Ads by Google
HOMECINEMAMOVIE REVIEWS

Movie Reviews

സള്‍സായനം

'ജവാന്‍ സ്‌റ്റോക്കില്ല' എന്ന ബോര്‍ഡ് ബിവ്‌റേജസ് കോര്‍പറേഷന്റെ കമ്പിവലക്കൂട്ടിലെ കാര്‍ഡ്‌ബോഡ് തുണ്ടില്‍ തൂങ്ങിക്കിടക്കും മുമ്പ് 'സള്‍സ സ്‌റ്റോക്കില്ലെന്നായിരുന്നു' അറിയിപ്പുണ്ടായിരുന്നത്. കരിഓയില്‍ എന്നൊക്കെ അറിയപ്പെട്ടിരുന്ന ആ സള്‍സയെക്കുറിച്ച് ഒരു മുഴുനീള (മുഴുവനില്ലല്ലേ, പകുതിയേ ഉള്ളു) സിനിമയിറങ്ങുമെന്നാരു കണ്ടു.! അതും ഒരു ന്യൂ ജനറേഷന്‍. !...

Read More

അടിയും വെടിയുമല്ല; 'പൊക' മാത്രം

'അടിയില്ല വെടി മാത്രം' എന്നാണു ഡബിള്‍ ബാരലിന്റെ ടാഗ്‌ലൈന്‍. വെടിയല്ല, വെടി കഴിഞ്ഞുള്ള 'പൊക' മാത്രമേ ഉള്ളു, തിയറ്ററിനകത്തും, പുറത്തിറങ്ങിയാല്‍ മനസിനുള്ളിലും. ആമേന്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ 'ഡബിള്‍ ബാരല്‍' ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു; അതുകൊണ്ടുതന്നെ ഏറ്റവും വലിയ നിരാശയും....

Read More

കോത്താഴത്തെ രാജാവ്

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂഹികചിന്തകനായ സര്‍ തോമസ് മൂര്‍ പ്രചാരത്തിലാക്കിയ പദമാണ് ഉടോപ്യ. സര്‍വം തികഞ്ഞ സാങ്കല്‍പ്പിക സമൂഹത്തെ സൂചിപ്പിക്കാനെന്നവണ്ണം ഉപയോഗിച്ചുപോന്ന ആ പദത്തിന്റെ പേരിലിറങ്ങിയിട്ടുള്ള കമല്‍ -മമ്മൂട്ടി സിനിമ ഉട്യോപ്യയിലെ രാജാവ് പക്ഷേ ഒന്നുമേ തികയാത്ത സിനിമയാണ്. ആകെ മൊത്തം അളിഞ്ഞ സെറ്റപ്പ് വെച്ചുള്ള ഈ സിനിമയ്ക്കു കോത്താഴത്തെ രാജാവ് എന്നായിരുന്നു കുറച്ചുകൂടി ചേരുക....

Read More

മാറ്റ് കുറഞ്ഞ ലോഹം

ലാലേട്ടന്‍ 'ബാലേട്ടനായതോടെ' മലയാളസിനിമയില്‍ അന്യംനിന്നുപോയതാണ് 'മീശപിരി' എന്ന കലാരൂപം. ( പ്രേമത്തില്‍ നിവിന്‍ പോളിയൊക്കെ ഒന്നു പിരിച്ചുനോക്കുന്നുണ്ട്, അതൊക്കെ എന്ത്..!). പലരും പലകാലഘട്ടത്തില്‍ പലതരത്തില്‍ ലാലേട്ടനെക്കൊണ്ടു മീശപിരിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം പഴി കേള്‍ക്കേണ്ടിവന്നത് രഞ്ജിത്തിനാണ്....

