HOMECINEMALATEST NEWS

Latest News

ദുല്‍ഖറിന്റെ 'ഓകെ കണ്‍മണി' ഏപ്രില്‍ 14ന്

മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം 'ഒകെ കണ്‍മണി' റിലീസിങിനൊരുങ്ങുന്നു. നിത്യാ മേനോനും തമിഴ് സൂപ്പര്‍ താരം പ്രകാശ് രാജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്ര ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ എത്തുന്നത്. തമിഴിലെ മുന്‍നിര സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദുല്‍ഖര്‍ തമിഴില്‍ ചുവടുറപ്പിക്കുന്നു എന്ന പ്രത്യേകതയും 'ഓ കാതല്‍ കണ്‍മണി' എന്ന 'ഒകെ കണ്‍മണി'ക്കു സ്വന്തം....

Read More

മമ്മൂട്ടി വീണ്ടും തമിഴിലേക്ക്‌; അഞ്‌ജലിയും ആന്‍ഡ്രിയയും നായികമാര്‍

മെഗാസ്‌റ്റാര്‍ മമ്മൂട്ടി വീണ്ടും തമിഴിലേക്ക്‌. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്‌ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക്‌ തിരിച്ചെത്തുന്നത്‌. മമ്മൂട്ടിയുടെ പതിനാറാമാത്‌ തമിഴ്‌ ചിത്രമാണിത്‌. ജൂണിനകം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2010ല്‍ പുറത്തിറങ്ങിയ വന്ദേ മാതരമാണ്‌ മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച തമിഴ്‌ ചിത്രം....

Read More

താന്‍ 17കാരനാകുന്നു എന്ന വാര്‍ത്ത തെറ്റെന്നു ഷാരൂഖ്‌

ന്യൂഡല്‍ഹി: താന്‍ 17 കാരന്റെ വേഷത്തിലെത്തുന്നു എന്ന വാര്‍ത്ത അടിസ്‌ഥാന രഹിതമെന്നു ബോളിവുഡ്‌ സൂപ്പര്‍താരം ഷാരൂഖ്‌ ഖാന്‍. 'ഫാന്‍' എന്ന പുതിയ ചിത്രത്തില്‍ 17 കാരന്റെ വേഷത്തില്‍ കിം ഖാന്‍ എത്തുമെന്ന വാര്‍ത്ത ശരിയല്ലെന്നു ഷാരൂഖ്‌ ട്വിറ്ററിലൂടെയാണ്‌ പ്രതികരിച്ചത്‌. ഫാന്‍ എന്ന ചിത്രത്തില്‍ ഒരു സൂപ്പര്‍ സ്‌റ്റാറിന്റെ കടുത്ത ആരാധകനായാണ്‌ ഷാരൂഖ്‌ എത്തുന്നത്‌....

Read More

എ.ആര്‍. റഹ്‌മാന്‍ തിരക്കഥാ രചനയിലേക്ക്‌?

സിനിമയ്‌ക്ക് സംഗീതം നല്‍കുക പാടുക ആല്‍ബം ഇറക്കുക തുടങ്ങി സംഗീത വഴികള്‍ മടുത്ത എ ആര്‍ റഹ്‌മാന്‍ മാറി ചിന്തിക്കുന്നതായി റിപ്പോര്‍ട്ട്‌. സംഗീത സംവിധാനയന്‍, ഗായകന്‍ എന്ന നിലയിലെല്ലാം ആഗോള പ്രസിദ്ധിയാര്‍ജ്‌ജിച്ച റഹ്‌മാന്‍ ഇനി സിനിമാ നിര്‍മ്മാണത്തിലേക്കും തിരക്കഥാ രചനയിലേക്കും നീങ്ങാന്‍ ഉദ്ദേശിക്കുകയാണ്‌. അന്താരാഷ്‌ട്ര സംഗീത രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വേളയിലാണ്‌ റഹ്‌മാന്‌ ഈ ചിന്തയുണ്ടായത്‌....

