Main Home | Feedback | Contact Mangalam

News

നാലുകുട്ടികള്‍ക്ക്‌ ജന്മം നല്‍കിയ മാതാവ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന്‌ കീഴടങ്ങി

ഫീനിക്‌സ് : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച നാലുമക്കളെ ഒരു നോക്ക്‌ കാണാനോ താലോലിക്കാനോ കഴിയാതെ മാതാവ്‌ മരണത്തിന്‌ കീഴടങ്ങി. ദാമ്പത്യ ജീവിതത്തിലെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ്‌ മുപ്പത്തിയാറുകാരിയായ എറിക്ക നാല്‌ മക്കള്‍ക്ക്‌ ജന്മമേകിയത്‌. ഏഴാം മാസം ജനിച്ച നാലു കുട്ടികളും പൂര്‍ണ്ണ ആരോഗ്യമുള്ളവരായിരുന്നു....

Read More

അംഗീകൃത കുടിയേറ്റക്കാര്‍ക്ക്‌ യു.എസില്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നല്‍കാന്‍ തീരുമാനം

അരിസോണ: മുപ്പത്‌ വയസ്സിന്‌ താഴെയുള്ള അംഗീകൃത കുടിയേറ്റകാര്‍ക്ക്‌ അമേരിക്കയില്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നല്‍കാന്‍ അരിസോണ സംസ്‌ഥാനം തീരുമാനിച്ചു. പതിനാറ്‌ വയസിന്‌ മുമ്പ്‌ അമേരിക്കയില്‍ കുടിയേറിയതും ഇപ്പോള്‍ മുപ്പത്‌ വയസ്‌ കഴിയാത്തവര്‍ക്കും ലൈസന്‍സിന്‌ അപേക്ഷിക്കാം. മുന്‍പ്‌ ഏകദേശം 20,000 ത്തോളം കുടിയേറ്റക്കാര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതിന്‌ അരിസോണ ഗവര്‍ണര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു....

Read More

ഓഹരി കച്ചവടം; ഇന്ത്യന്‍ വംശജന്‍ സ്വന്തമാക്കിയത്‌ 72 മില്യന്‍ ഡോളര്‍

ന്യൂയോര്‍ക്ക്‌: ഓഹരി കച്ചവടത്തിലൂടെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി സ്വന്തമാക്കിയത്‌ 72 മില്യന്‍ യു.എസ്‌ ഡോളര്‍. പതിനേഴുകാരനായ മുഹമ്മദ്‌ ഇസ്ലാമാണ്‌ ഓഹരി വിപണിയിലൂടെ സമ്പന്നനായത്‌. ഒമ്പതാം വയസുമുതല്‍ ഓഹരി കച്ചവടത്തില്‍ നിറ സാനിധ്യമായിരുന്നു മുഹമ്മദ്‌. പെന്നി സ്‌റ്റോക്കുകളാണ്‌ ഇയാള്‍ വാങ്ങിയിരുന്നത്‌....

Read More

യു.എസ്‌ സര്‍ജന്‍ ജനറലായി ഇന്ത്യന്‍ വംശജന്‌ നിയമനം

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയുടെ സര്‍ജന്‍ ജനറലായി ഇന്ത്യോ-അമേരിക്കന്‍ ഫിസിഷന്‍ ഡോ. വിവേക്‌ മൂര്‍ത്തി(37)യെ തിരഞ്ഞെടുത്തു. അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയാണ്‌ മൂര്‍ത്തിയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയുമാണ്‌ വിവേക്‌ മൂര്‍ത്തി. തീരുമാനത്തെ 51 പേര്‍ അനുകൂലിച്ചപ്പോള്‍ 43 പേര്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചു....

Read More

താങ്ക്‌സ് ഗിവിങ്‌ ടവറിന്‌ തീപിടിച്ച്‌ മൂന്നുപേര്‍ മരിച്ചു

ഡാളസ്‌ : ഡാളസ്‌ ഡൗണ്‍ ടൗണിലുള്ള താങ്ക്‌സ് ഗിവിങ്‌ ടവറിന്‌ തീപിടിച്ച്‌ മൂന്ന്‌ നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു. ബേസ്‌മെന്റില്‍ ജോലി ചെയ്‌തുകൊണ്ടിരുന്നവരാണ്‌ മരിച്ചത്‌. രാവിലെ പത്തുമണിയോടെ കെട്ടിടത്തിന്‌ താഴെ തെര്‍മല്‍ സ്‌റ്റേജ്‌ ടാങ്കിന്‌ സമീപത്തു നിന്നാണ്‌ കനത്ത പുക ഉയര്‍ന്നു തുടങ്ങിയത്‌....

