Main Home | Feedback | Contact Mangalam

Gulf

ഉയര്‍പ്പിന്റെ ശുശ്രൂഷകള്‍ക്ക് ഡോ. മാര്‍ തെവോദോറോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു

കുവൈത്ത്: കുരിശു മരണം വരിച്ച ദൈവപുത്രനായ ക്രിസ്തു മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ദിവ്യസ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക ഉയര്‍പ്പ് പെരുന്നാള്‍ ആഘോഷിച്ചു. ഉയര്‍പ്പിന്റെ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കൊട്ടാരക്കര - പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തെവോദോറോസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവകവികാരി ഫാ....

Read More

ദമാമില്‍ പുലരി കലാകായിക സാംസ്‌കാരിക വേദിയുടെ ഉദയം

ദമാം: കേരള മണ്ണിന്റെ പഴമയും സംസ്‌കാരവും ഉള്‍ക്കൊണ്ട് പ്രവാസി സമൂഹത്തിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കലാകായിക രംഗങ്ങളില്‍ വേണ്ട പ്രോത്സാഹനം നല്കുക എന്ന ലക്ഷ്യത്തോടെ ദമാം ആസ്ഥാനമാക്കി പുലരി കലാകായിക സാംസ്‌കാരിക വേദി രൂപീകൃമായി. അബ്ദുള്ള ഫൗഅദ് കോമ്പൗണ്ടില്‍ നടന്നു....

Read More

അണ്ടര്‍ 15 മത്സരം: എപ്‌സാക് വിജയികളായി

ദമാം: അല്‍ കോബാര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചുവന്ന എ.ബി.സി കാര്‍ഗോ സെവന്‍സ് ഫുട്‌ബോള്‍ മേളയുടെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അണ്ടര്‍ 15 പ്രദര്‍ശന മത്സരത്തില്‍ എപ്‌സാക് ദമാം വിജയികളായി. കളിയുടെ ആദ്യ പകുതിയില്‍ അസീം ജുബൈല്‍ എഫ്.സിക്കെതിരെ ആദ്യ ഗോള്‍ നേടി....

Read More

റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പരിസ്ഥിതി പുരസ്‌കാരം ഹരിഷ് വാസുദേവന്

റിയാദ്: പരിസ്ഥിതി ആക്റ്റിവിസ്റ്റ് , ഗ്രീന്‍ അഭിഭാഷകന്‍ എന്നീ നിലകളില്‍ കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രീയാത്മകവും ശ്‌ളാഘനീയവുമായ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന ഹരിഷ് വാസുദേവന് പ്രഥമ 'റിഫ പരിസ്ഥിതി പുരസ്‌കാരം 2014' നല്കാന്‍ റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ തീരുമാനിച്ചു. 50001 ഇന്ത്യന്‍ രൂപയും, ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്....

Read More

സൗദിയില്‍ നിന്നും കോഴിക്കോട്ടെത്താന്‍ വീല്‍ചെയര്‍ യാത്രികന്‍ സഹായിയെ തേടുന്നു

ദമ്മാം: എ.സി നന്നാക്കുന്നതിനടെ ജോലി സ്ഥലത്തുനിന്നും താഴേക്ക് വീണ് ചികിത്സയില്‍ കഴിയുന്ന വടകര സ്വദേശി ബാബു തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകാന്‍ സഹായിയെ തേടുന്നു....

Read More

വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ദു:ഖ വെള്ളി ശുശ്രൂഷകള്‍

ദോഹ: മനുഷ്യ വര്‍ഗ്ഗത്തിന്റെ പാപമോചനത്തിനായി ക്രൂശിതനായ യേശുക്രിസ്തുവിന്റെ സ്മരണയില്‍ ക്രൈസ്തവ ലോകം ദു:ഖ വെള്ളി ആചരിച്ചു. ഖത്തറിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ദു:ഖ വെള്ളി ശുശ്രൂഷകള്‍ നടന്നു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനു വിശ്വാസികളാണ് അബു ഹമൂറിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ദു:ഖ വെള്ളി പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നത്. സെന്റ്....

Read More

സാം പൈനുംമൂടിന്റെ സഹോദരന്‍ ദാനിയല്‍ ജോണ്‍ നിര്യാതനായി

കുവൈത്ത് സിറ്റി: സാമൂഹിക - സാംസ്കാരിക രംഗത്തും കലയുടെ സജീവ പ്രവര്‍ത്തകനുമായ സാം പൈനുംമൂടിന്റെ സഹോദരന്‍ മാവേലിക്കര പൈനുംമൂട്ടില്‍ ദാനിയല്‍ ജോണ്‍ (72) എറണാകുളം കളമശ്ശേരിയില്‍ നിര്യാതനായി. പരേതയായ കുഞ്ഞൂഞ്ഞമ്മ ജോണ്‍ ആണ് ഭാര്യ. മക്കള്‍ ജിജു ജോണ്‍ , അരുണ്‍ ജോണ്‍ (സ്വിറ്റ്സര്‍ലന്‍റ്)....

Read More

നഷ്ടപ്പെട്ടു

ദോഹ: അബ്ദുള്‍ റൗഫ് വടക്കേടത്ത് എന്നയാളുടെ ഒറിജിനല്‍ QID (28735600826), ഡ്രൈവിംഗ് ലൈസന്‍സ്, ഫെഡറല്‍ ബാങ്ക് എ.ടി.എം എന്നിവ അടങ്ങിയ പേഴ്‌സ് ദോഹ പരിസരത്ത് നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവര്‍ ബന്ധപ്പെടുക: 66128090, 55487003, 33631728. അബ്ദുള്‍ ഖാദര്‍ കക്കുളത്ത് ...

Read More

'അക്ഷര പ്രവാസം 2014' രജിസ്‌ട്രേഷന്‍

ദോഹ: ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ ദോഹയും കേരള സാഹിത്യ അക്കാദമിയും ചേര്‍ന്ന് 'അക്ഷര പ്രവാസം 2014' എന്ന തലക്കെട്ടില്‍ ദോഹയില്‍ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ക്യാമ്പിനുള്ള രജിസ്‌ട്രേഷന്‍ (21 തിങ്കളാഴ്ച) അവസാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അവരുടെ ഏതെങ്കിലും ഒരു മൗലിക രചന (നേരെത്തെ എഴുതിയതാവാം) ഏപ്രില്‍ 21 നു മുമ്പ് അയച്ചു രജിസ്റ്റര്‍ ചെയ്യുക....

Read More

കള്‍ചറല്‍ ഫോറം; പ്രഖ്യാപന സമ്മേളനം മെയ് 2ന്

ദോഹ: ഖത്തറിന്റെ മണ്ണില്‍ പ്രവാസി മലയാളികളുടെ പുതിയ സേവന സാസ്‌കാരിക കൂട്ടായ്മയായി 'കള്‍ചറല്‍ ഫോറം' പിറവിയെടുക്കുന്നു. മെയ് രണ്ടിന് പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയും ഭാരവാഹികളും ഔദ്യോഗികമായി സ്ഥാനമേല്‍ക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു....

Read More
Back to Top