Last Updated 6 min 13 sec ago
26
Sunday
October 2014

Educational News

നാളികേര ഭക്ഷ്യോല്‍പ്പന്ന നിര്‍മാണം : സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്

നാളികേര വികസന ബോര്‍ഡിന്റെ വാഴക്കുളത്തെഇന്‍സ്‌റ്റിട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍, നാളികേര സംസ്‌കരണവും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തലും ആസ്‌പദമാക്കിയുള്ള ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ് നവംബര്‍ അഞ്ചിന്‌ആരംഭിക്കും. ഏതെങ്കിലും സയന്‍സ്‌ വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം....

Read More

പ്രഫഷണലുകള്‍ക്ക്‌ കോഴിക്കോട്‌ ഐ.ഐ.എമ്മില്‍ പി.ജി. പ്രോഗ്രാമുകള്‍

പ്രഫഷണലുകള്‍ക്ക്‌ ജോലിക്കിടെ മാനേജ്‌മെന്റ്‌ വിഷയങ്ങളില്‍ ഉന്നത പഠനത്തിന്‌ കോഴിക്കോട്‌ ഐ.ഐ.എം അവസരമൊരുക്കുന്നു. രണ്ടു വര്‍ഷത്തെ ഡിപേ്ലാമാ, ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ് എന്നിവയാണുള്ളത്‌. രണ്ടുവര്‍ഷത്തെ പോസ്‌റ്റ് ഗ്രാജ്വേറ്റ്‌ ഡിപേ്ലാമാ ഇന്‍ മാനേജ്‌മെന്റ്‌ കോഴ്‌സ് കാമ്പസിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഇന്ററാക്‌ടീവ്‌ പഠന കേന്ദ്രങ്ങളിലുമാണ്‌ പഠിക്കാനാവുക....

Read More

എ.ഐ.സി.ടി.ഇയുടെ സ്‌കോളര്‍ഷിപ്പ്‌: ഒറ്റപ്പെണ്‍കുട്ടികള്‍ക്കും ഭിന്ന ശേഷിയുള്ളവര്‍ക്കും

ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ) രണ്ടു സ്‌കോളര്‍ഷിപ്പുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. പെണ്‍കുട്ടികള്‍ക്കുള്ള പ്രഗതി സ്‌കോളര്‍ഷിപ്പ്‌, ഭിന്നശേഷിയുള്ളവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌ എന്നിവയ്‌ക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌....

Read More

സ്‌കോളര്‍ഷിപ്പ്‌

കൈത്തൊഴിലാളി വിദഗ്‌ധ തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്‌ ആനുകുല്യത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്‌.എസ്‌.എല്‍.സി....

Read More

പരീക്ഷാ വിജ്‌ഞാപനം

2015 മാര്‍ച്ചില്‍ നടത്തുന്ന ടി.എച്ച്‌.എസ്‌.എല്‍.സി, ടി.എച്ച്‌.എസ്‌.എല്‍.സി. (ഹിയറിംഗ്‌ ഇംപയേര്‍ഡ്‌), എസ്‌.എസ്‌.എല്‍.സി.(ഹിയറിംഗ്‌ ഇംപയേര്‍ഡ്‌), പരീക്ഷകളുടെ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ മാര്‍ച്ച്‌ ഒന്‍പതിന്‌ ആരംഭിക്കും. ഫീസ്‌ പിഴ കൂടാതെ നവംബര്‍ നാല്‌ മുതല്‍ 14 വരെയും, പിഴയോടെ നവംബര്‍ 15 മുതല്‍ 20 വരെയും ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും....

Read More

ജക്കൂറില്‍ എം.എസ്‌/പിഎച്ച്‌.ഡി

ബംഗളുരുവിലെ ജക്കൂറില്‍ ഡീംഡ്‌ സര്‍വകലാശാലയായ ജവാഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് സയന്റിഫിക്‌ റിസര്‍ച്ചില്‍ ഇപ്പോള്‍ സയന്‍സ്‌, എഞ്ചിനിയറിംഗ്‌ വിഷയങ്ങളില്‍ എം.എസ്‌./പിഎച്ച്‌.ഡി പ്രോഗ്രാമുകള്‍ക്ക്‌ അപേക്ഷിക്കാം. 2015 ജനുവരിയില്‍ ആരംഭിക്കും. യോഗ്യതാ മാനദണ്ഡങ്ങള്‍,ഫെല്ലോഷിപ്പ്‌, ഓണ്‍ലൈന്‍ അപേക്ഷ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ www.jncasr.in/amdit എന്ന വെബ്‌സൈറ്റില്‍ കിട്ടും....