Read More

നാലു വയസ്സുകാരന്റെ മൃതദേഹം വാഷിങ്‌മെഷീനില്‍; പിതാവ് അറസ്റ്റില്‍

ടെക്‌സസ് : നാലുവയസ്സുകാരന്റെ മൃതദേഹം വാഷിങ്‌മെഷീനില്‍ നിന്നും കണ്ടെടുത്ത സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. മകന്‍ അബോധാവസ്ഥയിലാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കണ്ടത് വാഷിങ്‌മെഷീന് ഉള്ളില്‍ പെട്ട് ഗുരുതരമായി പരുക്കേറ്റ നിലയിലുള്ള കുട്ടിയെയാണ്. ഗാര്‍ലന്റ് പോലീസ് ഉദ്യോഗസ്ഥര്‍ വാഷിങ്‌മെഷീനില്‍ നിന്നും കുട്ടിയെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു....

Read More

പെണ്‍മക്കളെ കൊന്ന പിതാവിന്റെ തലയ്‌ക്ക് 1,00.000 ഡോളര്‍ ഇനാം

ടെക്‌സാസ്‌: പെണ്‍മക്കളെ വെടിവെച്ചുകൊന്ന പിതാവ്‌ യാസ്സര്‍ അബ്‌ദുള്ള സെത്‌ദിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ എഫ്‌ബിഐ 1,00,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടെക്‌സാസിലെ ഇവിര്‍വിങ്ങില്‍ 2008 ജനുവരി ഒന്നിനാണ്‌ കേസിന്‌ ആസ്‌പതമായ സംഭവം. അന്യമതസ്‌ഥരുടെ കൂടെ ഡേറ്റിംഗ്‌ നടത്തിയതാണ്‌ ആമിന(18), സാറ(17) എന്നീ മുസ്ലിം പെണ്‍കുട്ടികളെ വെടിവെച്ചുകൊല്ലാന്‍ ടാക്‌സി ഡ്രൈവറായ പിതാവിനെ പ്രേരിപ്പിച്ചത്‌....

Read More

ടെക്‌സസ്‌ വിദ്യാഭ്യാസ സിലബസില്‍ ഇനി ഹിന്ദുയിസവും

വാഷിംഗ്‌ടണ്‍ ഡിസി: അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ ടെക്‌സസ്‌ വിദ്യാഭ്യാസ സിലബസില്‍ ഹിന്ദുയിസവും ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ടെക്‌സസ്‌ സ്‌റ്റേറ്റ്‌ ബോര്‍ഡ്‌ ഓഫ്‌ എഡ്യൂക്കേഷന്റെ അംഗീകാരത്തോടെയാണ്‌ ഹിന്ദുയിസത്തെ കുറിച്ചുള്ള അടിസ്‌ഥാന വിവരങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌....

Read More

അമേരിക്കയിലെ ആദ്യ കരള്‍ മാറ്റ ശസ്‌ത്രക്രിയയ്‌ക്ക് 25 വര്‍ഷം

മേരിലാന്റ്‌: അമേരിക്കയില്‍ നടന്ന ആദ്യ കരള്‍ മാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയ ആയ രോഗി 25 വര്‍ഷം പിന്നിടുന്നു. 25 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ താങ്ക്‌സ് ഗിവിങ്‌ ഡേയില്‍ ആയിരുന്നു യൂണിവേഴ്‌സിറ്റി ഓഫ്‌ ചിക്കാഗോയിലെ ശസ്‌ത്രക്രിയാ വിഭാഗം വിജയകരമായ കര്‍മ്മം നടത്തിയത്‌....

Read More

കണ്ണിന്‌ കൗതുകമുയര്‍ത്തി താങ്ക്‌സ് ഗിവിങ്‌ റാലി

ഫൂസ്‌റ്റണ്‍: ജനലക്ഷങ്ങള്‍ക്ക്‌ ആവേശം പകര്‍ന്ന്‌ അറുപത്തി അഞ്ചാമത്‌ താങ്ക്‌സ് ഗിവിങ്‌ റാലി ഫൂസ്‌റ്റണില്‍ വര്‍ണാഭമായി അവസാനിച്ചു. തണുത്ത കാറ്റിനെ വകവെയ്‌ക്കാതെ രാവിലെ എട്ടുമണിയോടെ ആരംഭിച്ച റാലിയില്‍ 250,000 പേര്‍ പങ്കെടുത്തതായാണ്‌ കണക്കുകള്‍. റാലി കാണാന്‍ ജനങ്ങള്‍ ടൗണിനു ഇരുവശവും നിരന്നത്‌ കൗതുകം ഉണര്‍ത്തുന്ന കാഴ്‌ച്ചയായി. ബില്‍ ക്ലീന്‍, ഡോ....

Read More
Back to Top
session_write_close(); mysql_close();