Last Updated 3 min 52 sec ago
24
Thursday
April 2014

Food Habits

Healthy dinner ideas

ഭക്ഷണം വാരിവലിച്ചു കഴിക്കാനുള്ളതാവരുത്‌. രാത്രിയില്‍ മാംസ ഭക്ഷണം ഒഴിവാക്കുക. അത്താഴം ലഘുവാക്കുക. തേങ്ങാ അരച്ച ഗ്രേവികള്‍ ഒഴിവാക്കുന്നതാണ്‌ ഉത്തമം. അത്താഴത്തിന്‌ ഗോതമ്പുദോശയോ, നെയ്യ്‌ ചേര്‍ക്കാത്ത ചപ്പാത്തിയോ പച്ചക്കറികളും പയറുവര്‍ഗങ്ങളും ചേര്‍ത്ത കറികളോ തിരഞ്ഞെടുക്കാം. മൂന്നുനേരത്തെ ആഹാരങ്ങളില്‍ അത്താഴം നാം പലപ്പോഴൂം ശ്രദ്ധിക്കാറില്ല....

Read More

നാലുമണി പലഹാരങ്ങള്‍

മലയാളിക്ക്‌ ഒഴിവാക്കാനാവാത്തതാണ്‌ നാലുമണി ചായയും പലഹാരങ്ങളും. രുചികള്‍ പലതുവന്നാലും കേരളത്തനിമയുള്ള പലഹാരങ്ങള്‍ക്കാണ്‌ എന്നും പ്രിയം. അവയെല്ലാം നമുക്ക്‌ ഉണര്‍വും ഊര്‍ജവും പകര്‍ന്നു നല്‍കുന്നു. ശരീരത്തിന്‌ ദോഷകരമല്ലാത്ത ഇത്തരം പലഹാരം വീട്ടില്‍ത്തന്നെ തയാറാക്കാവുന്നതാണ്‌

1. നിലക്കടല മിഠായി

1. നിലക്കടല - 1 കപ്പ്‌ 2. ശര്‍ക്കര - 2 ഉണ്ട 3. നെയ്യ്‌ - 50 ഗ്രാം 4. ഏലക്ക - 5 എണ്ണം 5....

Read More

കൗമാരക്കാര്‍ക്കു മാത്രം

മനുഷ്യന്റെ ജീവചക്രത്തില്‍ ശാരീരികവും മാനസികവും രാസപരവുമായ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന കാലഘട്ടമാണ്‌ കൗമാരം. ശാരീരിക വളര്‍ച്ചയുടെ അവസാനഘട്ടം. അതുകൊണ്ടുതന്നെ സമീകൃതാഹാരം ഈ പ്രായത്തില്‍ കൂടിയേ തീരൂ. നല്ല ആഹാരശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതുവഴി ആരോഗ്യമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാം

1. കോക്കനട്ട്‌ സാന്റ്‌വിച്ച്‌

1....

Read More

വേനലില്‍ കൂളാവാം

വേനല്‍ക്കാലത്ത്‌ ശരീരത്തില്‍ നിന്നും നഷ്‌ടമാകുന്ന ജലാംശത്തിന്റെ അളവ്‌ മറ്റ്‌ കാലങ്ങളെ അപേക്ഷിച്ച്‌ വളരെ കൂടുതലാണ്‌. ഇതുവഴി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും വേനല്‍ക്കാലത്ത്‌ കൂടുതലാണ്‌. അതിനാല്‍ രോഗപ്രതിരോധ ശേഷിക്ക്‌ ആവശ്യമായ പഴങ്ങളുടെയും പഴച്ചാറുകളുടെയും പച്ചക്കറികളുടെയും ഉപയോഗം വേനല്‍ക്കാലത്ത്‌ കൂടുതലായിരിക്കണം....

Read More

ഗോതമ്പു വിഭവങ്ങള്‍

പോഷക സമ്പുഷ്‌ടമാണ്‌ ഗോതമ്പ്‌. ഏതു പ്രായക്കാര്‍ക്കും സധൈര്യം ഗോതമ്പ്‌ വിഭവങ്ങള്‍ കഴിക്കാവുന്നതാണ്‌. ദഹനത്തെ സഹായിക്കുന്നതിനൊപ്പും ശരീരത്തിന്‌ ഉണര്‍വു പകരുന്ന നിരവധി പോഷക ഗുണങ്ങളും ഗോതമ്പില്‍ അടങ്ങിയിരിക്കുന്നു. ഗോതമ്പുകൊണ്ട്‌ അനായാസം തയാറാക്കാവുന്ന വിഭവങ്ങള്‍

1. നോണ്‍വെജ്‌ ചപ്പാത്തി

1. ഗോതമ്പ്‌ പൊടി - 250 ഗ്രാം 2. വെള്ളം - ആവശ്യത്തിന്‌ 3. ഉപ്പ്‌- ആവശ്യത്തിന്‌ 4....

