Last Updated 8 min 21 sec ago
28
Thursday
August 2014

Mangalam Varika

പ്രേക്ഷക മനസ്സില്‍ എന്നും വില്ലന്‍

മെഗാഹിറ്റ്‌ സീരിയല്‍ പരസ്‌പരം അടക്കം ഒട്ടേറെ മികച്ച പരമ്പരകളിലുടെ സുപരിചിതനായ കോട്ടയം പ്രദീപ്‌ കുടുംബസമേതം. മെഗാഹിറ്റായ പരസ്‌പരം സീരിയലിലെ ഓരോ കഥാപാത്രവും പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതാകുന്നു. സീരിയലില്‍ കൃഷ്‌ണേട്ടനായി തകര്‍ത്തഭിനയിക്കുന്നത്‌ നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ കോട്ടയം പ്രദീപാണ്‌....

Read More

സംഗീതം വിലയിരുത്താനുള്ള കഴിവ്‌ റിമിടോമിക്കില്ല

റിമിടോമി നല്ല കലാകാരിയാണ്‌. ആള്‍ക്കാരെ കൈയിലെടുക്കാനറിയാം. എന്നുവച്ച്‌ സംഗീതത്തെ വിലയിരുത്താനുള്ള കഴിവൊന്നും അവര്‍ക്കില്ല. അതു ഞാന്‍ സമ്മതിച്ചുതരില്ല-രഞ്‌ജിനി ഹരിദാസ്‌ തന്റെ നിലപാടുകള്‍ വ്യക്‌തമാക്കുന്നു. ഒരുവര്‍ഷം മുമ്പുവരെ ഏതുചാനല്‍ തുറന്നാലും രഞ്‌ജിനി ഹരിദാസുണ്ടാവും. ഇംഗ്ലീഷ്‌ കലര്‍ന്ന മലയാളവുമായി ചടുലവേഗത്തില്‍ സംസാരിക്കുന്ന രഞ്‌ജിനിയെ ഇപ്പോള്‍ കാണാനേയില്ല....

Read More

കല്യാണി എന്റെ കണ്‍മണി

പരസ്‌പരം സീരിയലിലെ ദീപ്‌തിയായി തകര്‍പ്പന്‍ പ്രകടനം കാഴ്‌ച വയ്‌ക്കുന്ന ഗായത്രിയുടെ ജീവിതത്തിലെ അമ്മറോള്‍ എങ്ങനെ? ഞാന്‍ പത്രം ഓഫീസില്‍ ജോലി ചെയ്യുന്ന കാലം.ഓഫീസില്‍ നിന്നിറങ്ങുന്നതുവരെ മനസ്സിനൊരു വെമ്പലാണ്‌. കുഞ്ഞിനെ കാണാതെ അകന്നിരിക്കുന്ന ഏതൊരമ്മയുടെയും മനസ്സില്‍ ഉയരുന്ന ആന്തലാണത്‌. വീടിന്റെ മുറ്റത്തെത്തുമ്പോഴെ കാണാം വഴിക്കണ്ണുമായി കാത്തിരിക്കുന്ന പൊന്നോമനയെ....

Read More

നിങ്ങളുടെ ഭാവി സ്വയം നിര്‍ണ്ണയിക്കാം

സഹദേവവാക്യം അഥവാ 'തൊടുകുറിശാസ്‌ത്രം' നമ്മുടെ ഭൂതം, ഭാവി എന്നിവ അറിയുവാന്‍ ഏറ്റവും ഫലവത്തായ ഒരു ദിവ്യശാസ്‌ത്രമാണ്‌ സഹദേവവാക്യം അഥവാ തൊടുകുറിശാസ്‌ത്രം. ധര്‍മ്മപുത്രരുടെ ഇളയസഹോദരന്‍ സഹദേവന്‍ ലോകനന്മയ്‌ക്കുവേണ്ടി നിര്‍മ്മിച്ച അനേക ശാസ്‌ത്രങ്ങളില്‍ ഒന്നാണിത്‌.ദൈവത്തിലും വിധിയിലും വിശ്വാസമുള്ളവര്‍ക്കു മാത്രമേ ശരിയായ ഫലം സിദ്ധിക്കയുള്ളൂ. ഇതില്‍ പല അക്കങ്ങള്‍ ഒരു കള്ളിയില്‍ വരച്ചിട്ടുണ്ട്‌....

Read More

രണ്ടാം ജന്മത്തിലെ പവിത്രന്‍ മാഷ്‌...

കോഴിക്കോട്‌ ജില്ലയില്‍ ബാലുശേരിക്കടുത്ത്‌ അവിടനല്ലൂര്‍ ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനാണ്‌ ഞാന്‍. പേര്‌ പവിത്രന്‍. അച്‌ഛന്‍ രാമദാസന്‍ നായര്‍ കര്‍ഷകനായിരുന്നു. അമ്മ ദാക്ഷായണിയമ്മ. ഞങ്ങള്‍ രണ്ട്‌ മക്കള്‍. എനിക്ക്‌ താഴെ ഒരനുജത്തിയായിരുന്നു. വലിയ സാമ്പത്തികസാഹചര്യങ്ങള്‍ ഒന്നും ഇല്ലാത്ത കുടുംബമായിരുന്നു എന്റേത്‌. വളരെ ബുദ്ധിമുട്ടിയാണ്‌ പഠിച്ചത്‌....

