Main Home | Feedback | Contact Mangalam

America

രാജന്‍ നടരാജന്‍ മേരിലാന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിഷണര്‍

മേരിലാന്റ് : രാജന്‍ നടരാജന്‍ (55) മേരിലാന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിഷണറായി ചുമതലമയേറ്റു. 2015 ജനുവരി മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം. പബ്ലിക്ക്-പ്രൈവറ്റ് ടെക്‌നോളജി സെക്ടറുകളില്‍ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള രാജന്‍ മേരിലാന്റ് സംസ്ഥാന പോളിസി ആന്റ് എക്‌സ്‌ടേണല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു....

Read More

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ന്യൂയോര്‍ക്ക് : ജനുവരി 16 വെള്ളിയാഴ്ച്ച വൈകിട്ട് ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസ്സില്‍ നടന്ന ചടങ്ങില്‍ മാര്‍ക്കിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പ്രസിഡന്റ് സണ്ണി കല്ലൂപ്പാറ ആമുഖ പ്രഭാഷണം നടത്തി. അദ്ദേഹത്തിനും ടീമിനും കഴിഞ്ഞ രണ്ടു വര്‍ഷമായി നല്‍കി വന്ന സഹകരണത്തിന് നന്ദി പറഞ്ഞുകൊണ്ടും പുതിയ ഭാരവാഹികള്‍ക്ക് സര്‍വ്വവിധ ഭാവുകങ്ങളും ആശംസിച്ചുകൊണ്ടും എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു....

Read More

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌) ഇന്ത്യയുടെ അറുപത്തിയാറാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷം ആഘോഷപൂര്‍വ്വം കൊണ്ടാടി. ജനുവരി 25-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ മാപ്പ്‌ ഐ.സി.സി സെന്ററില്‍ പ്രസിഡന്റ്‌ സാബു സ്‌കറിയയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കുമാരി ഇവാഞ്ചലിന്‍ ജോണ്‍ അമേരിക്കന്‍ ദേശീയ ഗാനവും, രാജേഷ്‌ ജോണ്‍ ഇന്ത്യന്‍ ദേശീയ ഗാവവും ആലപിച്ചു....

Read More

മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പായുടെ പ്രവര്‍ത്തനോദ്‌ഘാടനം പ്രൗഢഗംഭീരമായി

താമ്പാ: മലയാളി അസോസിയേഷന്‍ ഓഫ്‌ താമ്പായുടെ ഒന്നാം വാര്‍ഷികവും ജോമോന്‍ തെക്കെതൊട്ടിയിലിന്റെ നേതൃത്വത്തില്‍ ഉളള 2015 ലെ കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനോദ്‌ഘാടനവും സംയുക്‌തമായി താമ്പായിലുളള ക്‌നാനായ കാത്തലിക്‌ കമ്മ്യൂണിറ്റി ഹാളില്‍ ആഘോഷിച്ചു....

Read More

നൈനയ്‌ക്ക് പുതിയ സാരഥികള്‍ ; സാറാ ഗബ്രിയേല്‍ പ്രസിഡന്റ്‌

സാറാ ഗബ്രിയേല്‍ പ്രസിഡന്റായി നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നഴ്‌സസ്‌ ഒഫ്‌ അമേരിക്ക (നൈന) യുടെ പുതിയ ഭരണ സമിതി അധികാരമേറ്റു. എക്‌സിക്യുട്ടിവ്‌ വൈസ്‌ പ്രസിഡന്റായി ജാക്കി മൈക്കള്‍, വൈസ്‌ പ്രസിഡന്റായി ബീന വള്ളിക്കളം, സെക്രട്ടറിയായി മേരി ഏബ്രഹാം (ശാന്തി)ട്രഷററായി മറിയാമ്മ കോശി എന്നിവരാണു സ്‌ഥാനമേറ്റത്‌. അടിയന്തരമായി നടപ്പാക്കാനുള്ള പദ്ധതികള്‍ പ്രസിഡന്റ്‌ സാറാ ഗബ്രിയേല്‍ വിശദീകരിച്ചു....

Read More

അന്നമ്മ പൗലോസ് ചാറ്റനൂഗയില്‍ നിര്യാതയായി

ചാറ്റനൂഗ : വെണ്ണിക്കുളം മലയിൽ വരിക്കാനിക്കൽ പരേതനായ വർഗീസ്‌ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ്‌ (82) വാർധക്യസഹജമായ അസുഖം മൂലം ബുധനാഴ്ച വൈകിട്ട് 7.30 നു ചാറ്റനൂഗയിലുള്ള മകളുടെ ഭവനത്തിൽ നിര്യാതനായി....

Read More

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം അമേരിക്കന്‍ മാധ്യമങ്ങള്‍ അവഗണിച്ചു

ഇന്ത്യയുടെ അറുപത്തി ആറാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷണം സ്വീകരിച്ചു എത്തിചേര്‍ന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടേയും, പ്രഥമ വനിതാ മിഷേല്‍ ഒബാമയുടേയും മൂന്നുദിവസം നീണ്ടുനിന്ന പര്യടനത്തിന്റെ ഓരോ നിമിഷവും ഇന്ത്യന്‍ പത്രദൃശ്യ മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റിയപ്പോള്‍, അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ ഈ ചരിത്രസം...

Read More

ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്‌റ്റ് റീജിയന്‍, ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സ്‌കോക്കിയിലുള്ള ഗാന്ധി പാര്‍ക്കില്‍ വെച്ച്‌ ഇന്ത്യയുടെ അറുപത്തിയാറാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷം നടന്നു. ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ്‌ അഗസ്‌റ്റിന്‍ കരിംകുറ്റിയില്‍ രാഷ്‌ട്രപിതാവിനെ അനുസ്‌മരിച്ചു....

Read More

ഷാര്‍ലെറ്റ്‌സ് വില്‍ മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌- പുതുവത്സരാഘോഷം സംഘടിപ്പിച്ചു

വിര്‍ജീനിയ: ഷാര്‍ലെറ്റ്‌സ് വില്‍ മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌-പുതുവത്സരാഘോഷങ്ങള്‍ ജനുവരി 24-ന്‌ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഏകദേശം നൂറോളം പേര്‍ പങ്കെടുത്ത പരിപാടി വര്‍ണ്ണാഭമായ കലാപരിപാടികളാല്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ക്രിസ്‌തുമസ്‌ ഗാനങ്ങളോടൊപ്പം പഞ്ചാബി ഭംഗ്ര ഡാന്‍സ്‌ , കുട്ടികളുടെ ബോളിവുഡ്‌ ഡാന്‍സ്‌, സ്‌ത്രീകളുടെ കിച്ചന്‍ ഡാന്‍സ്‌ എന്നിവ പ്രത്യേകം കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു....

Read More

തങ്കമ്മ തര്യന്‍ നിര്യാതയായി

കൊല്ലം: കുണ്ടറ പെരുമ്പുഴ കെട്ടിടത്തില്‍ കുടുംബാംഗം പരേതനായ തര്യന്‍ മത്തായിയുടെ ഭാര്യ തങ്കമ്മ തര്യന്‍ (91) നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്‌ച മാതൃഇടവകയായ പെരുമ്പുഴ സെന്റ്‌ ജോണ്‍സ്‌ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ നടക്കും. പരേത പെരിനാട്‌ കുഴിഞ്ഞിഴികത്ത്‌ കുടുംബാംഗമാണ്‌....

Read More
Back to Top