Main Home | Feedback | Contact Mangalam

Europe

ലോകത്തിലെ ഏറ്റവും വേഗം കൂടിയ യാത്രാ വിമാനം വരുന്നു

ഫ്രാങ്ക്‌ഫര്‍ട്ട്‌: ശബ്‌ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കാവുന്ന വിമാനം ബ്രിട്ടീഷ്‌ കമ്പനിയായ റിയാക്‌ ഷന്‍ എന്‍ജിന്‍ ലിമിറ്റഡ്‌ വികസിപ്പിക്കുന്നു. നാലു മണിക്കൂര്‍ സമയം കൊണ്ട്‌ ഭൂമിയില്‍ എവിടെയും എത്താന്‍ കഴിയുന്ന തരത്തിലാണ്‌ ഈ വിമാന വികസനം....

Read More

ജര്‍മനിയിലെ ഇലക്‌ട്രിക്‌ കാറുകളുടെ രജിസ്‌ട്രേഷനില്‍ വന്‍ വര്‍ദ്ധനവ്‌

ബര്‍ലിന്‍: ജര്‍മനിയില്‍ 2005 മുതല്‍ 2014 നവംബര്‍ 30 വരെ സമയത്ത്‌ ഇലക്‌ട്രിക്‌ കാറുകളുടെ രജിസ്‌ട്രേഷനില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടായതായി ജര്‍മന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ പുറത്ത്‌ വിട്ട കണക്കുകള്‍ കാണിക്കുന്നു. ഈ വര്‍ഷം 2014 നവംബര്‍ 30 വരെ 6888 ഇലക്‌ട്രിക്‌ കാറുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌....

Read More

ബ്രിട്ടനില്‍ വനിതാ ബിഷപ്പിനെ വാഴിയ്‌ക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ആംഗ്‌ളിക്കന്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ബിഷപ്പിനെ വാഴിയ്‌ക്കുന്നു. സേ്‌റ്റാക്‌പോര്‍ട്ടില്‍ നിന്നുള്ള നാല്‍പ്പത്തിയെട്ടുകാരി ലിബി ലാനെയാണ്‌ വനിതാ ബിഷപ്പായി ചെസ്‌റ്റര്‍ രൂപതയില്‍ അധികാരമേല്‍ക്കുന്നത്‌. ചെസ്‌റ്റര്‍ രൂപതയിലെ ഹെയില്‍ സെന്റ്‌ പീറ്റേഴ്‌സ്, ആഷ്‌ലി സെന്റ്‌ എലിസബെത്ത്‌ എന്നീ പള്ളികളില്‍ 2007 മുതല്‍ വികാരിയാണ്‌ ഇവര്‍....

Read More

കള്ളപ്പണം: ഇന്ത്യയ്‌ക്ക് മൂന്നാം സ്‌ഥാനം

ബര്‍ലിന്‍: കള്ളപ്പണം നിക്ഷേപിയ്‌ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്‌ക്ക് മൂന്നാം സ്‌ഥാനം. പട്ടികയില്‍ ചൈനയ്‌ക്കാണ്‌ ഒന്നാം സ്‌ഥാനം. രണ്ടാം സ്‌ഥാനം റഷ്യയും കരസ്‌ഥമാക്കി....

Read More

സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്താരാഷ്ര്‌ട കായിക സംഘടനകള്‍ക്കു മേല്‍ നിരീക്ഷണം ശക്‌തമാക്കുന്നു

ബര്‍ലിന്‍: സ്വിറ്റ്‌സര്‍ലന്‍ഡ്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള കായിക സംഘടനകള്‍ക്കു മേലുള്ള നിരീക്ഷണം ശക്‌തിപ്പെടുത്താന്‍ സ്വിസ്‌ പാര്‍ലമെന്റ്‌ തീരുമാനിച്ചു. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണം വ്യാപകമാകുന്ന സാഹചര്യത്തിലാണിത്‌. ഫുട്‌ബോള്‍ സംഘടനയായ ഫിഫ അടക്കം അറുപതോളം അന്താരാഷ്ര്‌ട കായിക സംഘടനകളുടെ ആസ്‌ഥാനം സ്വിറ്റ്‌സര്‍ലന്‍ഡാണ്‌....