Read More

അനൂപ്‌ചന്ദ്രന്റെ പച്ചക്കറി വിപ്ലവം

സിനിമയില്‍ നമ്മെ ചിരിപ്പിക്കുന്ന അനൂപ്‌ചന്ദ്രന്‍ ചേര്‍ത്തലയിലെ തറവാട്ടിലെത്തിയാല്‍ മറ്റൊരാളാണ്‌. അതിരാവിലെ എഴുന്നേറ്റ്‌ മണ്ണില്‍ പണിയെടുക്കുന്ന നാട്ടിന്‍പുറത്തുകാരന്‍. അനൂപ്‌ചന്ദ്രന്റെ പച്ചക്കറിപ്പാടം വഴി ഒരു യാത്ര. ചേര്‍ത്തല കാരികാട്ട്‌ സന്നിധാനത്തെ പാടംനിറയെ നെല്‍ക്കൃഷിയാണ്‌. ചാറ്റല്‍മഴയെ അവഗണിച്ച്‌ വയല്‍വരമ്പിലൂടെ നടന്നടുക്കുന്നയാളെ നമുക്കറിയാം. നടന്‍ അനൂപ്‌ചന്ദ്രന്‍....

Read More

പ്രണയത്തിന്റെ പീഡാനുഭവങ്ങള്‍

സഭാവസ്‌ത്രം ഉപേക്ഷിച്ച്‌ സുറുമി എന്ന യുവതിയെ വിവാഹംകഴിക്കാന്‍ തീരുമാനിച്ച ജയിന്‍ വര്‍ഗീസിനു നേരിടേണ്ടിവന്ന പരീക്ഷണങ്ങള്‍. ഇറ്റാലിയന്‍ സന്യാസി സഭയുടെ കീഴിലുള്ള ആലുവ സെമിനാരിയിലെ വൈദികനും കോട്ടയം ചെമ്പ്‌ സ്വദേശിയുമായ ജയിന്‍ വര്‍ഗീസ്‌ സുവിശേഷ പ്രവര്‍ത്തനത്തിനിടെയാണ്‌ എറണാകുളം വൈപ്പിന്‍ സ്വദേശിനിയായ സുറുമിയെ പരിചയപ്പെടുന്നത്‌....

Read More

എവറസ്‌റ്റ്‌ കയറിയവര്‍ക്ക്‌ ചെറിയ കുന്നുകള്‍ നിസാരം

ആക്ഷന്‍ സിനിമകളിലൂടെ മലയാളികളുടെ ഇഷ്‌ടതാരമായ വാണി വിശ്വനാഥിന്റെ കുടുംബകാര്യങ്ങള്‍ മലയാളസിനിമയില്‍ പകരം വയ്‌ക്കാനാവാത്ത വ്യക്‌തിത്വത്തിനുടമയാണ്‌ വാണിവിശ്വനാഥ്‌. പ്രതികരിക്കേണ്ട സ്‌ഥാനത്ത്‌ പ്രതികരിക്കുന്ന നല്ല ഉശിരുള്ള പെണ്ണ്‌. അതാണ്‌ നമ്മുടെ മനസ്സില്‍ വാണി....

Read More

അമ്മയും കുഞ്ഞും

മാതൃത്വത്തിന്റെയും ശിശുപരിപാലനത്തിന്റെയും അനുഭൂതികളും അനുഭവങ്ങളും പങ്കു വയ്‌ക്കുന്നു പ്രശസ്‌തരായ അമ്മമാര്‍. ഈ ലക്കം ടിവി ചാനല്‍ അവതാരകയായ ആന്‍ സന്തോഷ്‌പാലി. ടി.വി. ചാനലുകളില്‍ നിറഞ്ഞു നിന്നയാളാണ്‌ ആന്‍. വാക്‌ചാതുര്യംകൊണ്ട്‌ വളരെ പെട്ടെന്നാണ്‌ ആന്‍ എല്ലാവരുടെയും പ്രിയപ്പെട്ടവളായത്‌. വിവാഹശേഷം ചാനലില്‍ നിന്നകന്ന ആന്‍ ഇന്ന്‌ അമ്മയുടെയും ഭാര്യയുടെയും റോള്‍ വളരെ ഭംഗിയായി നിര്‍വ്വഹിക്കുന്നു....

Read More

മുള്ളുമരത്തില്‍ വിരിഞ്ഞ ജീവിത കനി

കാസര്‍കോട്ടെ അതിര്‍ത്തിഗ്രാമമായ കമ്പല്ലൂരിലാണ്‌ ഞാന്‍ ജനിച്ചത്‌. പേര്‌ വാമന്‍കുമാര്‍. 1960-കളില്‍ നാടുവാഴിത്തം നിലനില്‍ക്കുന്ന കാലം. കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടുകാരാണ്‌ ഞങ്ങളുടെ ഗ്രാമം ഭരിച്ചിരുന്നത്‌. എന്റെ അച്‌ഛന്‍ സി.കെ. കുഞ്ഞുരാമന്‍നായര്‍ അവിടുത്തെ കാര്യസ്‌ഥനായിരുന്നു. സാമൂഹിക പ്രവര്‍ത്തകനും നാടകനടനുമൊക്കെയായിരുന്നു അച്‌ഛന്‍. പക്ഷേ ജീവിതം വെറും ഊട്ടച്ചട്ടിയായി....

Read More
Back to Top