Last Updated 2 min 26 sec ago
26
Sunday
October 2014

Latest News

ബ്ലാക്ക്‌മെയില്‍ തട്ടിപ്പ് പ്രതി ബിന്ധ്യാസ് തോമസിന്റെ മാതാവ് ട്രെയിന്‍തട്ടി മരിച്ചു

ആലപ്പുഴ: ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭ തട്ടിപ്പ് കേസിലെ പ്രതികളില്‍ ഒരാളായ ബിന്ധ്യാസ് തോമസിന്റെ മാതാവ് മോളി തോമസ് (82) ട്രെയിന്‍തട്ടി മരിച്ചു. ആലപ്പുഴ പുന്നപ്രയിലെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ...

Read More

സദാചാര പോലീസുകാര്‍ക്ക്‌ വിമര്‍ശനം; പരസ്യ കൂട്ടചുംബനത്തിന്‌ ആഹ്വാനം

തിരുവനന്തപുരം: സദാചാരവിരുദ്ധപ്രവര്‍ത്തനം ആരോപിച്ച്‌ കോഴിക്കോട്ട്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റസ്‌റ്റോറന്റ്‌ അടിച്ചുതകര്‍ത്ത സംഭവത്തിത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ശക്‌തമാകുന്നു....

Read More

അഫ്ഗാനിലെ അവസാന സൈനിക താവളം ബ്രിട്ടണ്‍ കൈമാറി

കാബൂള്‍: അഫ്ഗാനിസ്താനില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന അവസാന സൈനിക താവളം അഫ്ഗാന്‍ സുരക്ഷാസേനയ്ക്ക് കൈമാറി. ക്യാംപ് ബാഷന്‍ താവളമാണ് ഞായറാഴ്ച കൈമാറിയത്. ക്യാംപിലെ ബ്രിട്ടീഷ് പതാക താഴ്ത്തി. 2001 മുതല്‍ ബ്രിട്ടീഷ് സൈന്യം തമ്പടിച്ചിരുന്ന കേന്ദ്രമാണ് ഹെല്‍മന്ദ് പ്രവിശ്യയിലെ മരുഭൂമിയിലുള്ള ഈ താവളം. 2006 മുതല്‍ പ്രധാന താവളം ഇതായിരുന്നു....

Read More

അസമില്‍ സൈനിക വാഹനം അപകടത്തില്‍പെട്ട് മലയാളി ജവാന്‍ മരിച്ചു

കണ്ണൂര്‍ : അസമില്‍ സൈനിക വാഹനം അപകടത്തില്‍പെട്ട് മലയാളി ബിഎസ്എഫ് ജവാന്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കോറോം സ്വദേശി ഷൈമുവാണ് മരിച്ചത്. ...

Read More

പോത്തന്‍കോട് വീണ്ടും സംഘര്‍ഷം; സിപിഎമ്മിന്റെ കൊടിമരം നശിപ്പിച്ചു

തിരുവനന്തപുരം: ജില്ലയിലെ പോത്തന്‍കോട്ട് വീണ്ടും സംഘര്‍ഷം. സിപിഎമ്മിന്റെ കൊടിമരങ്ങള്‍ രാവിലെ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സ്ഥലത്ത് പോലീസ് സംഘം എത്തിയിട്ടുണ്ട്. ഏറെനാളായി സിപിഎം- ബിജെപി സംഘര്‍ഷം നിനില്‍ക്കുന്ന പ്രദേശമാണിവിടം. ...

Read More

ഝാര്‍ഖണ്ഡില്‍ ബസ്സപകടം: 35 പേര്‍ക്ക് പരുക്ക്

ചായ്ബാസാ: ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം ജില്ലയിലുണ്ടായ ബസ്സപകടത്തില്‍ 35 പേര്‍ക്ക് പരുക്കേറ്റു. കിരിബുറുവില്‍ നിന്നു റാഞ്ചിയിലേക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ...

Read More

ടുണിഷ്യ, ബ്രസീല്‍, യുക്രൈന്‍: പോളിംഗ് ബൂത്തിലേക്ക്

ടൂണീസ്, ബ്രസീലിയ, കീവ്: അറബ് രാജ്യമായ ടൂണീഷ്യ, യൂറോപ്യന്‍ രാജ്യമായ യുക്രൈന്‍ എന്നിവിടങ്ങളില്‍ പാര്‍ലമെന്റിലേക്കും ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ പ്രസിഡന്റ് സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ്. അറബ് വസന്തത്തിന്റെ ഈറ്റില്ലമായ ടുണീഷ്യയില്‍ പുതിയ ഭരണഘടന നിലവില്‍ വന്നശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്....

Read More

ബോത്സ്‌വാനയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം

ഗബൊറോണ്‍: ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ബോത്സ്‌വാനയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബോത്സ്‌വാന ഡെമോക്രാറ്റിക് പാര്‍ട്ടി (ബിഡിപി)ക്ക് വിജയം. പാര്‍ലമെന്റിലെ 57 സീറ്റുകളില്‍ 33 എണ്ണം ബിഡിപി പിടിച്ചെടുത്തു. പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് ചെയ്ഞ്ചിന് 14 സീറ്റുകളാണ് ലഭിച്ചത്....

Read More

ഉറുഗ്വായ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

മോണ്ടെവീഡിയോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വായ് ഇന്ന് പോളിംഗ് ബൂത്തില്‍. പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുകയാണ്. നിലവിലെ പ്രസിഡന്റ് ജോസ് മുജികായുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. തുടര്‍ച്ചയായി രണ്ടാം തവണയും മത്സരിക്കാന്‍ ജോസിന് ഭരണഘടനാ വിലക്കുണ്ട്....

Read More

ക്രീം റോക്ക് സംഘത്തിലെ ഗിറ്റാറിസ്റ്റ് ജാക്ക് ബ്രൂസ് അന്തരിച്ചു

ലണ്ടന്‍: പ്രസിദ്ധമായ ക്രീം റോക്ക് സംഗീത വൃന്ദത്തിലെ ഗിറ്റാറിസ്റ്റായിരുന്ന ജാക്ക് ബ്രൂസ് (71) അന്തരിച്ചു. സഫോല്‍കിലെ വസതിയിലായിരുന്നു അന്ത്യം. സംഘത്തിലെ ബാസ് ഗിറ്റാറിസ്റ്റായിരുന്നു ജാക്ക്. എറിക് ക്‌ളാപ്റ്റന്‍, ജിഞ്ചര്‍ ബേക്കര്‍ തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം 1960കളില്‍ ക്രീം ഗ്രൂപ്പില്‍ അംഗമായിരുന്നു ജാക്ക്. രണ്ടു വര്‍ഷത്തിനുള്ളില്‍ 35 കോടി ആല്‍ബം വിറ്റഴിച്ച ചരിത്രവും ക്രീമിനുണ്ട്....

Read More
Back to Top