Read More

ഡേകെയര്‍ ഫുഡ്‌

കൊച്ചുകുട്ടികള്‍ക്കു വേണ്ടത്‌ ആരോഗ്യകരമായ ഭക്ഷണമാണ്‌. ഇത്‌ പോഷക സമൃദ്ധവും സമീകൃതവുമായിരിക്കണം. ടിഫിന്‍ ബോക്‌സില്‍ കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ട ആഹാര സാധനങ്ങള്‍ കൊടുത്തുവിടാനാണ്‌ അമ്മമാര്‍ ശ്രമിക്കുന്നത്‌. കുട്ടികളുടെ ഇഷ്‌ടം കൂടി മനസിലാക്കി പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിലാണ്‌ അമ്മമാരുടെ വിജയം

1. ചിക്കന്‍ മാക്കറോണി

1. മാക്കറോണി - 250 ഗ്രാം 2....

Read More

കൊളസ്‌ട്രോള്‍രഹിത സദ്യവട്ടം

ജീവിതശൈലി രോഗങ്ങളുടെ മുന്‍നിരയിലാണ്‌ കൊളസ്‌ട്രോളും പ്രമേഹവും. ആഹാരപ്രിയര്‍ക്കു മുന്നില്‍ ഇവ അപകട സിഗ്നല്‍ കാണിക്കുന്നു. എന്നാല്‍ കൊളസ്‌ട്രോള്‍ ഒഴിവാക്കിയുള്ള പാചകരീതിയിലൂടെ ഇനി ഇഷ്‌ടവിഭവങ്ങളും ധൈര്യമായി കഴിക്കാം. കൊളസ്‌ട്രോള്‍ ഇല്ലാത്ത ഒരു സദ്യവട്ടം

1. സാമ്പാര്‍

1. തുവരപ്പരിപ്പ്‌ - 1/2 കപ്പ്‌ 2. വറ്റല്‍ മുളക്‌ - 4 എണ്ണം 3. മല്ലിപൊടി - 2 ടീസ്‌പൂണ്‍ 4....

Read More

ആരോഗ്യപായസം

ഭക്ഷണകാര്യത്തിലെ മൂന്ന്‌ പാപങ്ങള്‍ എന്നറിയപ്പെടുന്നതില്‍ ഒന്നാണ്‌ മധുരം. എന്നാല്‍ പായസത്തെ ഇതില്‍ നിന്നും മാറ്റിനിര്‍ത്താം. പായസത്തില്‍ ചേര്‍ക്കുന്ന പഞ്ചസാരയിലും ശര്‍ക്കരയിലും കലോറിയും കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. നെയ്യില്‍ ഉയര്‍ന്ന കലോറി മൂല്യമാണുള്ളത്‌. അണ്ടിപ്പരിപ്പു വര്‍ഗങ്ങളില്‍ പ്രോട്ടീനും കൊഴുപ്പും കലോറിയും മറ്റെല്ലാ പോഷകങ്ങളും ധാരാളമായുണ്ട്‌

1....

Read More

ഹെല്‍ത്തി സാലഡുകള്‍

സാലഡുകള്‍ മലയാളിയുടെ തീന്മേശയിലെത്തിയിട്ട്‌ അധികകാലമായിട്ടില്ല. സാലഡിനുപയോഗിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും കാല്‍സ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ഇത്‌ വൃക്കരോഗമുള്ളവര്‍ക്കൊഴികെ എല്ലാവര്‍ക്കും കഴിക്കാവുന്നതാണ്‌

1. മാതളം കിസ്‌മിസ്‌ സാലഡ്‌

1. സവാള അരിഞ്ഞത്‌ - 1 കപ്പ്‌ 2. വെള്ളരി അരിഞ്ഞത്‌ - 1 കപ്പ്‌ 3. തക്കാളി അരിഞ്ഞത്‌ - 1 കപ്പ്‌ 4. മാതളം - 2 എണ്ണം 5....

Read More

ഓട്‌സ്‌ വിഭവങ്ങള്‍

കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്ന മാന്ത്രിക ധാന്യം എന്നാണ്‌ ഓട്‌സ് അറിയപ്പെടുന്നത്‌. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, അമിത വണ്ണം, മലബന്ധം എന്നിവ നിയന്ത്രിക്കുവാന്‍ ഓട്‌സ് സഹായിക്കുന്നു. പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ്‌, മഗ്നീഷ്യം, സിങ്ക്‌, കോപ്പര്‍, മാംഗനീസ്‌, വിറ്റാമിന്‍ - ഇ തുടങ്ങിയ പോഷകഘടകങ്ങള്‍ ഓട്‌സില്‍ ധാരാളമായുണ്ട്‌....

Read More
Back to Top