Read More

ഒരു വടക്കന്‍ സെല്‍ഫി'യുടെ ആദ്യ മ്യൂസിക് വീഡിയോ പുറത്തിറങ്ങി

കൊച്ചി: പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന 'ഒരു വടക്കന്‍ സെല്‍ഫീ' യുടെ ആദ്യ മ്യൂസിക് വീഡിയോ യൂ ട്യൂബില്‍ റിലീസ് ചെയ്തു. 'എന്നെ തല്ലേണ്ട അമ്മാവാ' എന്ന ഗാനത്തിന്റെ വീഡിയോ സിനിമയുടെ ഒഫീഷ്യല്‍ ഓഡിയോ ലേബല്‍ ആയ Muzik 247 ആണ് പുറത്തു വിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് ജി. പ്രജിത്താണ്. വിനീത് ശ്രീനിവാസന്റേതാണ് തിരക്കഥ. ബാലതാരമായി തിളങ്ങിയ മഞ്ജിമ ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്....

Read More

ദൃശ്യത്തിന്‌ ഹിന്ദിയില്‍ അജയ്‌ദേവ്‌ ഗണ്‍; മീനയുടെ വേഷത്തിന്‌ ശ്രേയാ ശരണ്‍

അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട്‌ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ ശ്രീയാശരണ്‍ നായികയാകുമെന്ന്‌ റിപ്പോര്‍ട്ട്‌. മലയാളത്തില്‍ വന്‍ വിജയമായ ചിത്രം ഹിന്ദി പറയുമ്പോള്‍ നായകവേഷം തേടിയെത്തിയിരിക്കുന്നത്‌ അജയ്‌ ദേവ്‌ ഗണിനാണ്‌....

Read More

ഇനി രേഷ്‌മയുടെ അരങ്ങേറ്റം; തെലുങ്കില്‍ നിന്നും ഒരു സംഭാവന കൂടി

നാട്ടുകാരായ നടിമാരെല്ലാം അതിര്‍ത്തി കടന്നതോടെ മറുനാട്ടുകാര്‍ക്കാണ്‌ മല്ലൂസില്‍ ഇപ്പോള്‍ കളം. അടുത്തകാലത്ത്‌ മലയാളം പ്രേക്ഷകരുടെ കണ്‍മുന്നില്‍ വന്നുപോയ അനേകം മറുനാടന്‍ നടികളുടെ പട്ടികയിലേക്ക്‌ ഇനിയെത്തുന്നത്‌ തെലുങ്ക്‌ നായിക രേഷ്‌മയാണ്‌. അപ്പവും വീഞ്ഞുമാണ്‌ രേഷ്‌മയുടെ അരങ്ങേറ്റ ചിത്രമാകുന്നത്‌. തെലുങ്കിലെ വലിയ നായികമാരില്‍ ഒരാളായിരുന്ന രമ്യകൃഷ്‌ണനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്‌....

Read More

ഇപ്പോള്‍ അഭിനയ രംഗത്തേക്കില്ല; പ്രണവ്‌ മോഹന്‍ലാല്‍

താന്‍ നായകനായി പുതിയ ചിത്രമൊരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്‌ഥാന രഹിതമെന്നു മെഗാ സ്‌റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ മോഹന്‍ലാല്‍. സംവിധാന മേഖലയില്‍ പ്രവര്‍ത്തിക്കാനും സിനിമയെ കുറിച്ചു കൂടുതല്‍ പഠിക്കാനുമാണ്‌ താനിപ്പോള്‍ സമയം കണ്ടെത്തുന്നതെന്നും അഭിനയ രംഗത്തേക്ക്‌ തല്‍ക്കാലം വരാന്‍ ആലോചനയില്ലെന്നുമാണ്‌ പ്രണവ്‌ വെളിപ്പെടുത്തിയത്‌....

Read More

രചന നാരായണന്‍കുട്ടിക്കും വാട്‌സ് ആപ്പ്‌ പണി കൊടുത്തു

ഹന്‍സികയ്‌ക്കും രാധിക ആപ്‌തെയ്‌ക്കും പിന്നായെ മലയാള നടി രചന നാരായണന്‍കുട്ടിക്കും വാട്‌സ് ആപ്പ്‌ പണി കൊടുത്തു. രചനയുടേതെന്ന പോരില്‍ വാടസ്‌ ആപ്പില്‍ നഗ്നചിത്രം പ്രചരിക്കുന്നു. കഴിഞ്ഞ ദിവസമാണ്‌ ചിത്രം വാട്‌സ് ആപ്പില്‍ പ്രചരിച്ചു തുടങ്ങിയത്‌. ഏതായാലും ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്ക്‌ രചന തന്നെ ചുട്ട മറുപടിയുമായി രംഗത്ത്‌ വന്നു. ഫെയ്‌സ്ബുക്കിലൂടെയാണ്‌ രചന ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്‌....