Read More

ചെറുമധുരമുള്ള ജിലേബി

ജിലേബി അതിമധുരത്തിന്റെ പേരാണ്. ആ പേരിലുള്ള ജയസൂര്യ സിനിമ അത്രമധുരമൊന്നുമല്ലെങ്കിലും കൈയ്ക്കില്ല. ലളിതം, ചെറുമധുരം എന്നു വിശേഷിപ്പിക്കാം. ആഴ്ചയ്ക്കാഴ്ച ജയസൂര്യ സിനിമ ഇറങ്ങുകയും ഒരേ തരത്തിലുള്ള ജയസൂര്യമാരെ കണ്ടു ബോറടിക്കുകയും ചെയ്യുന്നതുകൊണ്ടു പേടിച്ചാണു തലവച്ചത്. പക്ഷേ കുട്ടികളെക്കൊണ്ടുതന്നെ കുട്ടികളെക്കുറിച്ചു പറയുന്ന സിനിമ ചെറിയ ചിരിയും ചെറിയ കുഴപ്പങ്ങളും ചെറിയ ചിന്തകളുമായി അവസാനിക്കുന്നു....

Read More

അയാള്‍ ആരുമല്ല

'ഏഡ് മൂത്ത് എസ്.ഐ. ആകുന്നതു' പോലാണു ചില നടന്മാര്‍ സംവിധായകര്‍ ആകുന്നത്. ശ്രീനിവാസനെയും ബാലചന്ദ്രമേനോനെയും പോലുള്ള അസാധാരണപ്രതിഭകളെ മറന്നുകൊണ്ടല്ല പറയുന്നത്. എന്നാല്‍ പിച്ചവച്ചതേ മലയാളസിനിമയുടെ വെള്ളിവെളിച്ചത്തിലായ വിനീത്കുമാര്‍ എന്ന യുവനടന്‍ അഭിനേതാവ് എന്ന നിലയില്‍ സ്വന്തമായി ഒരു വിലാസം സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ സംവിധായകനാകാന്‍ ഒരുങ്ങിയപ്പോള്‍ ആ ധൈര്യത്തെ അഭിനന്ദിക്കണമെന്നു തോന്നിയതാണ്....

Read More

സല്‍മാന്‍ ഭായിജാന്‍

സല്‍മാന്‍ ഖാന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും മാത്രം മനസിലാകുന്ന ശരീരഭാഷയില്‍ അഭിനയിക്കുന്ന സൂപ്പര്‍താരമാണ്. നമ്മുടെ പച്ചാളം ഭാസി കാണിച്ചപോലുള്ള ചില നൂതനമായ ഭാവപ്രകടനങ്ങള്‍ പുള്ളി തന്നെ കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷേ എങ്ങനെവീണാലും ബോക്‌സ്ഓഫീസിലെ 100 കോടിയുടെ തമ്പുരാനാണ്....

Read More

ജിന്നു പിടിച്ച പടം

പരീക്ഷണങ്ങളുടെ പൂക്കാലമാണു മലയാളസിനിമയില്‍. പ്രേമം പോലുള്ള പരീക്ഷണങ്ങള്‍ അമ്പരപ്പിക്കുന്ന വിജയങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഈ പരീക്ഷണങ്ങളെയൊന്നും ആര്‍ക്കും തള്ളിപ്പറയാനുമാവില്ല. അവതരണത്തിലും പ്രമേയത്തിലും ഘടനയിലും മലയാളസിനിമ എന്ന സങ്കല്‍പത്തെതന്നെ ചോദ്യം ചെയ്തുകൊണ്ടാണ് കെല്‍-10 പത്ത് എന്ന സിനിമ അവതരിക്കുന്നത്....

Read More

കുടുംബമധുരം

മധുരനാരാങ്ങാ മധുരതരമാകുന്നത് അതു പറയുന്ന രീതികൊണ്ടാണ്. ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്ന, അതിജീവനത്തിന്റെ ആവര്‍ത്തിക്കപ്പെടുന്ന കഥാഘടനയാണ് മധുരനാരങ്ങയുടേത്. എന്നാല്‍ സാധ്യമായിടത്തെല്ലാം നര്‍മത്തില്‍ പൊതിഞ്ഞുപിടിച്ചുകൊണ്ടു പറയുന്ന സിനിമ അത്തരം വൈകാരികത്തള്ളിച്ചകളെയെല്ലാം ഏറെക്കുറെ ആസ്വാദ്യകരമാക്കി തരക്കേടില്ലാത്ത ഒരു സിനിമയായി അവതരിപ്പിക്കുന്നു....