Read More

വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തങ്ങള്‍ ലോകത്തിന്‌ മുന്നിലെത്തിക്കാന്‍ എ.ഐ.സി.ടി.ഇ.

സമൂഹത്തിന്‌ ഉപകാരപ്രദമായ എന്തെങ്കിലും കണ്ടു പിടിത്തങ്ങള്‍ മനസിലുള്ള വിദ്യാര്‍ഥികള്‍ക്ക്‌ സഹായമൊരുക്കാന്‍ എ.ഐ.സി.ടി.ഇ അവസരമൊരുക്കുന്നു. എ.ഐ.സി.ടി.ഇയും ഭാരത സര്‍ക്കാരും കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രിയും ചേര്‍ന്നൊരുക്കുന്ന ഇന്ത്യാ ഇന്നവേഷന്‍ ഇനിഷിയേറ്റീവില്‍ കണ്ടു പിടിത്തങ്ങള്‍ അവതരിപ്പിക്കാനാണ്‌ സഹായം....

Read More

നിയമസഭാ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിന്റെ സമ്പര്‍ക്ക ക്ലാസ്‌

കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിന്റെ രണ്ടാം ഘട്ട സമ്പര്‍ക്ക ക്ലാസ്‌ നവംബര്‍ എട്ട്‌, ഒന്‍പത്‌ തീയതികളില്‍ കോഴിക്കോട്‌ നടക്കാവ്‌ ജി.വി.എച്ച്‌.എസ്‌.എസിലും ഡിസംബര്‍ 13, 14 തീയതികളില്‍ തിരുവനന്തപുരത്ത്‌ നിയമസഭാ സമുച്ചയത്തിലും രാവിലെ 10.15 മുതല്‍ വൈകുന്നേരം അഞ്ച്‌ വരെ നടത്തും. പഠിതാക്കള്‍ക്ക്‌ സൗകര്യപ്രദമായ കേന്ദ്രം തെരഞ്ഞെടുക്കാം....

Read More

നാളികേര നഴ്‌സറി പരിപാലനത്തില്‍ പരിശീലനം

നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലത്തുള്ള പ്രദര്‍ശന വിത്തുല്‍പാദന തോട്ടത്തില്‍ നഴ്‌സറി പരിപാലനത്തില്‍ പരിശീലനം നല്‍കും. മൂന്നുമാസം ദൈര്‍ഘ്യമുള്ള പരിശീലനത്തിന്റെ ആദ്യബാച്ച്‌ നവംബര്‍ ആദ്യവാരം ആരംഭിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക്‌ പരിശീലന കാലാവധി മുതല്‍ പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പന്‍ഡ്‌ നല്‍കും....

Read More

സംസ്‌കൃത സര്‍വകലാശാലയില്‍ സുപ്രധാന ബിരുദ കോഴ്‌സ് നിര്‍ത്തി

കൊച്ചി: യു.ജി.സി. അംഗീകരിച്ച ജെന്‍ഡര്‍ ഇക്കോളജി ആന്‍ഡ്‌ ദളിത്‌ സ്‌റ്റഡീസ്‌ എന്ന ബിരുദ കോഴ്‌സ്‌ സംസ്‌കൃതസര്‍വകലാശാല നിര്‍ത്തുന്നു. ഒരു വിഭാഗം വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കിക്കൊണ്ടാണ്‌ 2007-ല്‍ ആരംഭിച്ച കോഴ്‌സിനു അന്ത്യം കുറിക്കുന്നത്‌. അഞ്ചു വര്‍ഷത്തേക്ക്‌ 46 ലക്ഷം രൂപ ഗ്രാന്റും യു.ജി.സി. അനുവദിച്ചിരുന്നു. അതില്‍ 26 ലക്ഷം രൂപ വിനിയോഗിക്കുകയും ചെയ്‌തു....

Read More
Back to Top