Read More

കൊക്കെയ്‌നുമില്ല കഞ്ചാവുമില്ല; പരിഹസിച്ചയാള്‍ക്ക്‌ റിമയുടെ ചുട്ട മറുപടി

ആഷിക്‌ അബുവിനെ പരിഹസിച്ചയാള്‍ക്ക്‌ റിമ കല്ലിങ്കലിന്റെ ചുട്ട മറുപടി. മദര്‍ തെരേസയ്‌ക്കെതിരായി ആര്‍.എസ്‌.എസ്‌ നേതാവ്‌ മോഹന്‍ ഭഗവത്‌ നടത്തിയ പ്രസ്‌താവനയുടെ പശ്‌ചാത്തലത്തില്‍ റിമ പോസ്‌റ്റ് ചെയ്‌ത ഒരു ചിത്രത്തില്‍ ഒരാളിട്ട കമന്റിനാണ്‌ റിമ ചുട്ട മറുപടി നല്‍കിയത്‌....

Read More

കമല്‍ഹാസന്റെ ശബ്‌ദസംയോജകന്‌ ഓസ്‌കര്‍ പുരസ്‌ക്കാരം

ഉലകനായകന്‍ കമല്‍ഹാസന്റെ പുതിയ ചിത്രം ഉത്തമവില്ലന്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്നതേയുള്ളൂ. അതിന്‌ മുമ്പ്‌ തന്നെ ചിത്രം ശ്രദ്ധാകേന്ദ്രമായി മാറുകയാണ്‌. ഓസ്‌ക്കര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട്‌ ചിത്രം വാര്‍ത്തയില്‍ നിറയുകയാണ്‌. രമേശ്‌ അരവിന്ദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ശബ്‌ദ മിശ്രണ ജോലികള്‍ ചെയ്‌തത്‌ കനേഡിയന്‍ സൗണ്ട്‌ മിക്‌സര്‍ ആയ ക്രെയ്‌ഗ് മാന്‍ ആയിരുന്നു....

Read More

തിരക്കഥയ്‌ക്ക് വേണ്ടി പ്രിയദര്‍ശന്‍ അനൂപ്‌മേനോന്റെ പിന്നാലെ

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്‌മേക്കര്‍മാരുടെ പട്ടികയിലാണ്‌ സംവിധായകന്‍ പ്രിയദര്‍ശന്റെ സ്‌ഥാനമെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌. എന്തായാലും പുതിയ തലമുറയില്‍ പ്രിയന്‌ കാര്യങ്ങള്‍ അത്ര ആശാവഹമല്ല....

Read More

Latest News

mangalam malayalam online newspaper

ദുല്‍ഖറിന്റെ 'ഓകെ കണ്‍മണി' ഏപ്രില്‍ 14ന്

മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം 'ഒകെ കണ്‍മണി...‌

mangalam malayalam online newspaper

മമ്മൂട്ടി വീണ്ടും തമിഴിലേക്ക്‌; അഞ്‌ജലിയും ആന്‍ഡ്രിയയും നായികമാര്‍

മെഗാസ്‌റ്റാര്‍ മമ്മൂട്ടി വീണ്ടും തമിഴിലേക്ക്‌. റാം സംവിധാനം...‌

mangalam malayalam online newspaper

താന്‍ 17കാരനാകുന്നു എന്ന വാര്‍ത്ത തെറ്റെന്നു ഷാരൂഖ്‌

ന്യൂഡല്‍ഹി: താന്‍ 17 കാരന്റെ വേഷത്തിലെത്തുന്നു എന്ന വാര്‍ത്ത അടിസ്...‌

mangalam malayalam online newspaper

എ.ആര്‍. റഹ്‌മാന്‍ തിരക്കഥാ രചനയിലേക്ക്‌?

സിനിമയ്‌ക്ക് സംഗീതം നല്‍കുക പാടുക ആല്‍ബം ഇറക്കുക തുടങ്ങി സംഗീത...‌

mangalam malayalam online newspaper

ദൃശ്യത്തിന്‌ ഹിന്ദിയില്‍ അജയ്‌ദേവ്‌ ഗണ്‍; മീനയുടെ വേഷത്തിന്‌ ശ്രേയാ ശരണ്‍

അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട്‌ ദൃശ്യത്തിന്റെ...‌

session_write_close(); mysql_close();