Read More

പ്രണയവാര്‍ത്തകള്‍

ന്യൂസ് റൂമില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനടക്കമുള്ള തൊഴിലാളികള്‍ നേരിടുന്ന വലിയ സ്വത്വ പ്രതിസന്ധികളിലൊന്നു ചെയ്യുന്ന പണിയെന്തെന്ന് ഇതുമായി യാതൊരു ബന്ധവുമില്ലാത്തവരെ പറഞ്ഞു മനസിലാക്കുക എന്നതാണ്....

Read More

അച്ഛച്ചോ എന്തൊരു ദിന്‍ !

അച്ഛാ ദിന്‍ എന്ന ഹിന്ദിപദം സമകാലിക രാഷ്ട്രീയ ഇന്ത്യയിലെ ഏറ്റവും ചര്‍ച്ചാവിഷയമായൊരു പ്രചാരണ മുദ്രാവാക്യമായിരുന്നു. അതുകൊണ്ടാണ് ആ പേരിലൊരു മലയാള സിനിമ, അതും ഒരു ഇതരസംസ്ഥാനക്കാരനായ തൊഴിലാളികഥാപാത്രം നായകനായി ഇറങ്ങിയപ്പോള്‍ സ്വഭാവികമായ ഒരുകൗതുകം തിയറ്ററിന്റെ പടിവാതില്‍വരെ കൂടെപ്പോന്നത്. എന്നാല്‍ ടൈറ്റില്‍കാര്‍ഡ് തെളിഞ്ഞതോടെ ആ കൗതുകം തീര്‍ന്നു....

Read More

ഹോളിവുഡിന്റെ ഇന്ത്യന്‍ പതിപ്പ്

ഭാവനയെ ക്യാമറയുടെയും കമ്പ്യൂട്ടറിന്റേയും സാധ്യത കൊണ്ട് അമ്പരിപ്പിച്ച കരകൗശലക്കാരനാണ് എസ്.എസ്. രാജമൗലി എന്ന തെലുങ്ക് സംവിധായകന്‍. മഗധീര, ഈഗ എന്ന രണ്ടുപടങ്ങള്‍ കൊണ്ട് (ആറോളം ബോക്‌സ്ഓഫീസ് ഹിറ്റുകള്‍ വേറെയുമുണ്ട്) ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ സംവിധായകരിലൊരാളും. അതുകൊണ്ടുതന്നെയാണു ബാഹുബലി അത്ഭുതമാകുന്നത്....

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

ദാസനെയും വിജയനെയും വീണ്ടും ഒന്നിപ്പിക്കുമെന്ന്‌ വിനീത്‌ ശ്രീനിവാസന്‍

മോഹന്‍ലാലിനെയും ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ...‌

mangalam malayalam online newspaper

ന്യൂജനറേഷന്‍ സിനിമകളിലെ ഡയലോഗുകള്‍ കേട്ടാല്‍ ഛര്‍ദ്ദിക്കാന്‍ തോന്നുമെന്ന്‌ ബാലചന്ദ്ര മേനോന്‍

ചില ന്യൂജനറേഷന്‍ സിനിമകളിലെ ഡയലോഗുകള്‍ കേട്ടാല്‍ ഛര്‍ദ്ദിക്കാന്‍...‌

mangalam malayalam online newspaper

വേണ്ടത്‌ ഒരു ഐറ്റം നമ്പര്‍; ഇല്യാനയ്‌ക്ക് വാഗ്‌ദാനം 1.5 കോടി

ചെന്നൈ: ബോളിവുഡിലേക്ക്‌ ചുവടു വെച്ചതില്‍ പിന്നെ സുപ്പര്‍...‌

mangalam malayalam online newspaper

അനുപമ പരമേശ്വരന്റെ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ മലയാളി പെണ്‍കുട്ടികളുടെ ഹെയര്‍ സ്‌...‌

mangalam malayalam online newspaper

ഐശ്വര്യാറായി അറബി പഠിക്കുകയാണ്‌

തിരക്ക്‌ പിടിച്ച അഭിനയജീവിതത്തിലേക്ക്‌ ശക്‌തമായി തിരിച്ചുവരവ്‌...‌