‍ഹി : ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ കൗണ്‍സില്‍ മെമ്പറും നാഷണല്‍ കോണ്‍ഗ്രസ് ബ്രിഗേഡിന്റെ ഡല്‍ഹി ജനറല്‍ സെക്രട്ടറി(സോഷ്യല്‍ സെല്‍) യായി റജി.കെ.പൊന്നപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി ദ്വാരകാനിവാസിയായ ഇദ്ദേഹം ബിസിനസുകാരനും നിരവധി കലാ സാംസ്‌ക്കാരികസാമൂഹ്യരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിയുമാണ്....

Read More

ഭൂരഹിതര്‍ക്ക് ഡിസംബര്‍ 31ന് മുമ്പ് ഭൂമിയെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷിച്ച ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച സമയ പരിധിയായ ഡിസംബര്‍ 31 ന് മുമ്പ് ഭൂമി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കിയതായി വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ക്ലിഫ് ഹൗസില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്....

Read More

വിമാന നിരക്ക് വര്‍ദ്ധന: സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കേരളത്തിലെ ഓണാഘോത്തിന്റെയും ഗള്‍ഫിലെ സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞ് മടങ്ങുന്നതിന്റെയും തിരക്കേറിയ സന്ദര്‍ഭത്തില്‍ വിമാന നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു....

Read More

കാടിന്റെ മക്കള്‍ക്ക് തൃശ്ശൂര്‍ കൂട്ടായ്മയുടെ ഓണസമ്മാനം

തൃശൂര്‍ ജില്ല പ്രവാസി കൂട്ടായ്മ 24 ന് അടിമാലി വനമേഖലയിലെ ചാറ്റുപാറകുടി, തട്ടേകണ്ണന്‍ കുടി ആദിവാസി ഊരുകളില്‍ ഓണകിറ്റുവിതരണം നടത്തി. തൃശ്ശുര്‍ ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ ബെന്നി വെട്ടിയാടന്‍, മോഹനന്‍ ചേലക്കര, ഡെന്നി കെ.പി., ഗോപാലകൃഷ്ണന്‍, സോമന്‍ മരത്താക്കര ജോസഫ് മാള മുതലായവരാണ് ഈ ജീവകാരുണ്യപ്രവര്‍ത്തി ഏറ്റെടുത്ത് നടപ്പാക്കിയത്....

Read More

ഗുരുസ്‌നേഹത്തിന്റെ നിത്യസ്മരണകളുയര്‍ത്തി നവപൂജിതം സംഗമം

തിരുവനന്തപുരം: ഗുരുസ്‌നേഹത്തിന്റെ അനന്തസ്മൃതികള്‍ അലയടിച്ചപ്പോള്‍ ചരിത്രമുറങ്ങുന്ന ലെവി ഹാള്‍ ആത്മീയത നിര്‍വൃതിയിലായി. മാനവരാശിയുടെ നന്മയ്ക്കായി അവതരിച്ച നവജ്യോതിശ്രീ കരുണാകരഗുരു കാണിച്ചുതന്ന നവീന പാതയ്ക്കും ആശയങ്ങള്‍ക്കും കാലികപ്രസക്തി ഏറുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു നവപൂജിതം സംഗമം....

Read More

അറബിക് സര്‍വ്വകലാശാല ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ദുരുദ്ദേശപരം; ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: അറബിക് സര്‍വ്വകലാശാല സംബന്ധിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഫയലില്‍ എഴുതിയ കാര്യങ്ങള്‍ തീര്‍ത്തും ദുരുദ്ദേശപരവും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ഇടനല്‍കുന്നതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഭാഷ അടിസ്ഥാനപ്പെടുത്തി സര്‍വ്വകലാശാല ആരംഭിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ തന്നെ പദ്ധതിയാണ്. സംസ്‌കൃത, മലയാള സര്‍വ്വകലാശാലകള്‍ ഇതിനകം ആരംഭിക്കുകയും ചെയ്തു....

Read More

തപസ്യ രാമായണ പാരായണ മത്സരവും പ്രശ്‌നോത്തരിയില്‍ സംഘടിപ്പിക്കുന്നു

തപസ്യ രാമായണ പാരായണ മത്സരവും പുരാണ പ്രശ്‌നോത്തരിയും സംഘടിപ്പിക്കുന്നു. തപസ്യ കലാസാഹിത്യവേദിയും ഇളംകുളം ശ്രീ മഹാദേവ ക്ഷേത്ര ട്രസ്‌റ്റും സംയുക്‌തമായി കുട്ടികള്‍ക്കായി രാമായണ പാരായണ മത്സരവും (എഴുത്തച്‌ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌), പുരാണ പ്രശ്‌നോത്തരിയും (ക്വിസ്‌) സംഘടിപ്പിക്കുന്നു. യു.പി., ഹൈസ്‌ക്കൂള്‍, പ്ലസ്‌ ടൂ വിഭാഗം കുട്ടികള്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌....

Read More

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ തന്നെ നടത്തണം ഹമീദ് വാണിയമ്പലം

തിരുനന്തപുരം: നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങള്‍ പാലിക്കാതെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ പുതിയ നഗരസഭകളും പഞ്ചായത്തുകളും രൂപീകരിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് രണ്ട് സന്ദര്‍ഭങ്ങളിലായി വന്ന കേരള ഹൈക്കോടതി വിധിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്ക് ഏറ്റ പ്രഹരമാണ് കോടതി വിധി....

Read More

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു

തൃക്കാക്കര സെന്റ്‌ ജോസഫ്‌സ് ഇ.എം.എച്ച്‌. എസിലെ 1987-88 എസ്‌.എസ്‌.എല്‍.സി ബാച്ചിലെ സഹപാഠികള്‍ 2015 ആഗസ്‌റ്റ് മാസം ഒന്‍പതാം തീയതി കലൂര്‍-കതൃകടവ്‌ റോഡിലുള്ള ഹോട്ടല്‍ പാര്‍ക്ക്‌ സെന്‍ട്രലില്‍ ഒത്തു ചേരുന്നു. ഈ ബാച്ചിലെ എല്ലാ സഹപാഠികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന്‌ കോ-ഓഡിനേറ്റേര്‍മാരായ കോശി ജോണ്‍, അരുള്‍ വിശ്വനാഥ്‌ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു....

Read More

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കണ്‍വന്‍ഷനില്‍ കണ്ണുംനട്ട് കേരളം

തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാനത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും....

Read More

വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷിക സമ്മേളനം ചെന്നെയില്‍

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാം വാര്‍ഷിക സമ്മേളനം 25, 26 തീയതികളില്‍ ചെന്നൈ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ജന്മം കൊണ്ട സംഘടന ഇന്ന് അഞ്ചു ഭൂഖണ്ഡങ്ങളിലായി നാല്‍പ്പതിലേറെ രാജ്യങ്ങളില്‍ 53 പ്രൊവിന്‍സുകളായി പ്രവര്‍ത്തിക്കുന്നു....

Read More

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ 'ബൊക്കെ ഓഫ് ഇമോഷന്‍സ്' പ്രകാശനം ചെയ്തു

അബുദാബി: അമേരിക്കന്‍ മലയാളിയും പ്രശസ്ത സാഹിത്യകാരനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച 'ബൊക്കെ ഓഫ് ഇമോഷന്‍സ്' എന്ന പുസ്തകം അബുദാബിയില്‍ പ്രകാശനം ചെയ്തു....

Read More
Ads by Google
Ads by Google
Back to Top