Read More

ജര്‍മ്മനി വന്‍ ഇസ്ലാം വിരുദ്ധ പ്രക്ഷോഭ പ്രതിസന്ധിയില്‍

ബര്‍ലിന്‍: ഇസ്ലാംവത്‌ക്കരണത്തിനെതിരെ ജര്‍മനിയിലെ പ്രതിഷേധ സമരങ്ങള്‍ ശക്‌തമാകുന്നു. ജര്‍മനിയില്‍ അഭയാര്‍ത്ഥികളായി എത്തിയവര്‍ ശരിയത്ത്‌ നിയമങ്ങള്‍ നടപ്പിലാക്കുകയാണെന്ന്‌ ആരോപിച്ച്‌ ആയിരക്കണക്കിന്‌ ജര്‍മന്‍കാരാണ്‌ പ്രതിഷേധവുമായി വിവിധ നഗരങ്ങളില്‍ രംഗത്തിറങ്ങിയിരിക്കുന്നത്‌....

Read More

തൊഴില്‍ നയ പരിഷ്‌കരണത്തിനെതിരേ ഇറ്റലിയില്‍ സമരം

റോം: ഇറ്റലിയിലെ തൊഴില്‍ വിപണിയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇറ്റലിയില്‍ ട്രേഡ്‌ യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ സമരം നടത്തി. ആശുപത്രികളും പൊതു ഗതാഗത സംവിധാനങ്ങളും സ്‌കൂളുകളും പ്രവര്‍ത്തിച്ചില്ല. മിലാന്‍, ടൂറിന്‍ തുടങ്ങിയ നഗരങ്ങളില്‍ ചിലയിടത്ത്‌ സമരക്കാരും പോലീസും ഏറ്റുമുട്ടി. എല്ലാ പ്രധാന നഗരങ്ങളിലും റാലികള്‍ സംഘടിപ്പിക്കപ്പെട്ടു....

Read More

ജര്‍മന്‍ ടോള്‍ പ്ലാന്‍ നടപ്പാക്കാന്‍ സാധിക്കുകയില്ലെന്ന്‌ യൂറോപ്യന്‍ കമ്മീഷന്‍

ഫ്രാങ്ക്‌ഫര്‍ട്ട്‌: ജര്‍മന്‍ ഗവര്‍മെന്റ്‌ പ്ലാന്‍ ചെയ്‌ത റോഡ്‌-ഹൈവേ ടോള്‍ നടപ്പാക്കാന്‍ സാധിക്കുകയില്ലെന്ന്‌ യൂാേപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ വിയോലെറ്റാ ബള്‍ക്ക്‌ ജര്‍മന്‍ ഗതാഗത വകുപ്പ്‌ മന്ത്രി അലക്‌സാണ്ടര്‍ ഡോബ്രിന്‍ഡിനെ അറിയിച്ചു....

Read More

മലയാളം മിഷന്‍ യു.കെ ആലോചനാ യോഗം മാറ്റിവച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ പദ്ധതി യു.കെയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് 2014 ഡിസംബര്‍ 20ന് ലെസ്റ്ററില്‍ കൂടുന്നതിനായി തീരുമാനിച്ചിരുന്ന ആലോചനാ യോഗം മലയാളം മിഷന്‍ ഔദ്യോഗിക ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേരുന്നതിനായി മറ്റൊരവസരത്തിലേയ്ക്ക് മാറ്റിവെച്ചു....

Read More

ഫോട്ടോ ഷൂട്ടില്‍ രാജതിളക്കവുമായി കുമാരന്‍ ജോര്‍ജ്‌

ലണ്ടന്‍: കുരുന്നു പ്രായത്തിലെ ഫോട്ടോകള്‍ എടുക്കാനും, കൈമാറാനും, മറ്റുള്ളവരുമായി പങ്കുവെയ്‌ക്കാനും, അതാസ്വദിയ്‌ക്കാനും ഏതു മാതാപിതാക്കളാണ്‌ ഇഷ്‌ടപ്പെടാത്തത്‌. എന്നാല്‍ അത്‌ രാജപിറവിയുടെ കാര്യത്തിലാവുമ്പോള്‍ ലോകം മുഴുവനായി ഏറ്റെടുക്കുമെന്നു തീര്‍ച്ച....

Read More
Back to Top